കോവിഡ്: ഇറ്റലിയിൽ വീണ്ടും ലോക്ക് ഡൗണ്‍

റോം: കോവിഡിന്റെ അതിവ്യാപനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ ഏർപ്പെടുത്തി ഇറ്റലി സർക്കാർ. കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും ഇതുമൂലം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കുള്ള സഞ്ചാരത്തിന് വിലക്ക്, പൊതുജനത്തിന് കുറച്ച്‌ ബുദ്ധിമുട്ട് സൃഷ്ടിച്ചാലും, അത് അവരുടെ നന്മക്ക് ആണെന്നും ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി മാരിയോ ഡ്രാഘി പ്രസ്താവിച്ചു.

അതെസമയം, അയൽരാജ്യങ്ങളായ ജ​​ർ​​മ​​നി​​യി​ലും ഫ്രാ​​ൻ​​സി​​ലും കോവിഡ് മൂലം ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം നന്നേ വ​​ർ​​ധി​​ച്ചു വരുന്നു.

Comments (0)
Add Comment