വാര്‍ത്ത: ജിക്കു അലക്സ്, ന്യൂസീലൻഡ്
വെല്ലിംഗ്ടൺ: ന്യൂസിലാന്‍ഡിലെ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കവേ നിലവിലെ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണിന്റെ ലേബര്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നാണ് ശാലോം ധ്വനിയുടെ ന്യൂസിലാൻഡ് പ്രതിനിധി ജിക്കു അലക്സ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിമായി ഫലം നവംബർ 6ന് പ്രസിദ്ധികരിക്കും. രാജ്യത്ത്
കോവിഡ് വ്യാപനത്തെ ചെറുത്തതാണ് ജസീന്തയുടെ ജനപ്രീതി നിലനിര്‍ത്താന്‍ സഹായകരമായത്. ഈ പ്രാവശ്യവും ജസീന്ത ആന്‍ഡേണിന്റെ പ്രധാനമന്ത്രിയാകാനും പൊതുവിൽ ഏറെ സാധ്യതയായി കണക്കാപ്പെടുന്നത്. ഒടുവിൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ, 120ൽ 64 സീറ്റും ജസിന്തയുടെ ലേബർ പാർട്ടി വിജയം കണ്ടിരിക്കുന്നു. കഴിഞ്ഞ 50 വർഷത്തിടയിൽ ജസീന്തയുടെ ലേബർ പാർട്ടി നേടിയിരിക്കുന്നത് ഏറ്റവും വലിയ വിജയമാണ് ഇതെന്നും, അതിനാൽ താനും തന്റെ ജനങ്ങളോട് എന്നും നന്ദിയുള്ളവർ ആയിരിക്കുമെന്ന് ജസീന്ത പ്രസ്താവിച്ചു.
ആകെ രേഖപ്പെടുത്തിയ 87% വോട്ടിൽ ആർഡേന്റെ ലേബർ പാർട്ടിക്ക് 49% പിന്തുണ ലഭിച്ചു. അതേ സമയം പ്രതിപക്ഷത്തുള്ള നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ജസിൻഡയുടെ എതിരാളിയും സെന്റർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് 34 സീറ്റുകൾ മാത്രമാണ് നേടിയത്.