ഏപ്രിൽ ഫൂൾ ദിനം

ഇന്ന് ഏപ്രിൽ 1, ലോകം, വിഡ്ഢി ദിനം അഥവാ ഏപ്രിൽ ഫുൾസ് ഡേയ്‌ കണക്കാക്കുന്ന ഒരു ദിനം. എല്ലാ വർഷവും ഏപ്രിൽ 1 നാണ് ലോകം ഈ ദിനം ആചരിക്കുന്നത്. കുറ്റബോധമില്ലാതെ ഉറ്റ ചങ്ങാതിമാരെ തമാശ രൂപേണ പറ്റിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരമായാണ് എല്ലാവരും ഏപ്രിൽ ഫൂൾ ദിനത്തെ കാണുന്നത്. കൃത്യമായി അറിയില്ല എങ്കിലും, അദ്യമായി യൂറോപ്പിലുള്ള ജനമാണ് ഏപ്രിൽ ഫൂൾ ദിനം ആദ്യമായി ആചരിച്ചത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പിന്നീട് കാലചക്രത്തിന്റെ ഗതിവേഗത്തിൽ ക്രമേണ ഈ ആചാരം ആഗോളമായി വ്യാപിക്കുകയായിരുന്നു. നിലവിൽ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്. ഒരു ചെറിയ നർമ്മത്തിനായി അല്ലെങ്കിൽ ഹാസ്യം കണ്ടെത്താനുള്ള ഈ കബളിപ്പിക്കല്‍ ശീലമാക്കിയ ആളുകള്‍ക്ക് ഇന്ന് ഇന്‍റര്‍നെറ്റ് അതിനുള്ള നല്ലൊരു വേദിയാണ്. ഇന്‍റര്‍നെറ്റിലൂടെ ഏപ്രില്‍ ഫൂള്‍ തമാശകള്‍ ഞൊടിയിടയില്‍ ലോകമെങ്ങും പരക്കുന്നു. ഇന്ന് ഒട്ടുമിക്ക എല്ലാ മാധ്യമങ്ങളും ഈ ദിനത്തിന് ഒരു ചെറിയ പ്രാധാന്യം നൽകാറുമുണ്ട്.

ഈ ദിനം എങ്ങനെ ജന്മം കൊണ്ട് എന്ന് ചരിത്രപരമായി അന്വേഷിച്ചാൽ, കൃത്യമായി ഒരു ഉത്തരം കണ്ടെത്താൻ കഴിയില്ല എങ്കിലും അറിഞ്ഞും പറഞ്ഞും കേൾക്കുന്നതിലും പ്രശസ്‌തമായ കഥകളാണ്, അതിൽ ഒരെണ്ണം ഒരു കലണ്ടറിൽ വരുത്തിയ മാറ്റമാണ് ഏപ്രിൽ ഫൂളെന്ന ദിനത്തിലേക്ക് നയിച്ചതെന്നാണ്. 1582ൽ ഫ്രാൻസിൽ നടന്ന രസകരമായ ഒരു കലണ്ടർ പരിഷ്‌കരണമാണ് ഏപ്രിൽ ഫൂളിലേക്ക് വഴിവച്ചതെന്നാണ് വിശ്വാസിക്കപ്പെടുന്നു. അതുവരെ മാർച്ച് 25 മുതൽ ഏപ്രിൽ ഒന്ന് വരെയായിരുന്നു പുതു വർഷമായി ആഘോഷിച്ചിരുന്നത്. പോപ്പ് ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയായിരിക്കുന്ന കാലത്ത് ജൂലിയൻ കലണ്ടർ മാറ്റി ഗ്രിഗോറിയൻ കലണ്ടറാക്കി. എന്നാൽ ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നപ്പോൾ ജനുവരി ഒന്നിനായി പുതുവർഷം. ഇത് ജനുവരി ഒന്നിലേക്ക് മാറി. എന്നാൽ ഈ മാറ്റം ലോകമറിയാൻ ദിവസങ്ങളെടുത്തു. ഇതറിയാത്ത പലരും പഴയത് പോലെ ഏപ്രിലിൽ പുതുവർഷമാഘോഷിച്ചു. പുതിയ കലണ്ടർ വന്നിട്ടും ഏപ്രിൽ ഒന്നിന് തന്നെ പുതുവർഷമാഘോഷിച്ചവരെ ലോകം വിഡ്‌ഢികൾ എന്ന് വിളിച്ചു തുടങ്ങിയതിലൂടെയാണ് ലോക വിഡ്‌ഢി ദിനത്തിന്റെ തുടക്കമെന്ന് കരുതപ്പെടുന്നു. പിന്നീട് കാലം പോകുതോറും ഈ ദിനത്തിന് പ്രീതിയും വർദ്ധിച്ചു തുടങ്ങി.

ഇനി മറ്റൊരണ്ണം,
റോമിൽ നടന്നിരുന്ന ഹിലരിയ എന്ന ആഘോഷത്തിന്റെ ഭാഗമായാണ് ഏപ്രിൽ ഫൂൾ വന്നതെന്നും പറയപ്പെടുന്നു. വേഷം മാറി ജനങ്ങളെ പറ്റിക്കുന്ന ആഘോഷമാണ് ഹിലരിയ. അത് മാത്രമല്ല പുതിയ ഉത്സവത്തിന്റെ,വസന്തത്തിന്റെ തുടക്കാണ് ലോക വിഡ്‌ഢി ദിനമെന്നും പറയപ്പെടുന്നുണ്ട്.

ഇനി മൂന്നാമത്തെ, കഥകളിൽ മറ്റൊന്ന് റോമിലെ നാടോടിക്കഥയാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തി റോം ഭരിച്ചു കൊണ്ടിരിക്കെയാണ് വിഡ്‌ഢികളുടെ ദിനത്തിന്റെ പിറവിയെന്നാണ് ആ കഥ. ഒരിക്കൽ കൊട്ടാരം വിദൂഷകനായ കൂഗൾ എന്നൊരാളെ ചക്രവർത്തി ഒരു ദിവസത്തെ രാജാവായി അവരോധിച്ചു. ഏറ്റവും മണ്ടത്തരം നിറഞ്ഞ ഒരു കല്‌പന കൂഗൾ പുറപ്പെടുവിച്ചെന്നും അന്ന് തൊട്ടാണ് വിഡ്‌ഢി ദിനം പിറന്നതെന്നുമാണ് ഈ കഥ.

കഥകൾ എന്ത് തന്നെയായാലും, ലോകം അത് ഇന്നും കൊണ്ടാടുന്നത് അല്ലെങ്കിൽ ആചരിക്കുന്നത്, മാനവകുലത്തിന്റെ ഇന്നത്തെ തിരക്കേറിയ ജീവിത ശൈലിയിൽ ഒന്ന് ചിരിക്കാൻ പോലും മറന്ന് പോകുന്ന കൂട്ടർക്ക് വേണ്ടിയാണ്, എത്ര സമ്പാദിച്ചാലും കൊതി തീരാത്ത, ജീവിതം ഒന്നേ ഒള്ളു അത് ആസ്വദിക്കാൻ മറന്ന് പോകുന്ന തലമുറകൾക്ക് വേണ്ടിയാണ്.

അങ്ങനെയുള്ളവരോട് ഇന്നത്തെ ദിവസം ഓർമ്മിപ്പിക്കാൻ ഒന്നേ ഒള്ളു, ഹൃദയം തുറന്ന് ചിരിക്കുക ഒപ്പം ചിരിപ്പിക്കുക കാരണം നമ്മുക്ക് ജീവിതം ഒന്നേ ഒള്ളു, നമ്മുടെ വേദനകൾ ലഘുകരിക്കുക, നമ്മുടെ ഉറ്റവരുടെ വേദന ഇല്ലാതാക്കാൻ ശ്രമിക്കുക, ആരെയും മനസ്സ് കൊണ്ട് വിഡ്ഢികളാക്കാതിരിക്കുക ഒപ്പം സ്വയം വിഡ്ഢി ആവാതിരിക്കുക.

Comments (0)
Add Comment