ലോകത്ത് ഏറ്റവും ആനന്ദപ്രദമായ സ്ഥലങ്ങളെപ്പറ്റിയുള്ള സർവ്വേയുടെ
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനം ഫിൻലൻഡിന്. ഇന്ത്യയ്ക്ക് 91-ാം സ്ഥാനമാണുള്ളത്. ഐസ്ലാൻഡ്, ഡെന്മാർക്ക്എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഏറ്റവും പിന്നിൽ സിംബാബ്‌വേയാണ്. യൂറോപ്പിൽ ഏറ്റവും കുറഞ്ഞ കോവിസ്-19 മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യമാണ് ഫിൻലാൻഡ്. കൊറോണയെ കീഴടക്കിയ ന്യുസിലാൻഡും ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
55 ലക്ഷം ജനങ്ങളുള്ള ഫിൻലാൻഡ് ഇത് തുടർച്ചയായ നാലാം തവണയാണ് ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. സ്വാതന്ത്യം, ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക ഐക്യം എന്നിവയിലും ഈ രാജ്യം മുന്നിട്ടു നിൽക്കുന്നു. ക്ഷേമപ്രവർത്തനങ്ങൾ, കുറഞ്ഞ അഴിമതി, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജനാധിപത്യം എന്നിവയൊക്കെയാണ് നോർഡിക് രാജ്യങ്ങൾക്ക് മുന്നിലെത്താൻ സഹായകമായത്. ഇവർക്കൊപ്പം സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ജർമ്മനി, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്തു രാജ്യങ്ങളുടെ ലിസ്റ്റിലുണ്ട്. പത്തിൽ താഴെയുള്ളതിൽ മുൻനിര സ്ഥാനങ്ങൾ ഇസ്രയേൽ, ആസ്ട്രേലിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്. അയർലൻഡ് ബ്രിട്ടനെ കടത്തിവെട്ടി പതിനാലാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 29-ാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ ഇപ്പോഴുള്ളത് 41-ാം സ്ഥാനത്താണ്. ചൈന 69-ൽ നിന്ന് ഉയർന്ന് 52-ലെത്തി. ഇന്ത്യ 91-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
റിപ്പോർട്ട് പ്രകാരം, ഏറ്റവും സന്തോഷകരമായ പത്ത് രാജ്യങ്ങൾ ക്രമത്തിൽ:
ഫിൻലാൻഡ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, ഐസ്‌ലാൻഡ്, നെതർലാന്റ്സ്, നോർവേ, സ്വീഡൻ, ലക്സംബർഗ്, ന്യൂസിലാൻഡ്, ഓസ്ട്രിയ.