ലണ്ടൻ: കോവിഡ് മഹാമാരി സമയത്ത് ബൈബിൾ വായിക്കുന്ന സ്വഭാവം ഒരു വലിയ വിഭാഗം ക്രിസ്ത്യാനികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഭാവിയെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠ കുറയ്ക്കുകയും ചെയ്തുവെന്ന് യു.കെ.യിൽ നടന്ന ഒരു പുതിയ സർവേയിൽ പറയുന്നു. ബൈബിൾ സൊസൈറ്റിയ്ക്കുവേണ്ടി ‘ക്രിസ്ത്യൻ റിസർച്ച്’ ആണ് സർവേ നടത്തിയത്.
ആരാധനയിൽ പോകുകയും കുറഞ്ഞത് മാസം തോറും ബൈബിൾ വായിക്കുകയും ചെയ്യുന്ന പതിവുള്ള 1,123 ക്രിസ്ത്യാനികളുടെ ഇടയിൽ നടത്തിയ വോട്ടെടുപ്പിൽ 33 ശതമാനം പേർ ബൈബിൾ വായിക്കുന്നത് ഈ ദുർഘട സമയത്ത് അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടു, 28 ശതമാനം പേർ ഇത് മുമ്പോട്ടുള്ള ജീവിതത്തിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചതായി പറയുന്നു. മറ്റൊരു 42 ശതമാനം പേർ പറയുന്നത് ഇത് ദൈവത്തിലുള്ള തങ്ങളുടെ പ്രതീക്ഷ വർദ്ധിപ്പിച്ചു എന്നാണ്. സർവേയിൽ ഭൂരിഭാഗം പേരും പറയുന്നത്, ബൈബിൾ വായിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെയും ഭാവിയെക്കുറിച്ചും ദൈവത്തെക്കുറിച്ചും ഉള്ള വിശ്വാസങ്ങളെ കുറയ്ക്കുന്നതിനുപകരം അതേപടി തുടരാനോ മെയ്യപ്പെടുവാനോ അനുവദിച്ചിട്ടുണ്ടെന്നാണ്.
ഇവരുടെ മറ്റു കണ്ടെത്തലുകൾ:
*ക്രിസ്ത്യാനികളിൽ 84 ശതമാനം പേർക്കും പതിവായി ബൈബിൾ വായനാ സെഷനുകളുണ്ട്.
- പകർച്ചവ്യാധി ആരംഭിച്ചതുമുതൽ 35 ശതമാനത്തിലധികം പേർ കൂടുതൽ തവണ ബൈബിളുമായി ഇടപഴകി
- ഏകാന്തതയോ സങ്കടമോ ഉള്ളപ്പോൾ ബൈബിൾ വായിച്ചതായി 16 ശതമാനം പേർ പറഞ്ഞു.
- 16 നും 24 നും ഇടയിൽ പ്രായമുള്ള ക്രിസ്ത്യാനികളിൽ 33 ശതമാനം പേരും ബൈബിൾ വായന തങ്ങളുടെ ഏകാന്തത കുറയ്ക്കാൻ സഹായിച്ചതായി പറയുന്നു.