നീസ്, ഫ്രാൻസ്: യൂറോപ്പിലെ ക്രൈസ്തവ ഹത്യ തുടരുന്നു. ഫ്രാൻസിലെ നീസ് നഗരത്തിലെ നോട്ര-ഡാം പള്ളിയിൽ ഇസ്ലാമിക തീവ്രവാദി നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 29 പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെ പള്ളിയിൽ കത്തി ഉപയോഗിച്ചു ആക്രമണം നടത്തിയത്. അൾത്താര ശുശ്രൂഷകൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ട ആക്രമണത്തിൽ, അല്ലാഹു അക്ബര്‍ എന്ന് ഉച്ചരിച്ച് തീവ്രവാദി ഒരു സ്ത്രീയുടെ തല അറുത്തു മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണം ഭീകര പ്രവർത്തനമാണെന്ന് നീസ് മേയർ പ്രതികരിച്ചു. നഗരത്തിലെ നോട്രഡാം പള്ളിയുടെ പരിസരത്താണ് ആക്രമണം നടന്നതെന്നും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
നഗരത്തിലെ പ്രധാന വാണിജ്യ തെരുവായ ജീൻ മെഡെസിൻ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും ഓട്ടോമാറ്റിക് ആയുധങ്ങൾ ധരിച്ച് പോലീസ് സുരക്ഷാ വലയം സ്ഥാപിച്ചിട്ടുണ്ട്. ആക്രമണത്തിനിടയിലും ശേഷവും ആക്രമണകാരി ആവർത്തിച്ച് “അല്ലാഹു അക്ബർ” എന്ന് ശബ്ദമുയർത്തുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.