നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനപരമ്പരകൾ തുടരുന്നതായി നൈജീരിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ. 2018 ൽ മാത്രം ഏകദേശം 6000 ക്രിസ്ത്യനാനികൾ കൊല്ലപ്പെട്ടതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ റിപ്പോർട് ചെയ്യുന്നു.കഴിഞ്ഞ 6 ദിവസമായി തുടരുന്ന രക്തച്ചൊരിച്ചിലിൽ 238 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി ആണ് കണക്കുകൾ.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ബാപ്റ്റിസ്റ്റ് ചർച്ച് പൂർണമായും നശിപ്പിക്കപ്പെട്ടു. നൈജീരിയയിലെ പ്ലേറ്റു സ്റ്റേറ്റിൽ നടന്ന ആക്രമണത്തിൽ 17 പേരുടെ വീടുകൾ നശിപ്പിക്കുകയും ആരാധനാലയം തീയിടുകയും, പാസ്റ്ററുടെ വീട് ആക്രമിക്കുകയും ചെയ്തു.

ഇസ്ലാമിക ഭീകര സംഘടനകളാണ് ഇതിനു പിന്നിലെന്ന് ക്രിസ്ത്യൻ അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ചില വർഷങ്ങളായി ഇസ്ലാമിക ക്രൈസ്തവ സംഘർഷം ഇവിടെ നിലനിൽക്കുന്നു. മതസംഘടനകൾ തമ്മിലുള്ള സംഘർഷം കാരണം കൃഷിയും മറ്റും പൂർണമായും ചില ഭൂപ്രദേശങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

നൈജീരിയൻ ഗവണ്മെന്റോ ഐക്യരാഷ്ട്ര സംഘടനയോ ഒരുതരത്തിൽ ഉള്ള ഇടപെടലും നടത്തുന്നില്ല എന്നുള്ള ആക്ഷേപവും നിലനിൽക്കുന്നു.

Comments (0)
Add Comment