1966ൽ സ്ഥാപിച്ച പ്രതിമ, പ്രതിവർഷവും ഏകദേശം അഞ്ച് ലക്ഷത്തോളം സഞ്ചരികളാണ് സന്ദർശിക്കാൻ എത്തുന്നത്.
അർക്കൻസാസ്: അമേരിക്കയുടെ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതി ചെയ്യുന്ന കർത്താവായ യേശുക്രിസ്തുവിന്റെ 65 അടി ഉയരമുള്ള പ്രതിമയിൽ ഭ്രൂണഹത്യ അനുകൂല ബാനർ പതിപ്പിച്ചതിന് പ്രതിഷേധം കനക്കുന്നു. 1966ൽ സ്ഥാപിച്ചതാണ് ഈ ക്രിസ്തു പ്രതിമ. പ്രതിവർഷവും ഏകദേശം അഞ്ച് ലക്ഷത്തോളം സഞ്ചരികളാണ് യുറേക്ക സ്പ്രിങ്സിലുളള ഈ പ്രതിമ സന്ദർശിക്കാൻ എത്തുന്നത്.
” ദി ഗ്രേറ്റ് പാഷൻ പ്ലേ ” എന്ന സംഘടനയാണ് പ്രതിമയുടെ മേൽനോട്ടം വഹിക്കുന്നത്. ബൈബിൾ മ്യൂസിയം, ആർട്ട് മ്യൂസിയം, ചരിത്ര മ്യൂസിയം, തുടങ്ങിയവയും സംഘടനയുടെ മേൽനോട്ടവും ഇവിടെത്തന്നെയാണ്. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഇൻഡിക്ലയിൻ എന്ന സംഘടന, നിർമ്മാണ തൊഴിലാളികൾ എന്ന് വ്യാജനയാണ് പ്രതിമ നിന്ന സ്ഥലത്തേക്ക് കയറിപ്പറ്റിയതും തുടർന്ന് ബാനർ സ്ഥാപിച്ചതും എന്നാണ് അധികൃതരുടെ വിശദീകരണം. ഇനി മേലാൽ ഇങ്ങനെ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 24 മണിക്കൂറും കാവലും നീരിക്ഷണവും ശക്തമാകും എന്ന് അധികൃതർ കൂട്ടിചേർത്തു.
എന്നാൽ ഇതിനും മുൻപേ ഒട്ടേറെ തവണ, ഇങ്ങനെ അരങ്ങേറിയിട്ടുണ്ട്, ഇത് ആദ്യത്തെ സംഭവമല്ല ഇൻഡിക്ലയിൻ സംഘടന ക്രൈസ്തവ വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നത്. അതേസമയം, ഇൻഡിക്ലയിൻ ബാനർ സംഭവത്തെ പറ്റി, ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തപ്പോഴാണ് ജീവനക്കാര്‍ വിവരമറിയുന്നതെന്ന് സംഘടന ഓർമിപ്പിച്ചു.