ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തി

കൊളംബോ: 2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയതായി പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര വെളിപ്പെടുത്തി. നൗഫേര്‍ മൗലവി എന്നയാളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നു മന്ത്രി പറഞ്ഞു. ഹാജുള്‍ അക്ബര്‍ എന്നയാളും മൗലവിയെ സഹായിച്ചിട്ടുണ്ട്. ഭീകരാക്രമണക്കേസില്‍ 32 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യ കുറ്റവാളിയെ കണ്ടെത്തിയിരിക്കുന്നത്.

ഐഎസ്ഐഎസ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ നടന്ന ഒൻപത് ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്. ഈസ്റ്റർ പ്രാർത്ഥനകൾക്കിടെ നടന്ന ആക്രമണങ്ങളിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റിരുന്നു.

Comments (0)
Add Comment