വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള 1500 വര്‍ഷങ്ങള്‍ പഴക്കമുള്ള മൊസൈക്ക് ഫലകം സൈപ്രസ്സില്‍ തിരിച്ചെത്തി

കയ്റേനിയ: വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിഅറുനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള മൊസൈക്ക് ഫലകം ഒടുവില്‍ സൈപ്രസ്സില്‍ തിരിച്ചെത്തി.
1970-കളില്‍ സൈപ്രസ്സില്‍ നിന്നും കാണാതായ മൊസൈക്ക് ഫലകം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്വദേശത്ത് മടങ്ങിയെത്തിയിരിക്കുന്നത്. കാണാതായ കലാവസ്തുക്കളെക്കുറിച്ച് അന്വേഷണം നടത്തുന്ന ആര്‍തര്‍ ബ്രാന്‍ഡ് എന്ന ഡച്ചുകാരനാണ് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കു ഒടുവില്‍ അമൂല്യ നിധി കണ്ടെത്തിയിരിക്കുന്നത്. ‘ഇന്‍ഡ്യാന ജോണ്‍സ് ഓഫ് ദി ആര്‍ട്ട് വേള്‍ഡ്’ എന്നാണ് ബ്രാന്‍ഡ് ഈ ഫലകത്തെ വിശേഷിപ്പിക്കുന്നത്

Comments (0)
Add Comment