കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിൽ സുവിശേഷം പ്രസ്ഥാവിച്ച പാസ്റ്റർക്ക് ദാരുണാന്ത്യം. ഒഡാപാക്കോ ഗ്രാമമായ എംപിംഗയർ സബ് കൗണ്ടിയിലെ എംപിംഗയർ പെന്തക്കോസ്ത് റിവൈവൽ ചർച്ച് മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ സീനിയർ പാസ്റ്ററായിരുന്ന ഫ്രാൻസിസ് ഓബോയാണ് (70) സുവിശേഷ വിരോധികളാൽ ദാരുണമായി കൊല്ലപ്പെട്ടത്. ജൂൺ 11ന് പ്രിയ കർതൃദാസൻ ഫ്രാൻസിസ് ഓബോയും സഹധർമ്മിണി ക്രിസ്റ്റിൻ ഓബോയും ഭവനത്തിലേക്കുള്ള ആഹാര സാധനങ്ങൾ വാങ്ങി മടങ്ങി വരികെയാണ് തീവ്ര നിലപാടുകാരില്‍ നിന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. ഇരുവരെയും ഇവരെ തടഞ്ഞു നിര്‍ത്തിയ ആക്രമിസംഘം, പാസ്റ്റർ ദേശത്തിലെ ജനങ്ങളെ വഴി തെറ്റിക്കുകയാണെന്ന് ഭാര്യ ക്രിസ്റ്റിൻ പോലീസിനോട് വെളിപ്പെടുത്തി. തന്റെ ഭർത്താവ് പ്രാദേശികമായും പരിസര പ്രദേശങ്ങളിലും മുസ്ലീങ്ങളുമായി സുവിശേഷം പ്രഘോഷിച്ചിരിന്നുവെന്നും അവരില്‍ പലരും യേശുക്രിസ്തുവിലുള്ള സത്യവിശ്വാസം കണ്ടെത്തിയെന്നും ക്രിസ്റ്റിന്‍ വെളിപ്പെടുത്തി.