മാപ്യൂട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്ലാമിയ ഭീകരവാദികൾ ഗ്രാമീണരായ അമ്പതു ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്യുകയും അനേകരെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തതായി ബി.ബി.സി.യും മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
നവമ്പർ 6 വെള്ളിയാഴ്ച രാത്രിയിലാണ് ആയുധധാരികളായ തീവ്രവാദികൾ മൊസാംബിക്കിൻ്റെ വടക്കൻ സംസ്ഥാനത്തെ മുവാറ്റിഡ, നഞ്ചാബ എന്നീ ഗ്രാമങ്ങളിൽ പ്രവേശിച്ചത്. പ്രാണരക്ഷാർത്ഥം പലായനം ചെയ്യാൻ ശ്രമിച്ച ഗ്രാമീണരെ പിടികൂടി ഒരു ഫുട്‌ബോൾ മൈതാനത്തേക്ക് കൊണ്ടുവന്ന് “അള്ളാഹു അക്ബർ” വിളികളോടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
പ്രദേശത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള പോരാട്ടത്തിൽ ഐസിസിൻ്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകൾ ആണ് അക്രമങ്ങൾ നടത്തുന്നത് ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യം അതിന് പ്രധാന കാരണവുമാകുന്നുണ്ട്. ജനസംഖ്യയിൽ 60% ക്രിസ്ത്യാനികളാണ്. കത്തോലിക്കാ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾക്ക് തുല്യ ശക്തിയുള്ള ഇവിടെ 18% മാത്രമാണ് മുസ്ലിംങ്ങൾ.
ഇവിടെ ചില വർഷങ്ങളായി മുസ്ളീം ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി നടന്ന വിവിധ സംഘർഷങ്ങളിൽ രണ്ടായിരത്തിൽപ്പരം നിരപരാധികൾ കൊല്ലപ്പെടുകയും നാല് ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരാവുകയും ചെയ്തു. അവരിൽ ഭൂരിപക്ഷവും ക്രിസ്തീയ വിശ്വാസികളാണ്.