ഇനി ഞാൻ ഒന്ന് വിശ്രമിക്കട്ടെ | അനുസ്മരണം | ഷാജി ആലുവിള

0 1,890

ഈടുറ്റ അനേക കൃതികളുടെ പിതൃത്വം ഉള്ള എൽ. സാം സാർ ക്രൈസ്തവ സാഹിത്യത്തിന്റെ ഒരു അമരക്കാരൻ തന്നെ ആയിരുന്നു. ആയിരകണക്കിന് ഇതളുകൾ വിരിയിപ്പിക്കാൻ വിത്ത് പാകിയിട്ടാണ് ആ ദൈവ ഭക്തൻ താൽക്കാലിക വിശ്രമിത്തിലേക്കു പോയത്.
അസംബ്ലീസ് ഓഫ് ഗോഡിന്റെ മാത്രമല്ല കേരള പെന്തകോസ്ത് സമൂഹത്തിന് മുഴുവൻ എന്നും അഭിമാനിക്കാൻ കാതൽ ആയ വ്യക്തി പ്രതിഭ തന്നെയാണ് എൽ. സം സാർ. മലയാളം ഡിസ്ട്രിക്ട് നു തന്റെ സംഭാവനകൾ മറക്കുവാൻ ഒരിക്കലും സാധ്യമല്ല. വിനയത്തിൽ ചാലിച്ച സൗമ്യ തയും കളങ്കമറ്റ ചെറു പുഞ്ചിരിയും സത്യ സന്തമായ ഇടപെടലും വിശുദ്ധമായ ജീവിതവും കറതീർന്ന വേദോപദേശവും അദ്ദേഹത്തിന്റെ കൈ മുതലായിരുന്നു. നോക്കു ഇന്നത്തെ അനുശോചന വാക്കുകളും, അഗ്മായിലെ അനുസ്മരണ കുറിപ്പുകളും സാം സാർ എത്ര വലിയ ആളത്വമാണ് എന്നാണ് നമ്മോടു പറയുന്നത്.
ശാന്തമായ സംസാരത്തിലൂടെ ജന ഹൃദയത്തെ കീഴടക്കിയ അനുഗ്രഹീത പ്രഭാഷകൻ… പ്രകടന ഭക്തി ഇല്ലാത്ത അനുഗ്രഹീത ദൈവദാസൻ. എല്ലാറ്റിലും വിലയേറിയ കുടുംബ ജീവിതം വിശ്വസ്തതയോടെ അവസാന നിമിഷം വരെ ഇഴയകൽച്ച യില്ലാതെ കാത്തു സൂക്ഷിച്ച ഒരു മാതൃകാ പുരുഷൻ, പരിശോധനകളെ വിശ്വാസത്തിന്റെ പരീക്ഷണ ശാലകളാക്കി ഓട്ടം തികച്ച സുവിശേഷ പോർക്കളത്തിലെ ധീര യോദ്ധാവ് സകല ആത്മീയ ബഹുമതി യോടും കൂടെ ഇതാ വിടവാങ്ങുന്നു..
ചില നാളുകളായി സാറിന്റെ ആരോഗ്യനില ശരി ആയ നിലയിൽ അല്ലായിരുന്നു. ചില മാസങ്ങൾ ക്കു മുൻപ് ആഗ്മയുടെ ആദരവ് ഏറ്റുവാങ്ങാൻ പ്ലാമൂട് ഏ. ജി യിൽ എത്തിയപ്പോഴും ക്ഷീണിതൻ ആയിരുന്നു . എന്നാലും ഈ തലമുറയോടുള്ള സന്ദേശത്തിൽ വാക്കുകളുടെ പ്രസരിപ്പ് ഒരു ജീവന്റെ തുടിപ്പ് തന്നെ ആയിരുന്നു.
ഈ കഴിഞ്ഞ മൂന്നാം തീയതി രണ്ടു മണി കഴിഞ്ഞു – സാധാരണ പോലെ ചുമയും ശ്വാസ തടസവും അന്നും ഉണ്ടായി.. അങ്ങനെ വന്നാൽ ഏത് സമയത്തും വൈദ്യ സഹായം തേടുമായിരുന്നു. അന്ന് പറഞ്ഞു വേണ്ട എങ്ങും പോകണ്ട . പുലർകാല ത്തിലെ നാലാം യാമം ആരംഭിച്ചു. ജീവിതത്തിൽ തുണ പിരിയാതെ കൂടെ നിന്ന സഹധർമിണിയോടും, സന്തത സഹചാരിയായ മകളോടും പറഞ്ഞു ഇപ്പോൾ അല്പം കുറവുണ്ട് ” ഇനി ഞാൻ ഒന്ന് വിശ്രമിക്കട്ടെ ” എന്ന് പറഞ്ഞു ആ ക്രൈസ്തവ സാഹിത്യത്തിൻ മഹാ പ്രതിഭ ഉറങ്ങുവാൻ തുടങ്ങി… ഇനി സ്വപ്നങ്ങൾ കാണാത്ത…തൂലിക ചലിപ്പിക്കാത്ത… ശാന്തമായ ഉറക്കം.. തന്റെ മണവാളൻ ആയ യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ മാത്രം ഉണർന്നെഴുനേൽക്കുന്ന ഉറക്കം….സാർ അങ്ങ് വിശ്രമിക്കു… അങ്ങേ കരയിൽ നാം ഇനി കാണും വരെ വിട….. അങ്ങയുടെ സേവനങ്ങൾക്ക് മുൻപിൽ ഞങ്ങൾ ശിരസു നമിക്കുന്നു… ആഗ്മ യിൽ അങ്ങ് ഞങ്ങൾക്ക് പിതൃതുല്യൻ ആയിരുന്നു…. എന്നും അങ്ങ് ഞങ്ങളുടെ ഇടയിൽ അങ്ങയുടെ കൃതികളിലൂടെ ജീവിച്ചിരിക്കും ഉറപ്പു !!!

You might also like
Comments
Loading...