ബിർനിൻ കൊന്നി: നൈജീരിയയുടെ തെക്കൻ അതിർത്തിക്കടുത്തുള്ള ബിർനിൻ കൊന്നി പട്ടണത്തിലെ സ്വന്തം വീട്ടിൽനിന്ന് ഫിലിപ്പ് വാൾട്ടൺ എന്ന മിഷനറിയെ തോക്കുധാരികൾ ഒക്ടോബർ 27 ന് തട്ടിക്കൊണ്ടു പോയി. അതിരാവിലെ
വീട്ടിൽ കയറിവന്ന് അക്രമികൾ ഭീഷണിപ്പെടുത്തി, പണം ആവശ്യപ്പെട്ടു; “ഡെയ്ലി മെയിലി”ന്റെ റിപ്പോർട്ടിൽ പറയുന്നു.
അവർ വീടെല്ലാം തിരഞ്ഞു, പക്ഷേ ഏകദേശം 35 ഡോളർ വിലമതിക്കുന്ന മധ്യ ആഫ്രിക്കൻ ഫ്രാങ്കുകൾ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. തോക്കുധാരികൾ ഫിലിപ്പിന്റെ കുടുംബത്തെ ബന്ധനത്തിലാക്കിയ ശേഷം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. കുടുംബത്തെ കെട്ടിയിട്ടിരുന്നതിനാൽ ഏകദേശം നാല് മണിക്കൂർ കഴിയുന്നതുവരെ ആക്രമണത്തെക്കുറിച്ച് പോലീസ് അറിഞ്ഞിരുന്നില്ല. തോക്കുധാരികൾ ഫിലിപ്പിനെ അതിർത്തി കടത്തി വടക്കൻ നൈജീരിയയിലേക്ക് കൊണ്ടുപോയി എന്നാണ് കരുതുന്നത്. ഫിലിപ്പിന്റെ മടങ്ങിവരവിനായി മോചനദ്രവ്യം ആവശ്യപ്പെടുന്നു.
മോചനദ്രവ്യത്തിനായി ഇത്തരം തട്ടിക്കൊണ്ടുപോകൽ നൈജീരിയയിലും പശ്ചിമാഫ്രിക്കയിലും വലിയ ബിസിനസായി മാറിയിട്ടുണ്ട്. വിദേശികളെയും നാട്ടുകാരെയും ഒരുപോലെ കടത്തിക്കൊണ്ടുപോയി ആയിരക്കണക്കിന് ഡോളർ കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഇടാക്കി മോചിപ്പിക്കും. സമീപ കാലങ്ങളിൽ മറ്റു മിഷനറിമാരെയും നൈജറിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ജെഫ്രി വുഡ്കെ, ഫാദർ പിയർ ലുയിഗി മക്കല്ലി എന്നിവരാണ് അടുത്തിടെ ഇരകളായ രണ്ടുപേർ. രണ്ടുവർഷത്തിലേറെ തടവിൽ കഴിഞ്ഞതിനു ശേഷമായിരുന്നു
മക്കല്ലി ഈ മാസം ആദ്യം മോചിപ്പിക്കപ്പെട്ടത്.