ചൈനയിൽ രഹസ്യ കേന്ദ്രങ്ങളിലും ഭവന സഭകളിലും കൂടിവരുന്ന ക്രിസ്ത്യാനികളെ പിടിച്ച് അവരുടെ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന രൂപാന്തര കേന്ദ്രങ്ങളിൽ പാർപ്പിച്ച് പീഡിപ്പിക്കുന്നതയായി റേഡിയോ ഫ്രീ ഏഷ്യ (ആർ.എഫ്.എ) റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്ത്യൻ വിശ്വാസം ത്യജിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത “പരിവർത്തന” കേന്ദ്രങ്ങളിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) ഉദ്യോഗസ്ഥർ ക്രിസ്ത്യൻ വിശ്വാസികളെ തടവിലാക്കുകയും പതിവായി മർദ്ദിക്കുകയും ചെയ്യുന്നതെന്ന് ചൈനീസ് ക്രിസ്ത്യാനികളെ ഉദ്ധരിച്ച് വ്യാഴാഴ്ചത്തെ ആർഎഫ്‌എ യുടെ റിപ്പോർട്ടിൽ പറയുന്നു.
“ഇത് പലയിടത്തേക്കും മാറ്റുവാൻ പറ്റുന്ന ഒരു സൗകര്യമായിരുന്നു, അത് എവിടെയെങ്കിലും ഏതെങ്കിലും ബേസ്മെന്റിൽ സ്ഥാപിക്കാൻ കഴിയും,” സിചുവാൻ പ്രവിശ്യയിലെ ഒരു ഭവന സഭാംഗം ലി യൂസി (യഥാർത്ഥ പേരല്ല) പറഞ്ഞു. “വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ആളുകളാണ് ഇതിൽ നിയോഗിച്ചിരുന്നത്. ഇതിന് (സിസിപി) സ്വന്തം രാഷ്ട്രീയ, നിയമകാര്യ വർക്കിംഗ് ഗ്രൂപ്പ് ഉണ്ടായിരുന്നു, അവർ പ്രധാനമായും ലക്ഷ്യമിടുന്നത് ഹൗസ് ചർച്ചുകളിൽ അംഗങ്ങളായ ക്രിസ്ത്യാനികളെയാണ്”. ജനലുകളില്ലാത്ത മുറിയിൽ എട്ടോ ഒമ്പതോ മാസമായി താനായിരുന്നുവെന്ന് ലീ പറഞ്ഞു. അക്കാലത്ത് ഉദ്യോഗസ്ഥർ അദ്ദേഹത്തെ മർദ്ദിക്കുകയും വാക്കാൽ അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
ചൈനീസ് സർക്കാർ അംഗീകരിച്ച ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ ഒന്ന് കത്തോലിക്കാസഭയും കൂടാതെ അവരുടെ തന്നെ നിയന്ത്രണത്താലുള്ള “പ്രൊട്ടസ്റ്റന്റ്” ചർച്ചും ആണ്. പല ക്രിസ്ത്യാനികളും ഇവ രണ്ടും നിരസിക്കുകയും പകരം “ഭവന സഭകളിൽ” പങ്കെടുക്കുകയും ചെയ്യുന്നു, അവ പലപ്പോഴും സിസിപി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുന്നു. “അവർ നിങ്ങൾക്കായി തയ്യാറാക്കുന്ന പ്രസ്താവന നിങ്ങൾ അംഗീകരിക്കണം,” ലി പറഞ്ഞു. “നിങ്ങൾ നിരസിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു മോശം മനോഭാവമുള്ളവരായി കാണപ്പെടുകയും അവർ നിങ്ങളെ തടങ്കലിൽ വെച്ച് നിങ്ങളെ പീഡിപ്പിക്കയും ചെയ്യും. ബ്രെയിൻ വാഷിംഗ് പ്രക്രിയയ്ക്ക് സമയപരിധിയൊന്നുമില്ല. നിങ്ങൾക്ക് സൂര്യനെ കാണാൻ കഴിയില്ല, അതിനാൽ നിങ്ങൾക്ക് സമയത്തെക്കുറിച്ചു യാതൊരു ബോധ്യവും ഉണ്ടാകാനിടയില്ല.”
“എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; നിങ്ങൾ ഒരാഴ്ച അവിടെ താമസിച്ചതിനുശേഷം, അവിടെ ആയിരിക്കുന്നതിനേക്കാൾ മരിക്കുന്നത് മികച്ചതായി കാണപ്പെടാൻ തുടങ്ങും.
68 ദശലക്ഷം പ്രൊട്ടസ്റ്റന്റുകാർ ചൈനയിലാണുള്ളതെന്ന് ആർഎഫ്‌എ കണക്കാക്കുന്നു. അതിൽ 23 ദശലക്ഷം പേർ സർക്കാർ നിയന്ത്രിത പള്ളികളിലുള്ളവരും ഒമ്പത് ദശലക്ഷം കത്തോലിക്കരും ഉൾപ്പെടുന്നു.