ക്രൈസ്തവ വിശ്വാസങ്ങൾക്ക്, വീണ്ടും തടയിടാൻ ഒരുങ്ങി ചൈന

ബെയ്‌ജിങ്‌: മതവിശ്വാസത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ചൈനയില്‍ വീണ്ടും ക്രൈസ്തവ വിശ്വാസത്തിന് വിലക്ക്. തെക്കന്‍ ചൈനയിലെ വിശ്വാസത്തിന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന ഗ്വാങ്ങ്ഷോവിലെ റോങ്ങുയിലി ദേവാലയം ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി മുദ്രവെച്ചു. ഈ ശൈത്യക്കാലത്ത് സര്‍ക്കാര്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ ദേവാലയമാണിത്. വിശ്വാസ സംബന്ധമായ നിയമങ്ങള്‍ തെറ്റിച്ചതിനാല്‍ ദേവാലയത്തിലെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നുവെന്ന നോട്ടീസും ദേവാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അതേസമയം, തുര്‍ക്കിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പുരാതന നഗരമായ അന്തിയോക്ക്യ, പുരാതന ക്രൈസ്തവ ദേവാലയത്തിന്റെ പേരില്‍ ലോക ശ്രദ്ധയാകർഷിക്കുന്നു. ഇസ്പാര്‍ട്ട പ്രവിശ്യയിലെ പിസിഡിയ അന്തിയോക്കിയയിലുള്ള സെന്റ്‌ പോള്‍ ദേവാലയമാണ് ലോകത്തെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഇരുപതിനയ്യായിരത്തോളം പേര്‍ ഈ ദേവാലയം സന്ദര്‍ശിച്ചു കഴിഞ്ഞു.

Comments (0)
Add Comment