വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര വേദികളില്‍ മത്സരിക്കാനായി വത്തിക്കാന്‍ കായിക സംഘത്തിനു രൂപം നല്കി. ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് കായികസംഘം രൂപീകരിച്ചത്. സ്വിസ് ഗാര്‍ഡുകള്‍, പുരോഹിതര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. വത്തിക്കാന്‍ അപ്പസ്തോലിക് ലൈബ്രറിയിലെ അറുപത്തിരണ്ടുകാരനായ പ്രഫസറും സംഘത്തിലുണ്ട്.
ഒളിന്പിക് ഉദ്ഘാടനത്തിലെ മാര്‍ച്ച് പാസ്റ്റില്‍ വത്തിക്കാന്‍ കൊടിയേന്തിയ സംഘവും ഉള്‍പ്പെടുകയെന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് ടീമിന്റെ പ്രസിഡന്റും വത്തിക്കാന്‍ സ്പോര്‍ട്സ് വകുപ്പിന്റെ തലവനുമായ മോണ്‍. മെല്ക്കിയോര് ഹൊസെ സാഞ്ചസ് പറഞ്ഞു. പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കായികമത്സരങ്ങളില്‍ പങ്കെടുക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്.