ലേഖനം | 8 -ന്റെ പണിയും 7-ന്റെ പൂർണ്ണതയും (ഭാഗം- 4) | ബാബു പയറ്റനാൽ

0 1,369

8 -ന്റെ പണിയും 7-ന്റെ പൂർണ്ണതയും (ഭാഗം- 4)

Download ShalomBeats Radio 

Android App  | IOS App 

7 അടിസ്ഥാന ഉപദേശങ്ങൾ

നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട 7 അടിസ്ഥാന ഉപദേശങ്ങൾ അപ്പോസ്തലന്മാരുടെ പ്രവർത്തികൾ രണ്ടാമത്തെ അദ്ധ്യായത്തിൽനിന്നും രണ്ട് വാക്യങ്ങളിൽ നിന്നായി നമുക്ക് ലഭിക്കുന്നു (പ്രവൃ. 2:42,38).

പ്രവൃ. 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
പ്രവൃ. 2:42: അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.

  1. മാനസാന്തരം 2. മാനസാന്തരപ്പെട്ട തിനുശേഷമുള്ള വിശ്വാസസ്നാനം 3. പരിശുദ്ധാത്മ സ്നാനം 4. അപ്പോസ്തോലിക ഉപദേശം 5. കൂട്ടായ്മ
    6. അപ്പം നുറുക്കൽ 7. പ്രാർത്ഥന

നമ്മുടെ നിത്യജീവനുമായി നേരിട്ട് ബന്ധപ്പെട്ട ഈ അടിസ്ഥാന ഉപദേശങ്ങൾ ഏറ്റെടുത്തു അത് അനുസരിച്ച് ജീവിക്കുന്നവർ എല്ലാവരും ക്രിസ്തുയേശുവിൽ നമ്മുടെ സഹോദർ ആകുന്നു.

ദൈവത്തിൻറ 7 സർവ്വായുധ വർഗ്ഗങ്ങൾ (എഫെ.6:13-18) ൽ നമുക്ക് വായിക്കാം.
അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

1)നിങ്ങളുടെ അരെക്കു സത്യം കെട്ടിയും

2) നീതി എന്ന കവചം ധരിച്ചും
3)സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും

4)എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.

5) രക്ഷ എന്ന ശിരസ്ത്രവും

6) ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.

7) യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

യേശുവിന്റെ ക്രൂശിലെ മൊഴികള്‍ (അന്ത്യമെഴികൾ ) 7 എണ്ണമാണ് .

യേശുക്രിസ്തുവിൻറ 7 അന്ത്യമൊഴിയിലും മുൻകാല പ്രവാചകന്മാർ യേശുക്രിസ്തുവിനെക്കുറിച്ച് പ്രവച്ചിട്ടുള്ള ഏതെങ്കിലും പ്രവചന പൂർത്തീകരണം നമുക്ക് കാണുവാൻ സാധിക്കും.

  1. പിതാവേ, ഇവർ ചെയ്യുന്നതു ഇന്നത് എന്നു അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ. (ലൂക്കൊ.23:33,34)

ഇവിടെ (യെശ.53:12) ന്റെ പൂർത്തീകരണമാണ് നാം കാണുന്നത്…അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ എന്ന് പ്രാർഥിക്കാൻ പഠിപ്പിച്ച യേശു തന്റെ ജിവിതത്തിലും ക്ഷമ എന്താണന്ന് തൻറ ഉത്തമ മാതൃകയിലൂടെ നമുക്ക് കാണിച്ചു തരുന്നു. എന്റെ സഹോദരനോട് ഏഴുവട്ടം ക്ഷമിച്ചാൽ മതിയോ എന്ന് ചോദിക്കുന്ന പത്രോസിനോട് യേശു പറഞ്ഞതും, തനിക്കുള്ള വീതം തൻറ പിതാവിൽ നിന്നും വാങ്ങി ദൂരദേശത്ത് പോയി ധൂർത്തടിച്ച് എല്ലാം നശിപ്പിച്ച് തിരിച്ചുവരുന്ന മുടിയനായ പുത്രനോട് ക്ഷമിക്കുന്ന പിതാവിന്റെ സ്നേഹമാണ് യേശുവിലൂടെ നാം കാണുന്ന ക്ഷമിക്കുന്ന സ്നേഹം.
മത്താ. 6:14-15 ലും യെശു ക്ഷമയെക്കുറിച്ച് പറയുന്നു, നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

2. ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു. (ലൂക്കൊ. 23:43)

ഇവിടെ (യെശ.53:11) ന്റെ പൂർത്തീകരണമാണ് നാം കാണുന്നത്… അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.

യേശുവിനോടൊപ്പം രണ്ട് ദുഷ്പ്രവൃത്തിക്കാരെ (കള്ളന്മാരെ) , ഒരുവനെ യേശുവിന്റെ ഇടത്തും മറ്റവനെ വലത്തുഭാഗത്തുമായ
യി ക്രൂശിൽ തറച്ചു. ക്രൂരമായ വേദന അനുഭവിക്കുമ്പോൾ കള്ളന്മാരിൽ ഒരുത്തൻ “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക” എന്നു പറഞ്ഞു യേശുവിനെ ദുഷിക്കാനും തുടങ്ങി. ഇതുകേട്ടപ്പോൾ മറ്റേ കള്ളൻ യേശുവിനെ ദുഷിച്ച കള്ളനെ ശാസിക്കാൻ തുടങ്ങി. തങ്ങൾ ചെയ്ത ദുഷ്പ്രവൃത്തിയുടെ ശിക്ഷയാണ് തങ്ങൾക്ക് ലഭിച്ചതന്ന് അവൻ മറ്റേ കള്ളനെ ഓർമ്മിപ്പിക്കുന്നു.”നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു”. അവൻ യേശുവിനോട് അപേക്ഷിക്കുന്നത് , “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ”.

ക്രൂശിലെ നല്ല കള്ളന്റെ മാനസാന്തരം യഥാർത്ഥ മാനസാന്തരത്തിൻറ വ്യക്തമായ ഊദാഹരണമാണ്.

1) അന്ധകാരത്തിൻറ നിഷ്ഫല പ്രവർത്തിയിൽ കൂട്ടാളി ആകാതെ അതിനെ ശാസിച്ചു.
2) അവൻ ദൈവത്തെ ഭയപ്പെട്ടു.
3)‍ താൻ പാപിയെന്നു സമ്മതിച്ചു.
4) യേശുവിന്റെ നിരപരാധിത്വം ഏറ്റുപറഞ്ഞു,യേശുവിനെ നീ തീകരിച്ചു.
5) യേശുവിൻറെ രാജ്യത്വം അംഗീകരിക്കുകയും
6) ആ രാജ്യത്തിൽ ചേരുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
7) യേശുവിനോട് നിത്യജീവൻ നൽകണമെന്ന് അപേക്ഷിച്ചു.

ദൈവത്തോട് പാപങ്ങളെ ഏറ്റുപറയുകയും പാപക്ഷമക്കായി പശ്ചാത്താപത്തോടെ അപേക്ഷിക്കുകയും ചെയ്യുന്ന ഏതു മനുഷ്യനോടും ദൈവം അവരുടെ പാപങ്ങള്‍ ക്ഷമിക്കുമെന്നുള്ളതാണു ഈ മൊഴി തരുന്ന സന്ദേശം.

3. സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട് ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. (യോഹ, 19:26,27)

ഇവിടെ (ലൂക്കോ. 2:34-35 ) ലെ പ്രവചന പൂർത്തീകരണമാണ് നാം കാണുന്നത്… ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു. നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.

യേശു തന്റെ അമ്മയെ താൻ ഏറ്റവും സ്നേഹിച്ച ശിക്ഷ്യനെ ഏൽപ്പിച്ചു. ആ ശിഷ്യൻ തന്റെ ഗുരുവിന്റെ അമ്മയെ തന്റെ വീട്ടിൽ കൈക്കോള്ളുകയും ചെയ്തു. യേശുവിന്റെ പീഢാസഹന യാത്രയിൽ അനുഗമിച്ചിരുന്ന മറിയ ചെയ്യാത്ത കുറ്റത്തിനു തന്റെ
മകന് ഏൽക്കുന്ന ഓരോ ചാട്ടവാറടിയിലൂടെയും മറിയയുടെ സ്വന്ത്രപാണനിൽ കൂടി ഒരു വാൾ കടക്കുന്നത് പോലെയുള്ള അനുഭവമായിരുന്നു.

സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാണു മറിയ (ലൂക്കൊ.1:42). എന്നാല്‍ നിന്നെ ചുമന്ന ഉദരവും… അനുഗ്രഹിക്കപ്പെട്ടതെന്നു ജനം പറഞ്ഞപ്പോള്‍ ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവരത്രെ അനുഗ്രഹിക്കപ്പെട്ടവര്‍ എന്നു ക്രിസ്തു പറഞ്ഞതും ഇവിടെ സ്മരിക്കണം.

യേശു ഒരിക്കൽ പോലും തൻെറ അമ്മയെ അമ്മ എന്ന് വിളിക്കുന്നതായി നാം കാണുന്നില്ല ! സ്ത്രീയെ എന്നാണ് മറിയയെ വിളിച്ചിരിക്കുന്നത്. ഇപ്രകാരം സ്ത്രീയുടെ സന്തതി ശത്രുവിന്റെ തല തകർക്കും എന്നുള്ള പ്രവചനം ഇപ്രകാരം നിവൃത്തി ആകുന്നതായി നാം കാണുന്നു. ഉല്പ. 3:15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

“സ്ത്രീ” യുടെ സന്തതിക്കെതിരെ പാമ്പ് പോരാടുമെന്ന് ദൈവം പറഞ്ഞിരുന്നു , ഈ പോരാട്ടത്തിൽ സ്ത്രീയുടെ സന്തതി വിജയിയാകുമെന്ന് ഈ വചനം വ്യക്തമാക്കുന്നു. തലയ്ക്ക് അടിക്കുന്നത് സാധാരണയായി കുതികാൽ തകർക്കുന്നതിനേക്കാൾ മോശമാണ്. വാസ്തവത്തിൽ, തലയിൽ അടിക്കുന്നത് മാരകമാണ്, അതിനാൽ പാമ്പ് മരിക്കുമെന്നതാണ് ഇതിന്റെ സൂചന. പിശാചിന് അക്ഷരാർത്ഥത്തിൽ മരിക്കാൻ കഴിയില്ല, അതിനാൽ അതിനർത്ഥം “സ്ത്രീ” യുടെ സന്തതി അവനെ നിശ്ചയമായും പരാജയപ്പെടുത്തും എന്നാണ്.

ആരാണ് ഈ വാഗ്ദത്ത സന്തതി ? അത് യേശുക്രിസ്തുവാണ്. പിശാചിനെ പരാജയപ്പെടുത്തി മനുഷ്യവംശത്തെ വീണ്ടെടുത്തവൻ യേശുക്രിസ്തു മാത്രമാണ്. പിശാചിന്റെ ഈ പരാജയം ക്രൂശിൽ സംഭവിച്ചു, പിശാചിനെ പരാജയപ്പെടുത്തുന്ന “സ്ത്രീ” യുടെ സന്തതിയെക്കുറിച്ചുള്ള പ്രവചനം നിറവേറ്റിയപ്പോൾ, യേശു തന്റെ അമ്മയെ “സ്ത്രീ” എന്ന് വിളിച്ചു.

4. എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈ വിട്ടതെന്ത്? (മർക്കൊ, 15:34)

ഇവിടെ (സങ്കീ, 22:1)
ലെ പ്രവചന പൂർത്തീകരണമാണ് നാം കാണുന്നത്.
“എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?”

2 കൊരി. 5:21 പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.
ദൈവം യേശുവിനെ “പാപിയാക്കി”. യേശു സ്വയം ഒരു പാപിയായിത്തീർന്നുവെന്ന് ഇവിടെ പറയുന്നില്ല, മറിച്ച്, യേശു നമ്മുടെ പാപം വഹിക്കുന്ന പ്രതിനിധിയായി.
ദൈവം യേശുവിനെ പാപിയാക്കിയപ്പോൾ, അത് നമ്മുട പാപങ്ങൾക്ക് വേണ്ടി ആയിരുന്നു. അങ്ങനെ ക്രിസ്തുവിൻറ ഏക പാപപരിഹാര യാഗത്തിൽ വിശ്വസിക്കുന്ന നാമെല്ലാവരും
ദൈവത്തിന്റെ നീതിയായിത്തീരുന്നു. പാപമില്ലാത്ത യേശു നമുക്കുവേണ്ടി പാപമായിത്തീർന്നു, അങ്ങനെ പാപികളായ നാം അവനുമായി ഐക്യപ്പെടുമ്പോൾ (എഫെ. 4:22 -24 നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിക്കുമ്പോൾ )….
ദൈവത്താൽ നീതി കരിക്കപ്പെട്ടവരാറായിത്തീരും.

പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.(യോഹ. 9:31)
ഈ വചന വ്യവസ്ഥയനുസരിച്ച് സകല മനുഷ്യരുടെയും പാപത്തെ ദൈവം യേശുവിന്റെ മേൽ ചുമത്തിയപ്പോൾ ദൈവം തൻറ പ്രിയപുത്രനിൽനിന്ന് മുഖം തിരിച്ചു കളഞ്ഞതായി നാം കാണുന്നു. യെശ.53:6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
യെശ. 59:2 നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.

5. എനിക്കു ദാഹിക്കുന്നു. (യോഹ, 19:28)
ഇവിടെ (സങ്കീ, 69:21)ലെ പ്രവചന പൂർത്തീകരണമാണ് നാം കാണുന്നത്.
“എന്റെ ദാഹത്തിനു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.”

ക്രൂശിലെ യേശുവിന്റെ ദാഹം തന്റെ ഭൗതിക ദാഹമെന്ന പോലെ തന്നെ ആത്മീയ ദാഹവും കൂടെയാണ് എന്നുള്ള വസ്തുത നാം മനസ്സിലാക്കണം. യേശുവിനു കയ്പ് കലര്‍ത്തിയ വെള്ളം കൊടുത്തു. എന്നാല്‍ രുചി നോക്കിയാറെ യേശു അതു കുടിച്ചില്ല (മത്താ.27:34, മര്‍.15:23). കാരണം അതു കുടിച്ചാല്‍ ബോധം നഷ്ടപ്പെടുകയോ വേദന ലഘൂകരിക്കപ്പെടുകയോ ചെയ്യപ്പെടാം. ക്രൂശില്‍ അനുഭവിക്കുന്ന വേദനകള്‍ സ്വയം ഏറ്റെടുക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് കയ്പു കലര്‍ത്തിയ വീഞ്ഞു യേശു ഒഴിവാക്കിയത്.

ക്രൂശ്രിലെ യേശുവിന്റെ ദാഹം ഒരു ആത്മീയദാഹമാണെന്നതും നാം മനസ്സിലാക്കണം. നശിച്ചുപോക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കു വേണ്ടിയുള്ള ദാഹം.
“ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.” (യോഹ. 6:35) എന്നും “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.” (യോഹ. 7:37)

യേശു ക്രൂശിൽ നിന്ന്
ദാഹജലത്തിനായി ആവശ്യപ്പെട്ടപ്പോൾ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായ ജീവനുള്ള വെള്ളത്തെക്കുറിച്ചുള്ള യേശുവിന്റെ
വാഗ്ദാനം നാം ഓർമിക്കേണ്ടതുണ്ട്. “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” (യോഹന്നാൻ 4:14) . “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” (യോഹ. 4:10)

അന്ത്യന്യായവിധിയിൽ എല്ലാവരും ഉത്തരം നൽകേണ്ടതായ യേശുക്രിസ്തുവിന്റെ ഈ ചോദ്യം ഇവിടെ പ്രസക്തമാണ്. മത്താ. 25:42- 45എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.

6. നിവൃത്തിയായി. (യോഹ, 19:30)

ഇവിടെ സങ്കീ. 22:30 -32
ലെ പ്രവചന പൂർത്തീകരണമാണ് നാം കാണുന്നത്. “ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും. അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.”

(ലൂക്കോസ് 24:44) പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു .

1)ന്യായപ്രമാണത്തെ ക്രിസ്തു നിവര്‍ത്തിച്ചു (മത്താ.5:17-18)
ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

2) ന്യായപ്രമാണത്തിന്റെ ശാപത്തില്‍നിന്നു മനുഷ്യവര്‍ഗ്ഗത്തെ വിലയ്ക്കു വാങ്ങി (ഗലാ.3:14). “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.

3) മുമ്പെ ദൂരസ്ഥരായിരുന്ന നമ്മെ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരാക്കുകയും
പിശാചിന്റെ പ്രവൃത്തികളെ എന്നെന്നേക്കുമായി അഴിച്ച് വേര്‍പാടിന്റെ നടുച്ചുവര്‍ ഇടിച്ചു കളഞ്ഞു. (എഫെ. 2:14-16).
മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

4)ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലൂടെ സമാധാനം ഉണ്ടാക്കി മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നമ്മ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമാക്കി.
(1കൊലൊ. 20-22)
അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.

7. പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു. (ലൂക്കൊ, 23:46)

ഇവിടെ (സങ്കീ. 31:5) ലെ പ്രവചന പൂർത്തീകരണമാണ് നാം കാണുന്നത്. “നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്ത ദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.”

സംതൃപ്തിയോടെ തന്റെ ആത്മാവിനെ പിതാവിന്റെ കയ്യില്‍ ഏല്പിച്ചുകൊണ്ടുള്ള മരണം. യേശുവിന്റെ മരണസമയത്തു പ്രകൃത്യതീതമായ പല കാര്യങ്ങളും നടന്നു. ദൈവാലയത്തിലെ തിരശ്ശീല മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി. ഭൂമി കുലുങ്ങി. പാറകള്‍ പിളര്‍ന്നു. കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു . (മത്താ. 27:51-53).

യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പാണ് ക്രൈസ്തവസന്ദേശത്തിന്റെ പ്രാധാന്യം. മരണത്തിനുപ്പുറമായ ഒരു നിത്യജീവിതമുണ്ടെന്ന പ്രത്യാശയാണു ഈ മൊഴിയില്‍ കാണുന്നത്. 1കൊരി.15:17 ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.

യേശുക്രിസ്തുവിന്റെ മരണസമയത്ത് സാധാരണ ആരാധകരെയും മഹാപുരോഹിതനെയും തമ്മില്‍ വേര്‍പിരിച്ചിരുന്ന ദേവാലയത്തിലെ തിരശ്ശീലയാണു കീറി വേർപാടിന്റെ നടുച്ചുവർ ഇടിച്ചു കളഞ്ഞത്. അതുകൊണ്ട് ഇപ്പോള്‍ ദൈവ വചനത്താലുംപരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കുന്ന എല്ലാവര്‍ക്കും അതിവിശുദ്ധസ്ഥലത്തേക്കും കൃപാസനത്തിലേക്കും നിർഭയം നടന്നുവരാം. (എബ്രാ. 4:16, 10:19-21).

സുവിശേഷവിരോധികളായ യഹൂദർ സ്തേഫാനോസിനെ കല്ലെറിഞ്ഞു കൊല്ലുന്ന സമയത്ത് സ്തേഫാനോസ് യേശുവിൽ തൻറ ആത്മാവിനെ സമർപ്പിക്കുന്നതായി നാം കാണുന്നു. യേശുക്രിസ്തു ക്രൂശിൽ കിടന്നുകൊണ്ട് തന്നെ ഉപദ്രവിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചതുപോലെ സ്റ്റെഫാനോസ് തന്നെ ഉപദ്രവിച്ച വർക്കുവേണ്ടി അവരുടെ പാപം അവർക്ക് നിർത്തരുതെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയും യേശുവിൽ തൻറ ആത്മാവിനെ സമർപ്പിക്കുകയും ചെയ്യുന്നത് യേശുക്രിസ്തുവിൻറ കാൽവരി ക്രൂശിലെ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു.”
എന്ന അന്ത്യമൊഴിയെ അനുസ്മരിപ്പിക്കുന്നു.
പ്രവൃ.7:59-60 കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.

നമ്മുടെ ആത്മീയയാത്രയിൽ നല്ല ഓട്ടം ഓടി അന്ത്യത്തിൽ
നമ്മുടെ ആത്മാവിനെ ദൈവകരങ്ങളിൽ സമർപ്പിച്ച് അന്ത്യനിദ്ര പ്രാപിക്കണ മെന്നുള്ളതായിരിക്കട്ടെ നമ്മുടെ പ്രത്യാശ. യോഹ.8:51 ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല ” എന്നു ഉത്തരം പറഞ്ഞു.

വെളിപ്പാട് പുസ്തകത്തിൽ 7 എന്ന സംഖ്യയുടെ ആവർത്തനം വീണ്ടും വീണ്ടും നമുക്ക്
കാണുവാൻ കഴിയും.
7 സഭകൾ
7ദൂതന്മാർ
7 നക്ഷത്രങ്ങൾ
7 നിലവിളക്കുകൾ
7 മുദ്രകൾ
7 കാഹളങ്ങൾ
7 മലകൾ
7 വർഷം (ഉപദ്രവ മഹോപദ്രവ കാലം )
7 ക്രോധ കലശങ്ങൾ

ഏഴ് സഭകൾ

(1) എഫെസൊസ് ( വെളി.2: 1-7 )

(2) സ്മൂർന്ന ( വെളി.2: 8-11 ) –

(3) പെർഗ്ഗമൊസ് (വെളി. 2: 12-17 )

(4) തൂയഥൈര ( വെളി. 2: 18-29 )

(5) സർദിസ് ( വെളി.3: 1-6 )

(6) ഫിലാഡൽഫിയ ( വെളി. 3: 7)

(7) ലാവോദിക്യ ( വെളി.3: 14-22 )

സ്തോത്രം

You might also like
Comments
Loading...