സ്റ്റോക്ക്ഹോം (സ്വീഡന്): സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേല്‍ സമ്മാനം അമേരിക്കൻ കവയിത്രി ലൂയീസ് ഗ്ലിക്കിനു നൽകി. നേത്തെ പുലിറ്റ്സർ പുരസ്കാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. 2014ൽ നാഷണൽ ബുക്ക് അവാർഡും സ്വന്തമാക്കി. 12 കവിതാ സമാഹാരങ്ങൾ ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1943ൽ ന്യൂയോർക്കിലാണ് ഗ്ലിക്ക് ജനിച്ചത്.
യേല്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് പ്രഫസറാണ് 77-കാരിയായ ലൂയിസ് ഗ്ലിക്ക്. 1968ല്‍ പുറത്തിറങ്ങിയ ‘ഫസ്റ്റ്ബോണ്‍’ ആണ് ആദ്യകൃതി. ‘ദി ട്രയംഫ് ഓഫ് അകിലസ്’, ‘ദി വൈല്‍ഡ് ഐറിസ്’ തുടങ്ങിയവ പ്രധാന കൃതികളാണ്. മിത്തുകളിൽ നിന്നാണ് തനിക്ക് സാഹിത്യരചനക്കുള്ള പ്രചോദനം ലഭിക്കുന്നതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.