നാൽപതു വർഷമായി കാമറൂണിൽ സുവിശേഷ വേല ചെയ്ത അമേരിക്കൻ മിഷനറിയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. എട്ട് മക്കളുടെ പിതാവാണ് കൊല്ലപ്പെട്ട ചാൾസ് വെസ്കോ. അദ്ദേഹം സർക്കാർ സൈന്യം വിഘടനവാദികളെ നേരിടാൻ ശ്രമിക്കുന്ന മേഖലയിൽ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴാനു വെടിയേറ്റതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാഴ്ച്ച മുൻപാണ് ചാള്‍സിന്റെ കുടുംബം കാമറൂണില്‍ എത്തിയത്. ചാൾസ് വെസ്കോയുടെ മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് തന്റെ ഭാര്യ ഇപ്രകാരം ട്വിറ്റരില് കുറിച്ചു;
“എന്റെ പ്രിയപ്പെട്ട ഭർത്താവ്, ചാൾസ്,
അനേക വർഷങ്ങളായി ഒരു തികഞ്ഞ ഭക്തനായി ജീവിക്കുകയും , വിശ്വസ്തമായി ദൈവത്തെ സേവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതം കണ്ടു നിരവധി പേർ യേശുവിനെ അറിഞ്ഞു, യേശുവിനായി ജീവിതം സമർപ്പിച്ചു. ചാൾസിന്റെ മരണത്തിൽ കൂടെയും യേശു മഹത്വപ്പെടണം എന്നത് മാത്രമാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മരണം വൃഥാവകുവാന് ദൈവം അനുവദിക്കുകയില്ല. ചാൾസ് നല്ല പോർ പൊരുതി ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു. കർത്താവ് തന്റെ രക്തസക്ഷികൾക്ക് നല്കുന്ന ശ്രേഷ്ഠകരമായ കിരീടം ചാൾസിന് ലഭിക്കും.”