അനുസ്മരണം | “പാസ്റ്റർ എം.വി. ഏബ്രഹാം ഇടയ പരിപാലന ശുശ്രുഷയിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ ഏറ്റം അനുകരണീയവും മാതൃകാപരവും ആയിരുന്നു” | ഡോ. ഐപ്പ് കെ എ (ഷാജി പാസ്റ്റർ )

0 1,672

കോട്ടയം ജില്ലയിൽ മണർകാട് വില്ലേജിൽ മുണ്ടാനിക്കൽ വറുഗീസിന്റെയും മറിയാമ്മയുടെയും ആദ്യജാതനായ പാസ്റ്റർ എം. വി. എബ്രഹാം (മുണ്ടാനിക്കൽ അവറാച്ചായൻ) 1932 ജൂൺ മാസം ഇരുപത്തൊന്നാം തീയതി ജനിച്ചു. യാക്കോബായ കുടുംബാംഗമായ താൻ അൽമീയ കാര്യങ്ങളിൽ ബല്യകാലം മുതൽ താല്പര്യം ഉള്ളവനായിരുന്നു. 1962 മുതൽ 1964 വരെ മണർകാട് സെന്റ്‌ മേരിസ് പള്ളിയിൽ മാനേജിങ് കമ്മറ്റി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട്. 1960 കളിൽ മണർകാട് ദേശത്തുണ്ടായിരുന്ന ഉണർവ്വ് യോഗങ്ങളിലും മാർത്തോമാ സഭയിലെ ഉണർവ്വ് പ്രസംഗകാനായ കെ. വി. ചെറിയാൻ നടത്തിയിരുന്ന ഐക്യ ക്രിസ്തീയകൂട്ടായ്മകളിലും സംബന്ധിച്ചുകൊണ്ടിരുന്ന താൻ രക്ഷാനിർണയം പ്രാപിച്ചു. ഈ കാലഘട്ടത്തിൽ ഭവനങ്ങളിൽ നടന്നുകൊണ്ടിരുന്ന കൂട്ടായ്മകളിൽ എം. യു. ചാക്കോ (കൊല്ലാട് കുട്ടിയുപദേശി) പി. ഐ. എബ്രഹാം (കാനം അച്ഛൻ) എന്നിവരോടൊപ്പം സഹകരിച്ചു പ്രവർത്തിച്ചു. 1965 – ൽ വാണിയപുരക്കൽ വി. വി. തോമസിന്റെ ഭവനത്തിൽ ആരംഭിച്ച കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിപോന്നു. 1967- ൽ പുതുപ്പള്ളിയിലും മണർകാടും നടന്നിരുന്ന വേദപഠന ക്‌ളാസുകൾ നയിച്ചിരുന്ന പി. ഐ. എബ്രഹാം (കാനം അച്ഛൻ) സ്നാനം ഏൽക്കുന്നതിനു പുറമറ്റം സി. സി. മാത്യു സാറിന്റെ ഭവനത്തിൽ പോയത് അവറാച്ചായനോടൊപ്പം ആയിരുന്നു.

കീച്ചാൽ തൊണ്ടുകണ്ടതിൽ പാപ്പിച്ചായന്റെ ഭവനത്തിൽ നടന്നിരുന്ന ഉപവാസ പ്രാർത്ഥനയിൽ ഉണ്ടായ വ്യക്തമായ നിയോഗത്തിന്റെ അടിസ്ഥാനത്തിൽ ചിറത്തലാട്ട് സി. എൻ. നൈനാന്റെ കൈക്കീഴിൽ 1967 ഫെബ്രുവരി പതിനെട്ടാം തീയതി സ്നാനപ്പെടുകയും ശുശ്രുഷയ്ക്കായി വേർതിരിയുകയും ചെയ്തു. മാവേലിക്കര ബെർശേബാ ബൈബിൾ സ്കൂളിൽ വേദപഠനം നടത്തിയിട്ടുണ്ട്. 1967-ൽ മണർകാട് ദൈവസഭ എന്ന പെന്തകൊസ്തുസഭയുടെ ശുശ്രുഷകനായി ദൈവാൽമനിയോഗത്താൽ ചുമതലയേറ്റു.
1977 വരെയുള്ള വർഷങ്ങൾ മണർകാട് ദൈവസഭയുടെ ശുശ്രൂഷകൻ ആയിരുന്നു. ഈ കാലയളവിൽ കാരിക്കാമറ്റം, അമയന്നൂർ, മാലം, വെള്ളൂർ, പുലിക്കുട്ടിശ്ശേരി എന്നിവിടങ്ങളിൽ സുവിശേഷയോഗങ്ങൾ സംഘടിപ്പിക്കുന്നതിലും സഭകൾ സ്ഥാപിക്കുന്നതിലും പ്രധാന പങ്ക് വായിച്ചിട്ടുണ്ട്. തന്റെ പ്രവർത്തനത്തിലൂടെ
അനേകർ രഷിക്കപ്പെട്ടു. പാസ്റ്റർ പി. കെ. ജോൺസൺ രക്ഷയിലേക്ക് വരുവാനുള്ള കാരണക്കാരനും അവറാച്ചായൻ ആയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

വെള്ളൂർ ഭാഗത്തു നിന്നും മണർകാട് ദൈവസഭയിൽ വന്നു ആരാധിച്ചുകൊണ്ടിരുന്നവർ അവിടെ ആരംഭിച്ച കൂട്ടായ്മയുടെ ശുശ്രൂഷകനായി ചുമതല ഏറ്റശേഷം മാവേലിക്കര ചെന്നിത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന പെന്തകോസ്ത് ദൈവസഭയുമായി ചേർന്ന് ജനറൽ സെക്രട്ടറി പദവിയിൽ വരെ എത്തി. പിൽക്കാലത്തു ഇന്ത്യൻ പെന്തകൊസ്തു ദൈവസഭയുടെ ശുശ്രുഷകനായി ചില വർഷങ്ങൾ പ്രവർത്തിച്ചു.

ഇടയ പരിപാലന ശുശ്രുഷയിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ ഏറ്റം അനുകരണീയവും മാതൃകാപരവും ആയിരുന്നു. തന്റെ പ്രവർത്തനങ്ങൾകൊണ്ട് വലിയ ഭൗതീക നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. തന്റെ പ്രവർത്തനം എക്കാലവും കഷ്ടത നിറഞ്ഞതായിരുന്നു. ദൈവമക്കളുടെ ആൽമീകവും ഭൗതീകവും ആയ ഏത് ആവശ്യങ്ങൾക്കും തന്നാൽ ആവതു ചെയ്തു. സഹോദരങ്ങളുടെ സംരക്ഷണം, വിവാഹം എന്നീ ചുമതലകൾ നിർവഹിച്ചു. സഭയിലെ തുച്ഛമായ വരുമാനം ജീവസന്ധാരണത്തിന് മതിയാകുന്നതായിരുന്നില്ല. എങ്കിലും എല്ലാം കർത്തൃനാമത്തിൽ സഹിച്ചു. ആരംഭകാല ശുശ്രുഷവേളയിൽ നാലാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന മകൾ ജൈനമ്മയുടെ വേർപാട്, പിന്നീട് തന്നോടൊപ്പം കഷ്ടപ്പെട്ടു അഹോരാത്രം പ്രവർത്തിച്ച ഭാര്യ ചിന്നമ്മയുടെ വേർപാട്, ഒറ്റപെടലുകൾ, ഒടുവിൽ രോഗിയായി കിടക്കയിൽകിടന്ന നാളുകൾ എല്ലാം കഷ്ടത നിറഞ്ഞതായിരുന്നെങ്കിലും പിറുപിറുപ്പ് കൂടാതെ സഹിച്ചു. നീണ്ട തൊണ്ണൂറ് വർഷം ഭൂമിയിൽ ജീവിച്ചു ആരോഗ്യം ഉള്ള കാലത്തോളം കർത്താവിനുവേണ്ടി ത്യാഗപൂർണമായി ഇടയ പരിപാലന ശുശ്രുഷ നിർവഹിച്ച ശ്രേഷ്ഠനായ കർത്തൃഭ്രിത്യൻ ഇനി കഷ്ടത ഇല്ലാത്ത ലോകത്തിൽ വിശ്രമിക്കട്ടെ.

Dr. Ipe K. A. (ഷാജി പാസ്റ്റർ )
മണർകാട് ദൈവസഭ
9447600097

You might also like
Comments
Loading...