കെയ്റോ: ദക്ഷിണ ഈജിപ്തിൽ സൊഹാഗ് പ്രവിശ്യയിലെ തഹ്ത ജില്ലയിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഈ അപകടതെ തുടർന്ന് 32 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇന്ന് (വെള്ളി) ഉച്ചകഴിഞ്ഞ പ്പോൾ ആണ് നാടിനെയും രാജ്യത്തെയും നടുക്കിയ അപകടം നടന്നത്. ഒരേ ലൈനിൽ വന്ന ട്രെയിനുകളാണ് ഇടിച്ചത്. മുന്നിൽപോയ ട്രെയിനിൽ ഒരാൾ അപായ ചങ്ങല വലിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പറയുന്നു. ട്രെയിൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് ബോഗികൾ പാളം തെറ്റിമറിഞ്ഞു.