ഇസ്ലാമാബാദ്: 2019ലെ ഈസ്റ്റർ ദിനത്തിൽ പാകിസ്ഥാനിലെ മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി ഇസ്ലാമിക തീവ്രവാദികൾ നടത്തിയ സ്ഫോടന കൂട്ട കുരുതി പരമ്പരയെക്കുറിച്ച് അന്വേഷിച്ച പ്രസിഡൻഷ്യൽ കമ്മീഷന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും നീതി ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളെ സമീപിക്കേണ്ടി വരുമെന്നും ശ്രീലങ്കൻ കർദിനാൾ മാൽക്കം രഞ്ജിത്ത് പ്രസ്താവിച്ചു. അന്നത്തെ അതിദാരുണമായ അപകടത്തിൽ 258 പേരാണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടതായി കർദിനാൾ കൂട്ടിച്ചേർത്തു. ഗവൺമെന്റിന്റെ തുടർനടപടികൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ചതായി പ്രസിഡന്റ് ഗോട്ടാഭയ രജപക്സെ അടുത്തിടെ അറിയിച്ചിരുന്നു. പക്ഷേ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് നടപ്പാക്കുമെന്നും ശ്രീലങ്കയിൽ ഇനി തീവ്രവാദികളെ തലപൊക്കാൻ അനുവദിക്കില്ലെന്നുമാണ് പ്രസിഡന്റ് അറിയിച്ചത്.