സമാധാനത്തിനുള്ള 2020-ലെ നോബൽ പുരസ്കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന്

നോർവേ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന്. ഐക്യരാഷ്‌ട്രസഭയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയാണ് വേൾഡ് ഫുഡ് പ്രോഗ്രാം.

ആഗാേളതലത്തിലുള്ള പട്ടിണിയും ഭക്ഷണ അരക്ഷിതാവസ്ഥയും മറികടക്കാനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരമെന്ന് നൊബേൽ അസംബ്ലി അറിയിച്ചു.

ഗ്രീൻവിച്ച് സമയം രാവിലെ 9 മണിയ്ക്കാണ് നോര്‍വേയിലെ ഓസ്ലോയിൽ വെച്ച് നൊബേൽ അസംബ്ലി പുരസ്കാരം പ്രഖ്യാപിച്ചത്. “2020 സമാധാന നൊബേൽ പുരസ്കാരം വേള്‍ഡ‍് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യൂഎഫ്പി) നൽകാൻ നോര്‍വീജിയൻ നൊബേൽ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.” സമിതി ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിൽ കുറിച്ചു. “വിശപ്പിനെതിരെ പൊരുതാനുള്ള ശ്രമങ്ങള്‍ക്കും പ്രശ്നബാധിത മേഖലകളിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും യുദ്ധത്തിനും കലഹത്തിനുമുള്ള ആയുധമായി വിശപ്പിനെ ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചതിനും” ആണ് സമ്മാനം നൽകുന്നതെന്നും അവർ പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടർന്ന് ലോകരാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ലക്ഷക്കണക്കിനു ആളുകൾ പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നു. ഈ സമയത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വേൾഡ് ഫുഡ് പ്രോഗ്രാം നിർവഹിച്ച പങ്കുകൾ പരിഗണിച്ചാണ് നൊബേൽ സമ്മാനം.

Comments (0)
Add Comment