ലാഹോർ: പാകിസ്താനിലെ ലാഹോറിനടുത്തുള്ള ഭായ് ഫെറു പട്ടണത്തിൽ 2016 ൽ അറസ്റ്റിലായ 16 വയസുള്ള ക്രിസ്ത്യൻ യുവാവ് നബീൽ മസിഹിന് മാർച്ച് ഒന്നിന് ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മക്കയിലെ കഅബയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അനാദരവ് കാണിക്കുകയും ചെയ്തു എന്നാണ് കേസ്. അന്ന് സംഭവം നടക്കുമ്പോൾ പാകിസ്ഥാനിൽ മതനിന്ദാ കുറ്റത്തിന് അറസ്സിലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു നബീൽ.
പാക്കിസ്ഥാന്റെ മതനിന്ദാ നിയമങ്ങൾ കൊളോണിയൽ കാലഘട്ടത്തിലെ നിയമനിർമ്മാണമാണ്; എന്നാൽ അവ മുൻ ഏകാധിപതി ജനറൽ സിയാവുൾ ഹക്ക് ഭേദഗതി ചെയ്തു, ഇത് നിർദ്ദിഷ്ട ശിക്ഷകളുടെ തീവ്രത വർദ്ധിപ്പിച്ചു. ഈ വിവാദ നിയമങ്ങളും അവ നിർദ്ദേശിച്ച ശിക്ഷകളും വളരെ കഠിനമായി കണക്കാക്കപ്പെടുന്നു. മതനിന്ദ ആരോപിക്കപ്പെടുന്ന ആളുകൾക്ക് സാധാരണയായി മികെച്ച അഭിഭാഷകരുടെ സേവനം ലഭിക്കാറില്ല, കാരണം മിക്ക അഭിഭാഷകരും ഇത്തരം കേസുകൾ എടുക്കാൻ വിസമ്മതിക്കുകയാണ് പതിവ്.