ധാക്ക: – വടക്കൻ ബംഗ്ലാദേശിലെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമം ഭൂമി തർക്കത്തെത്തുടർന്ന് ഒരുകൂട്ടം ജനം ആക്രമിച്ചു. ആക്രമണത്തെ തുടർന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ഒരു പ്രാർത്ഥനാലയവും നിരവധി വീടുകളും കൊള്ളയടിക്കുകയും ചെയ്തു.
നവംബർ 9 ന് മൗൽവിബസാർ ജില്ലയിലുള്ള ഇച്ചാച്ചര ഗ്രാമത്തിൽ 60 ഓളം വരുന്ന ആയുധധാരികളായ ഒരു സംഘം ആക്രമണം നടത്തി. ക്രിസ്ത്യൻ ഗ്രാമത്തിൽ നിന്ന് ഒരു മുസ്ലീം പുരുഷനെ ഒഴിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടത്തിയത്.
പ്രാദേശിക സഭാനേതൃത്വങ്ങളിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ടനുസരിച്ച്, ഗ്രാമത്തിലെ ഒരു ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ നിയമപരമായ പോരാട്ടത്തിൽ മുസ്ലീമായ റഫീക്ക് അലിക്ക് ഒരു ക്രിസ്ത്യാനിയോട് തോൽവി സമ്മതിക്കേണ്ടി വന്നു. അലിയുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം ഗ്രാമത്തിലെ പലചരക്ക് കട, വീടുകൾ, പ്രാർത്ഥനാലയം എന്നിവ ആക്രമിച്ചു.
“ആക്രമണകാരികൾ ഗ്രാമീണ വീടുകളിന്മേൽ ഇഷ്ടികയും കല്ലുംകൊണ്ട് എറിഞ്ഞു,” ഫാദർ ജോസഫ് ഗോമസ് ” യൂണിയൻ ഓഫ് കാതലിക് ഏഷ്യൻ ന്യൂസി (UCAN)നോടു പറഞ്ഞു. “ഒരു ഗ്രാമീണന് പരിക്കേറ്റു. സദ്വേശികളായവരോടുള്ള വൈരാഗ്യത്തെ സംബന്ധിച്ചും അക്രമത്തെ സംബന്ധിച്ചും ഞങ്ങൾ നീതി പ്രതീക്ഷിക്കുന്നു.”
ഇച്ചാച്ചരയിലെ നിവാസികൾ പ്രധാനമായും ഖാസി ക്രിസ്ത്യാനികളാണ്. ഒരു പ്രാദേശിക ക്രിസ്ത്യാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമി അലി അനധികൃതമായി കൈവശപ്പെടുത്തിയിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂമി “പിടിച്ചെടുത്തു” എന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് താൻ അപമാന ഭാരത്താൽ കഴിയുകയായിരുന്നു.