നൈജീരിയ: ലോകം മുഴുവൻ പ്രശ്ന കലുഷിതമാക്കിയ കോവിഡ്-19 വെല്ലുവിളികൾക്കിടയിലും ഈ വർഷം 10,000 സഭകൾ സ്ഥാപിക്കാൻ തങ്ങളുടെ മിനിസ്ട്രിക്ക് കഴിഞ്ഞുവെന്ന് നൈജീരിയൻ പ്രസംഗകനും ക്രിസ്ത്യൻ എഴുത്തുകാരനുമായ ഡേവിഡ് ഒ. ഒയിഡെപോ അവകാശപ്പെട്ടതായി വാർഗാർഡ് ന്യൂസ്പേപ്പർ റിപ്പോർട്ടു ചെയ്തു. മറ്റു സാമ്പത്തിക സഹായങ്ങളില്ലാതയാണ് ഇത് സാധ്യമായതെന്നും 66-കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു.
വിന്നേഴ്സ് ചാപ്പൽ ഇന്റർനാഷണൽ എന്നറിയപ്പെടുന്ന ലിവിംഗ് ഫെയ്ത്ത് ചർച്ച് വേൾഡ് വൈഡിന്റെ സ്ഥാപകനായ ഒയിഡെപ്പോ 2020 ഡിസംബർ 8 മുതൽ 13 വരെ നടന്ന വാർഷിക പ്രോഗ്രാമിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ദൈവത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം തന്നെ ശുശ്രൂഷയിലേക്ക് നയിച്ചു.
“ദൈവരാജ്യത്തിന്റെ ഈ പര്യത്തികളിൽ മാന്ത്രികതയൊന്നുമില്ല. എല്ലാം ദൈവിക നടപടിക്രമങ്ങൾ പോലെ നീങ്ങുന്നു. ഞാൻ ഒരു നേതാവ് എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല, ദൈവം വേലക്കാർക്ക് മാത്രം പ്രതിഫലം നൽകുന്നു. അദ്ധ്വാനിക്കുന്ന നേതാക്കൾ മാത്രമാണ് ലാഭകരമായ ജീവിതം നയിക്കുന്നത്, മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
1969-ൽ ഹൈസ്കൂൾ പഠനകാലത്ത് ക്രിസ്തുവിനെ തന്റെ കർത്താവും രക്ഷകനുമായി സ്വീകരിച്ചു. 1981 മെയ് മാസത്തിൽ ദൈവത്തിൽ നിന്ന് ലഭിച്ച 18 മണിക്കൂർ നീണ്ട ഒരു ദർശനം വഴി, വിശ്വാസവചനത്തിന്റെ പ്രസംഗത്തിലൂടെ പിശാചിന്റെ എല്ലാ പീഡനങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കുവാൻ അദ്ദേഹത്തിന് ദൈവീക നിലയാഗം ലഭിച്ചുവെന്ന് തന്നോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇലോറിനിലെ ക്വാര സ്റ്റേറ്റ് പോളിടെക്നിക്കിൽ വാസ്തുവിദ്യ പഠിച്ച അദ്ദേഹം ഐലോറിനിലെ ഫെഡറൽ ആഭ്യന്തര മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്നു. മിഷനറി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഉദ്യോഗം രാജിവെക്കുകയായിരുന്നു.