ഭീകരർ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ സ്കൂൾ കുട്ടികൾ മോചിപ്പിക്കപ്പെട്ടു

കറ്റ്സിന: തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ മുന്നൂറിലധികം കുട്ടികൾ മോചിപ്പിക്കപ്പെട്ടു. നൈജീരിയയിലെ കറ്റ്സിന  സംസ്ഥാനത്താണ് കഴിഞ്ഞ ദിവസം സ്കൂളിനു നേരെ ആക്രമണം നടത്തി തീവ്രവാദികൾ കുട്ടികളെ തട്ടിക്കൊണ്ടു പോയത്. അതിൽ നിന്ന് ഇരുനൂറോളം കുട്ടികൾ രക്ഷപെട്ടു മടങ്ങി വന്നിരുന്നു. ഗവൺമെൻറിൻറെ കൃത്യമായ ഇടപെടലിലൂടെയാണ് കുട്ടികൾ മോചിപ്പിക്കപ്പെട്ടത്. മോചിപ്പിക്കപ്പെട്ട കുട്ടികളെ നൈജീരിയൻ പ്രസിഡണ്ടും സ്റ്റേറ്റ് ഗവർണറും ചേർന്നാണ് സ്വീകരിച്ചത്.

നിരപരാധികളായ ഈ വിദ്യാർത്ഥികളുടെ മോചനത്തിനും അവരുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങിവന്നതിനും ദൈവത്തിന് നന്ദിയർപ്പിക്കുന്നതോടൊപ്പം നമ്മൾ സന്തോഷം നിറഞ്ഞ ക്രിസ്മസ് സീസൺ വരവേൽക്കുന്ന ഈ ദിനങ്ങളിൽ, നൈജീരിയയിൽ കാണാതായ നിരവധി കുട്ടികൾക്കായി ദയവായി പ്രാർത്ഥന തുടരുക. ഇസ്ലാമിക തീവ്രവാദികളുടെ കയ്യിൽ കഷ്ടപ്പെടുന്ന നൈജീരിയയെ സമ്പൂർണ്ണ സ്വാതന്ത്രത്തിലേക്കും സമാധാനത്തിലേക്കും നയിക്കുകയല്ലാതെ മറ്റൊന്നും പോംവഴിയല്ല.

2014 ഏപ്രിലിൽ നൈജീരിയയിൽ 200-ലധികം പെൺകുട്ടികളെ ഭീകരർ തട്ടിക്കൊണ്ടു പോയിരുന്നു. സൈന്യത്തിനും, ഗവൺമെൻറിനും  ഇടപെട്ട് ഇവരെ കൃത്യമായി മോചിപ്പിക്കാൻ കഴിയാതിരുന്നതിനാൽ അവരെക്കുറിച്ച് പിന്നെ യാതൊരു വിവരവുമില്ല.

Comments (0)
Add Comment