ജോസ്, നൈജീരിയ: വടക്കുകിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ISWAP) ഗ്രൂപ്പിലെ തീവ്രവാദികൾ
ഒക്ടോബർ 19 ന് തട്ടിക്കൊണ്ടുപോയ പാസ്റ്റർ “പോളിക്കാർപ്പ് സോംഗോ”യെ ചർച്ചകൾക്ക് ശേഷം വിട്ടയച്ചതായി അദ്ദേഹത്തിന്റെ സഭയായ ചർച്ച് ഓഫ് ക്രൈസ്റ്റ് നൈജീരിയയിലെ അംഗങ്ങൾ (COCIN) അറിയിച്ചതായി “മോണിംഗ്സ്റ്റാർ ന്യൂസ്” പറഞ്ഞു. തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമിൽ നിന്ന് 2016 ൽ വേർപിരിഞ്ഞ വിമത ഗ്രൂപ്പാണ് ISWAP.
അദ്ദേഹത്തിന്റെ ഭാര്യ
വെള്ളിയാഴ്ച രാത്രിയാണ് മോചനത്തെക്കുറിച്ച് അറിഞ്ഞത്, പാസ്റ്റർ സോംഗോയെ പിടികൂടിയതുമുതൽ അദ്ദേഹത്തിന്റെ വസതി സ്തുതി ആരാധനയുടെയും ജാഗരണ പ്രാർത്ഥനകളുടെയും കേന്ദ്രമായ് മാറി. “കർത്താവിന് സ്തോത്രം, വളരെ ആത്മാർത്ഥമായി പ്രാർത്ഥിച്ചതിന് എല്ലാവർക്കും നന്ദി,” ഒരു സഭാംഗം വെള്ളിയാഴ്ച രാത്രി മോർണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. “അദ്ദേഹം ഇതുവരെ ജോസിൽ എത്തിയിട്ടില്ല, എങ്കിലും തന്റെ സഭയുടെയും ഞങ്ങൾ എല്ലാവരുടെയും ഹൃദയങ്ങളിൽ വളരെയധികം സന്തോഷമുണ്ട്.” അദ്ദേഹം തുടർന്നു.
ഗോംബെ സംസ്ഥാനത്തെ അതേ പേരുള്ള നഗരത്തിൽ നടന്ന ചർച്ച് ഓഫ് ക്രൈസ്റ്റ് നൈജീരിയയുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ജോസിലെ ആലയത്തിൽ നിന്ന് പുറപ്പെട്ടതിനു ശേഷമാണ് സോംഗോയെയും കൂടെയുണ്ടായിരുന്ന രണ്ട് സഹോദരിമാരെയും തട്ടിക്കൊണ്ടുപോയത്. സ്ത്രീകളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.