ടോക്കിയോ: ജപ്പാന്റെ കിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം. റിക്ടർസ്കെയിൽ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ 4.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളും ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. നിലവിൽ സുനാമി മുന്നറിയിപ്പ് സർക്കാർ നൽകിയിട്ടില്ല. ടോക്കിയോയിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. നിലവിൽ എങ്ങും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശനിയാഴ്ച വൈകുന്നേരം ആയിരുന്നു പ്രദേശ വാസികളെ പരിഭ്രാന്തരാക്കിയ ഭൂചലനം ഉണ്ടായത്.