ലേഖനം | 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം -2) | ബാബു പയറ്റനാൽ

0 514

ദൈവത്തിൻറെ ആത്മാവുമായി ബന്ധപ്പെടുത്തി ഒറ്റവാക്യത്തിൽ തന്നെ മിശിഹായുടെ ഏഴു ഗുണങ്ങൾ എഴുതപ്പെട്ടിരിക്കുന്നു. (യെശ.11: 2) അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.

Download ShalomBeats Radio 

Android App  | IOS App 

1) യഹോവയുടെ ആത്മാവ് .
2) ജ്ഞാനത്തിന്റെ ആത്മാവ് .
3) വിവേകത്തിന്റെ ആത്മാവ് . 4)ആലോചനയുടെ ആത്മാവ് .
5) ബലത്തിന്റെ ആത്മാവ് . 6)പരിജ്ഞാനത്തിന്റെ ആത്മാവ് . 7)യഹോവാഭക്തിയുടെ ആത്മാവ് .

ദൈവത്തിന് അറെപ്പാകുന്ന 7 കാര്യങ്ങൾ … (സദൃ.6:16-19) ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും
ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.

1)ഗർവ്വമുള്ള കണ്ണ് .
2) വ്യജമുള്ള നാവ്.
3) കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യ്.
4)ദുരുപായം നിരൂപിക്കുന്ന ഹൃദയം .
5) ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാൽ .
6) ഭോഷ്കു പറയുന്ന കള്ളസാക്ഷി .
7) സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവൻ.

യേശു പഠിപ്പിച്ച പ്രാർത്ഥന യിലെ 7 പ്രാർത്ഥന വിഷയങ്ങൾ
നാം ഇങ്ങനെ വായിക്കുന്നു.
(മത്താ.6:9-13) നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

1)നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
2) നിന്റെ രാജ്യം വരേണമേ;
3) നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
4) ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
5) ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
6) പരീക്ഷയിൽ കടത്താതെ
ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.
7) രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

തുടരും

You might also like
Comments
Loading...