കറാച്ചി: നാൽപത്തിനാലുകാരനായ മുസ്ലീം പുരുഷൻ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന 13 കാരിയായ ക്രിസ്ത്യൻ പെൺകുട്ടി, അർസു രാജയ്ക്ക് 18 വയസ്സ് തികയുന്നതു വരെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ തുടരണമെന്ന് നവംബർ 23 തിങ്കളാഴ്ച സിന്ധിലെ ഹൈക്കോടതി ഉത്തരവിട്ടു.
ഒക്ടോബർ 13 നാണ് കറാച്ചിയിലെ കുടുംബവീട്ടിൽ നിന്ന് മുസ്ലീം അയൽവാസിയായ അലി അസ്ഹർ അർസുവിനെ തട്ടിക്കൊണ്ടുപോയത്. അർസുവിന്റെ മാതാപിതാക്കൾ സംഭവം ലോക്കൽ പോലീസിനെ അറിയിക്കുകയും രണ്ട് ദിവസത്തിന് ശേഷം മകൾ ഇസ്ലാം മതം സ്വീകരിച്ച് അസ്ഹറിനെ വിവാഹം കഴിച്ചതായി അധികാരിക അറിയിക്കുകയും ചെയ്തു.
സിന്ധ് ശിശുവിവാഹ നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് അർസുവിന്റെ മാതാപിതാക്കൾ വിവാഹത്തിന്റെ സാധുതയെ ചോദ്യം ചെയ്തു. എന്നിരുന്നാലും, ഒക്ടോബർ 27 ന് കോടതി വിവാഹത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും അർസൂവിനെയും അസ്ഹറിനെയും സംരക്ഷിക്കാൻ പ്രാദേശിക പോലീസിന് ഉത്തരവിടുകയും ചെയ്തു.
രാജ്യ വ്യാപകമായ് സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളുട ഫലമായി, പാക്കിസ്ഥാന്റെ മനുഷ്യാവകാശ മന്ത്രി ഈ കേസിൽ ഇടപെട്ടതിനെ തുടർന്ന് നവംബർ രണ്ടിന് അർസുവിനെ തിരിച്ചെടുക്കാനും അസ്ഹറിനെ അറസ്റ്റ് ചെയ്യാനും സിന്ധിലെ ഹൈക്കോടതി പോലീസിന് നിർദേശം നൽകി. അർസുവിനെ ഒരു സ്ത്രീകളുടെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അസ്ഹറിനെ അറസ്റ്റ് ചെയ്തു. നവംബർ 9 ന് സിന്ധിലെ ഹൈക്കോടതി അർസു പ്രായപൂർത്തിയാകാത്ത ആളാണെന്നും അസ്ഹറുമായുള്ള വിവാഹം സിന്ധ് ബാലവിവാഹ നിയന്ത്രണ നിയമം ലംഘിച്ചുവെന്നും വിധിച്ചു.
അസ്ഹറിനെതിരായ ക്രിമിനൽ കുറ്റങ്ങൾ തള്ളാൻ സിന്ധിലെ ഹൈക്കോടതി വിസമ്മതിച്ചു. ആർസുവിനെ മാതാപിതാക്കളോടൊപ്പം സ്വന്തം വിട്ടിലേക്കു അയക്കണമെന്ന് പാകിസ്ഥാനിലെ ക്രിസ്തീയ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നവംബർ 23 ന് അർസുവിനെ സർക്കാർ ഷെൽട്ടർ ഹോമിൽ തുടരാൻ ഉത്തരവിട്ടു.