ഡാളസ് : അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സാസ് സെനറ്റ് ഡിസ്ട്രിക്ട് 8- ന്റെ ഔദ്യോഗിക ഭരണസമിതി അംഗമായി
ഡാളസ്-പാർക്കർ സ്വദേശിയായ ഇദ്ദേഹം വിവിധ മലയാളി
പെന്തക്കോസ്ത് സംഘടനകളുടെ നേതൃത്വ നിരയിൽ
പ്രവർത്തിച്ചിട്ടുണ്ട്. 31 സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടുള്ള ടെക്സാസ് സംസ്ഥാനത്തിലെ ഡാളസ്, കോളിൻ കൗണ്ടികൾ ഉൾപ്പെടുന്നതാണു ഡിസ്ട്രിക്ട്-8. കഴിഞ്ഞ വാരത്തിൽ നടന്ന പാർട്ടിയുടെ സ്റ്റേറ്റ് കൺവൻഷനിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സംഘത്തിൽ നിന്നാണു തിരഞ്ഞെടുപ്പ് നടന്നത്. 2 വർഷമാണു നിയമനത്തിന്റെ കാലാവധി.
പാർട്ടിയുടെ സംസ്ഥാനത്തെ ദൈനംദിനമായ പ്രവർത്തനങ്ങളുടെ മേൽനോട്ടം, നയ പരമായ പദ്ധതികളുടെ നിർമ്മാണം, നടപ്പാക്കൽ, സ്ഥാനാർത്ഥി നിർണ്ണയം, പാർട്ടി പെരുമാറ്റ സംഹിതയുടെ പ്രചരണം അതിന്റെ നടത്തിപ്പ് എന്നിവയിൽ മേൽനോട്ടം വഹിക്കുക എന്നാതാണു ഭരണസമിതിയുടെ ചുമതലകൾ.
കഴിഞ്ഞ 25 വർഷമായി ഡാളസിൽ താമസിക്കുന്ന ഏബ്രഹാം ജോർജ്ജ് കേരളത്തിൽ കോട്ടയം നരിമറ്റത്ത് കുടുംബാംഗമാണു. ഡാളസ് ഐ. പി. സി. ഹെബ്രോൻ സഭാംഗം ആയ ഇദ്ദേഹം പാലക്കാട് ശാലേം ബൈബിൾ കോളേജ് ഡയറക്ടർ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാമിന്റെ മകനാണു. കോട്ടയം സ്വദേശിയായ ജീന ഏബ്രഹാം ആണു ഭാര്യ. ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇൻഡ്യാക്കാരൻ ആണു ഏബ്രഹാം ജോർജ്ജ്. 2008 മുതൽ പാർട്ടിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ച് പാർട്ടിയുടെ വിവിധ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു