മെൽബൺ: ഓസ്ട്രേലിയയിലെ പെർത്ത് ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവേശിയിലെ ഒൻപതിനായിരം ഹെക്ടറിൽ കാട്ട് തീ പടർന്നു. വൻ അഗ്നി ബാധയെ തുടർന്ന് ആയിരങ്ങളോട് ഭവനങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഓസ്ട്രേലിയൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ അതിവ്യാപനം മൂലം ലോക്കഡൗൺ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ കാര്യമാക്കേണ്ടെന്നും പകരം ജനങ്ങളുടെ ജീവനാണ് ആദ്യം പരിഗണന എന്ന് സർക്കാർ നിർദേശിച്ചു.
ഇപ്പോൾ നിലവിൽ ലഭിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച ഏകദേശം 100 ഓളം വീടുകൾ കത്തി ചാമ്പലായി. മേഖലയിൽ കാറ്റുവീശുന്നതിനാൽ തീ പടരുന്നതു തടയാൻ കഴിയുന്നില്ല. വരണ്ട കാലാവസ്ഥ തീയണയ്ക്കാനുള്ള ശ്രമങ്ങൾക്കു തടസമാകുന്നുണ്ട്