വാഷിംഗ്ടണ്‍ ഡി.സി: ഇസ്രയേലിന് പരിപൂർണ്ണ പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. പൗരന്മാർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഒപ്പം സ്വയം പ്രതിരോധിക്കാനും ബൈഡൻ പ്രസ്താവിച്ചു. അതിനോടൊപ്പം, ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി സമാധാന ദൂതനായി ബൈഡൻ നിയമിക്കുകയും ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു.
അതേസമയം ഗാസയിലെ ഹമാസ് തീവ്രവാദികളും ഇസ്രേലി സൈന്യവും തമ്മിലുള്ള സംഘർഷം പൂർണതോതിലുള്ള യുദ്ധമായി പരിണമിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്. ഇസ്രായേൽ സൈന്യം ഗാസയിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തി.ഗാസയിൽ മലയാളിയായ ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് അടക്കം ആറു പേരും, മൊത്തം 13 കുട്ടികളടക്കം 53 പലസ്തീനികളും ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.