ന്യൂഡൽഹി: ഇന്നലെ (വ്യാഴം) ലോക വ്യാപകമായി ട്വിറ്റർ സേവനങ്ങൾ തടസപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് തടസപ്പെട്ട ട്വിറ്റർ സേവനങ്ങൾ പുനസ്ഥാപിച്ചു. യുഎസ്, ബ്രിട്ടൻ, ജപ്പാൻ, ഓസ്ട്രേലിയ, അർജന്റീന, ഫ്രാൻസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ട്വിറ്റർ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒന്നരമണിക്കൂറോളം ഉപഭോക്താക്കൾക്കും ട്വിറ്റർ സേവനങ്ങൾ തടസപ്പെട്ടു. സാങ്കേതിക തകരാർ ആണെന്നും സുരക്ഷാ പ്രശ്നങ്ങളോ ഹാക്കിംഗോ ഉണ്ടായിട്ടില്ലെന്നും ട്വിറ്റർ അറിയിച്ചു. തകരാർ സംബന്ധിച്ച് അന്വേഷിക്കുകയാണെന്നും കമ്പനി പ്രസ്താവിച്ചു