കെന്റക്കിയിൽ കണ്ടതും കേരളത്തിൽ കേട്ടതും .. | ജോ ഐസക്ക് കുളങ്ങര
അമേരിക്കയിലെ കെൻറ്റക്കി സംസ്ഥാനത്തിലുള്ള ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച്ച മുതൽ പരിശുദ്ധാത്മാവിന്റെ അതിശക്തമായ ആത്മസാന്നിധ്യത്തിന്റെ കവിഞ്ഞൊഴുക്ക് നടക്കുവാൻ ഇടയായത് സോഷ്യൽ മീഡിയ വഴി ഇതിനോടകം നാം എല്ലാവരും കണ്ടതാണ് …
അതെ,അമേരിക്കയിൽ പഴയ കാലത്തെ പോലെ വീണ്ടും അതിശക്തമായ പരിശുദ്ധാത്മാവിൽ ഉള്ള ഉണർവിന്റെ നാളുകൾ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാം…
കെൻറ്റക്കി സംസ്ഥാനത്തിലുള്ള ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ദിവസങ്ങളായി തുടരുന്ന പരിശുദ്ധാത്മാവിന്റെ അതിശക്തമായ ആത്മസാന്നിധ്യത്തിന്റെ നിറവിലേക്ക് യുവതി യുവാക്കളുടെ നിർത്താതെയുള്ള കവിഞ്ഞൊഴുക്കാണ് നടക്കുന്നത്.
Download ShalomBeats Radio
Android App | IOS App
ശാന്തമായ അന്തരീക്ഷത്തിൽ വൈകാരിക പ്രകടനങ്ങളോ, വാദ്യോപകരണങ്ങളുടെ മേളകൊഴുപ്പോ ഇല്ലാതെ ,വലിയ സോഷ്യൽ മീഡിയ തള്ളലുകളോ സെലിബ്രിറ്റി പാസ്റ്റർമാരോ ഇല്ലാതെ ,യുവതി യുവാക്കൾ തങ്ങളെ പരിശുദ്ധത്മാവിന് ഏൽപ്പിച്ച് കൊടുക്കുന്നു രംഗങ്ങൾ ആണ്
ആസ്ബെറി യൂണിവേഴ്സിറ്റിയിൽ കാണാൻ സാധിക്കുന്നത് ..ഇക്കഴിഞ്ഞ ബുധനാഴ്ച്ചയും രാവിലെ പത്ത് മണിയോടെ ചാപ്പൽ സർവീസിന്റെ യോഗവസാനത്തിൽ ഗായക സംഘം കോറസ് പാടി അശീർവാദം ചെയ്തു നിർത്തുവാൻ ആഗ്രഹിച്ചിട്ടും ആരും പിരിഞ്ഞ് പോകുവാൻ കഴിയാതെ വന്നപ്പോൾ മുതലാണ് അതിശക്തമായ ആത്മസാന്നിധ്യം വന്ന് കൂടിയ എല്ലാവരും അനുഭവിച്ചറിയുവാൻ തുടങ്ങിയത്…മുട്ടിന്മേലുള്ള പ്രാർത്ഥനയും, പാട്ടും, ധ്യാനവും, തിരുവചന വായനയും, കരഞ്ഞ് കൊണ്ട് തങ്ങളുടെ പാപങ്ങൾ ഏറ്റ് പറഞ്ഞും, അന്യഭാഷകളിൽ സംസാരിച്ചും, പ്രവചിച്ചും, ലോക സമാധാനത്തിനും, രോഗ സൗഖ്യത്തിനും, നീതിക്കും വേണ്ടിയുള്ള പ്രാർത്ഥനയുമായി ഒരാഴ്ചയിട്ടും യോഗം നിർത്തുവാൻ കഴിയാതെ ഇപ്പോഴും തുടരുകയാണ്. .അടുത്തുള്ള പല യൂണിവേഴ്സിറ്റികളിൽ നിന്നും നൂറ് കണക്കിന് വിദ്യാർത്ഥികൾ ഇവിടേക്ക് ഇപ്പോഴും ഒഴുകി എത്തികൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ…ഇനിയും ഇത്തരത്തിൽ ഉള്ള കൂട്ടായ്‌മകൾ നടക്കട്ടെ എന്ന് ആശിച്ചു കൊണ്ട് കഥ നമ്മുടെ കൊച്ചു കേരളത്തിലേക്ക് കൊണ്ട് വരാം.
കിന്റക്കിയിലെ ആത്മീയ ഉണർവ് കണ്ട് രോമാഞ്ചം കൊള്ളുകയാണ് ആഗോള പെന്തെക്കോസ്തിന്റെ പര്യായം എന്നു സ്വയം വിശേഷിപ്പിക്കുന്ന “കേരളാ ഘടകം “…എന്ത് പ്രഹസനമാണ് പ്രിയരേ ഇതൊക്കെ..
പാരമ്പര്യത്തിന്റെ വാല് പിടിച്ചു എഴുതിക്കൂട്ടിയ ചില ചട്ടകൂടുകൾ മുൻനിർത്തി ആത്‌മീയതക്ക് മാർക്കിടുന്ന നിങ്ങൾക്ക് നാണമില്ലേ സ്വന്തം സമൂഹത്തിൽ പൊടിക്ക്പോലും ഇല്ലാത്ത ആത്മീയ ഉണർവ് മറ്റൊരു രാജ്യത്ത് കണ്ടപ്പോൾ അതിന്റെ ക്രെഡിറ്റ് എടുക്കാൻ?
നിങ്ങൾ പഠിപ്പിച്ച പ്രമാണങ്ങളും നിയമങ്ങളും വെച്ചു അളന്ന് നോക്കിയാൽ അവരെ എങ്ങനെ ആത്‌മീയ കൂട്ടം എന്ന് പറയുവാൻ കഴിയും?
അവർ ആഭരണങ്ങൾ ധരിച്ചവർ ആയിരുന്നില്ലേ ?
അവർ ആത്മാവിൽ തുള്ളിച്ചാടിയവർ അല്ലെ ?
അവരിൽ ഭൂരിഭാഗവും യുവജനങ്ങൾ ആയിരുന്നില്ലേ ?
അവരുടെ വേഷവിധാനം നിങ്ങൾ ശ്രേദ്ധിച്ചില്ലേ ?
കറുത്തക്രിസ്ത്യാനി വെളുത്ത ക്രിസ്ത്യാനി എന്ന വേർതിരിവ് നിങ്ങൾ കണ്ടോ ?
ഞായറാഴ്ച സഭായോഗം 1 മണി കഴിഞ്ഞാൽ ക്ലോക്കിൽ നോക്കി പിറുപിറുക്കുന്ന വിശുദ്ധ അച്ചായന്മാർ ഏഴു ദിവസം നിർത്താതെ കർത്താവിനെ ആത്മാവിൽ ആരാധിക്കുന്നത് കണ്ട് പുളകം കൊള്ളുന്നത് കൊണ്ട് ചോദിച്ചതാണ്.
ഇനി പറ അമേരിക്കയിൽ കണ്ടതാണ് യഥാർത്ഥ ആത്മീയ ഉണർവ് എങ്കിൽ നിങ്ങൾ പാടി നടന്നതും പഠിപ്പിച്ചതും എന്താണ് ?
എന്ത്കൊണ്ട് നമ്മുടെ ഇടയിൽ ഇങ്ങനെ നടക്കുന്നില്ല എന്നു ചിന്തിച്ചാൽ അതിനു
കാരണം മാനുഷികമായി എഴുതിക്കൂട്ടിയ ചട്ടങ്ങളും ,പൊളിച്ചു എഴുതേണ്ട നിയമങ്ങളും ആണ് .. അതിന് നമ്മൾക്ക് സ്വയം തിരുത്തുവാൻ എവിടെ സമയം?
നമ്മൾ ഇപ്പോളും താടിവെച്ചവനെ ചൊറിയുവാനും ,പാവാടയുടെ നീളം വീതിയും എടുക്കുവാനും ഓക്കേ അല്ലെ സമയം …
ഗ്രൂപ്പിസവും,കസേരകളിയും വർഗീയ വിഷം തുപ്പലും അല്ലാതെ എന്താണ് നമ്മുടെ നേതൃത്വത്തിന് നമ്മെ പഠിപ്പിക്കുവാൻ ഉള്ളത്. “ടു ഇറ്റ് എഗൈൻ” എന്ന് ഒരു പ്രാസത്തിനു പറഞ്ഞുപോകാമെങ്കിലും നമ്മുടെ ജനറൽ കൺവെൻഷൻനുകൾ എന്ന ഉത്സവ മാമാങ്കങ്ങൾ കൊണ്ട് എന്ത് ഗുണവും സന്ദേശമാണ് നിങ്ങൾ സഭകൾക്കും സമൂഹത്തിനും കൊടുക്കുന്നത് ..?
അമേരിക്കയിൽ കണ്ട നിയമങ്ങളും ചട്ടങ്ങളും ഇല്ലാത്ത പരിശുദ്ധാത്മാവ് നമ്മുടെ കൊച്ചു കേരളത്തിലും ഇറങ്ങണമെ എന്ന് പ്രാർത്ഥിക്കാം.
ഇനി അങ്ങനെ അല്ലെങ്കിൽ നമ്മുടെ ഇടയിലെ വെള്ളയിട്ട വിശുദ്ധന്മാരുടെ മനോഭാവം മാറട്ടെ എന്നും പ്രാർത്ഥിക്കാം…