ലണ്ടൻ: 2020 ലെ വസന്തകാലത്ത് ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗൺ വേളയിൽ എൻഎച്ച്എസ് ചാരിറ്റികൾക്കായി ഏകദേശം 39 മില്യൺ ഡോളർ സമാഹരിച്ച രണ്ടാം ലോകമഹായുദ്ധ നായകൻ ക്യാപ്റ്റൻ സർ ടോം മൂർ കോവിഡ് ബാധിച്ചു മരിച്ചു, 100 വയസ്സായിരുന്നു. ബ്രിട്ടണിൽ കോവിഡ് വ്യാപാരത്തിൻ്റെ തുടക്ക കാലത്തു സർക്കാർ ആശുപത്രികൾക്കായി വേറിട്ട രീതിയിൽ ധനസമാഹരണം നടത്തി ശ്രദ്ധേയനായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഞായറാഴ്ചയാണു ബെഡ്ഫഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്നു.
ബ്രിട്ടനിലെ നക്ഷനൽ ഹെൽത്ത് സർവീസസിന് 1000 പൗണ്ട് സമാഹരിക്കാനായി ക്യാപ്റ്റൻ മൂർ കഴിഞ്ഞ വർഷം നടത്തിയ ”100 തവണ പൂന്തോട്ടനടത്ത ചാലഞ്ചി’ലൂടെ ലഭിച്ചത് 3.2 കോടി പൗണ്ട്. നടക്കാൻ സഹായിക്കുന്ന ഫ്രെയിമിൻ്റെ സഹായത്തോടെ വീട്ടുപൂന്തോട്ടത്തിൽ ധനസമാഹരണ ചാലഞ്ച് നടത്തിയത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്നു സർ പദവി നൽകി എലിസബത്ത് രാജ്ഞി ആദരിച്ചു.