ലേഖനം | ആത്മീയ ലോകത്തെ ധനവാൻമാരും ലാസര്‍മാരും | പാ. ലിജോ ജോണി

0 1,554

ഒരു സ്‌കൂളില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുവാന്‍ ഹെഡ്മാസ്സര്‍ ഫോട്ടോഗ്രാഫറെ വിളിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഫോട്ടോഗ്രാഫര്‍ : ഒരു കുട്ടിക്ക് 20 രൂപ വെച്ച് തരണം.


ഹെഡ്മാസ്സര്‍: ഞങ്ങളുടെ കുട്ടികള്‍ എല്ലാം പാവങ്ങളാണ്. അതുകൊണ്ട് 10 രൂപ വെച്ച് തരും.
ഫോട്ടോഗ്രാഫര്‍ സമ്മതിച്ചു.


പിന്നീട് ഹെഡ്മാസ്സര്‍ എല്ലാ ടീച്ചർസിനെയും വിളിച്ചു: ഫോട്ടോയ്ക്ക് കുട്ടികളോട് 30 രൂപ
വെച്ച് തരണമെന്ന് പറയണം.


ടീച്ചര്‍ കുട്ടികളോട്: ഗ്രൂപ്പ് ഫോട്ടോ എടുക്കുവാന്‍ എല്ലാവരും 50 രൂപ വെച്ച് കൊണ്ട് വരണം.


വികൃതികുട്ടികള്‍ ചേര്‍ന്ന്, “നമ്മൾ ഇത് വീട്ടീല്‍ ചെല്ലുബോള്‍ 100 രൂപ
വേണമെന്ന്” പറയാൻ കൂട്ടായി തിരുമാനിച്ചു.

വീട്ടില്‍ അമ്മ: 100 രൂപയോ…? ഇതു വളരെ കൂടുതലല്ലെ….? ഞാന്‍ അഛനോട് ചോദിച്ചിട്ട് പറയാം.


അമ്മ അഛനോട്: പിളളാരുടെ ഫോട്ടോക്ക് 200 രൂപ വേണമെന്ന് പറയുന്നു. ഇത് കേട്ട് അഛന്‍ വാ പൊളിച്ച് ഒരേ ഇരിപ്പ്;
കാരണം….. ആ ഫോട്ടോഗ്രാഫര്‍ ഈ അഛന്‍ തന്നെ ആയിരുന്നു.
(കടപ്പാട് നവമാധ്യമം)

ഈ കഥ വായിച്ചപ്പോള്‍ ഇന്നിത് വളരെ അര്‍ത്ഥവത്താണെന്ന് തോന്നിയതിനാല്‍ ആണ് ഇവിടെ കുറിക്കുവാന്‍ കാരണം. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ഹെഡ്മാസ്റ്റര്‍,
ടീച്ചര്‍, ഇവര്‍ക്കാര്‍ക്കും ശമ്പളം ഇല്ലാത്തവരല്ല, കുട്ടികള്‍ പട്ടിണിയിലും അല്ല, എന്നിരുന്നാലും എല്ലാവര്‍ക്കും കൈയ്യിട്ട് വാരണം, പണം എല്ലായിടത്തും, പണം
സമ്പാദിക്കണം, എത്ര ആയാലും അത്രയും നേടണം.

ചില നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഹോളിവുഡില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ബിംഗ് ക്രോസ്ബി (1904–77) തന്റെ കഴിവുകളാല്‍ തന്നെ പ്രശസ്തനും ആ പ്രശസ്തിയില്‍ അനേകം സമ്പാദ്യവും അദ്ദേഹം നേടിയിരുന്നു.. ഇന്നും അദ്ദേഹത്തിന്റെ സംഗീത ആല്‍ബങ്ങള്‍ക്ക് അനേകം ആരാധകര്‍ ഉണ്ടെന്നുളളതും സത്യമാണ്. പ്രശസ്തിയുടെ ഉയരങ്ങളില്‍ നില്‍ക്കുന്ന നേരത്ത് ഒരു മാധ്യമപ്രവര്‍ത്തക ഒരു സംഭാഷണമദ്ധ്യേ അദ്ദേഹത്തോട് ചോദിച്ചു, “അങ്ങയുടെ എപ്പോഴുമുളള സന്തോഷത്തിന് എന്താണ് കാരണം”?
ചിരിയോടെ ചോദ്യത്തിന് ഉത്തരമായി ബിംഗ് ഇപ്രകാരം കുറച്ച് ഡോളര്‍ പോക്കറ്റിൽ നിന്നും എടുത്ത് ഉയർത്തി കാണിച്ചശേഷം
പറത്തു. ”ഇതും എന്റെ സന്തോഷത്തിന് കാരണമാണ്”. അനേകം സൗഭാഗ്യങ്ങള്‍ തന്റെ കഴിവുകള്‍ കൊണ്ട് നേടിയെടുത്ത ആളാണ് അദ്ദേഹമെങ്കിലും ഈ കഴിവുകള്‍ മാത്രം അല്ല സന്തോഷത്തിന് അടിസ്ഥാനം മറിച്ച് തന്റെ പണത്തിനും ഒരു സ്ഥാനം ഉണ്ടെന്ന് കാണിപ്പാനാണ് താന്‍ ഇപ്രകാരം കാണിച്ചത്. തന്റെ പണം കൊണ്ട് അനേകം പേര്‍ക്ക് ഈ സന്തോഷം പകര്‍ന്നു കൊടുക്കാനും ക്രോസ്ബിക്ക് കഴിഞ്ഞിട്ടുണ്ട്. പണമല്ല സന്തോഷത്തിനു കാരണം, എന്നാല്‍ ജീവിതത്തിന് സന്തോഷം നല്‍കുന്നതില്‍ പണം വഹിക്കുന്ന സ്ഥാനം നാം ആരും വിസ്മരിക്കുകയില്ല.

പ്രിയരെ, ഞാന്‍ ഈ കുത്തിക്കുറിക്കലുകള്‍ക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്
വിശുദ്ധ ബൈബിളിലെ ഒരു ഉപമയിലെ കഥാപാത്രങ്ങളുടെ പേരാണല്ലേ? എന്നാല്‍ ഈ ഉപമയില്‍ പരാമര്‍ശിക്കുന്ന വ്യക്തിത്വങ്ങളെ യേശുനാഥന്‍ വിളിച്ചത്. ഒരാളുടെ പേരും
(ലാസര്‍) മറ്റൊരാളുടെ അവസ്ഥയും (ധനവാന്‍) ആണ്. നാം ഏവര്‍ക്കും അറിയാവുന്നതുപോലെ ലാസര്‍ ദരിദ്രനും ധനവാന്‍ അവസ്ഥപോലെ തന്നെ ഉയര്‍ന്ന ജീവിത നിലവാരം ഉളളവനും ആണ്. ഇന്ന് നാട്ടിലെ ജനങ്ങൾ പരസ്പരം മാനിക്കുന്നതുപോലും പണത്തിന്റെ അടിസ്ഥാനത്തിലാണ്. ആയതുകൊണ്ടാണ് ധനവാനും ലാസറും എന്ന് പറയുന്നത്. മറിച്ച് ഈ വരികള്‍ എഴുതുന്നതു വരെ ആരും ലാസറും – ധനവാനും എന്ന് പറഞ്ഞ് കേട്ടിട്ടുമില്ല. മൂല്യമുളളവന്‍ പണമുളളവന്‍ തന്നെ……
ഈ ഉപമയെ പഠിച്ചാല്‍ നമുക്ക് ധനവാനെ ബഹുമാനിപ്പാന്‍ വളരെയധികം കാരണങ്ങള്‍ കാണാം. ഈ ധനവാന്റെ വീടിന്റെ പടിവാതിലില്‍ ആണ് ലാസര്‍ എന്ന, ശരീരം മുഴുവന്‍ വൃണം നിറഞ്ഞ വ്യക്തി വിശ്രമിക്കുന്നതും…,
അന്തിയുറങ്ങുന്നതും ധനവാനെ സന്തര്‍ശിച്ച് പോകുന്ന ഏതെരാളും ഇത് കാണുന്നു. നാട്ടുകാരും ഇത് കാണുന്നു, ആ നാട്ടിലും ചുറ്റുമുളള നാട്ടിലെങ്ങും പരോപകാരിയായ,
കാരുണ്യവാനായ ധനവാന്‍ പ്രിയപ്പെട്ടവനാണ്.

ഈ പ്രസ്തുത വിഷയം എഴുതുന്ന ഈ ലേഖകന്‍ പോലും ഇത്തരം ഒരു പ്രവ്യത്തി ഏറ്റെടുക്കുമോ എന്ന് തൂലിക നിര്‍ത്തി വെച്ച് പലതവണ തിരിച്ചും മറിച്ചും ചിന്തിച്ചു. അല്‍പ്പം ഖേദത്തോടെ വീണ്ടും പേന കരങ്ങളിൽ എടുത്ത ചലിപ്പിച്ചു തുടങ്ങി…….
പ്രിയ വായനക്കാര്‍ എന്നോട് ക്ഷമിക്കുക,
എഴുതുവാന്‍ കാരണമായ വിഷയത്തിലേക്ക് വന്നിട്ട് ശേഷം പറയാം. ചില ദിവസങ്ങള്‍ക്കു മുന്‍പും, ഒരു മാസത്തിനു മുന്‍പ് നമ്മുടെ ഇടയിലെ ചില പ്രധാനപ്പെട്ട ആത്മീയ നേതൃത്വങ്ങളെ നമ്മുടെ ഇന്ത്യന്‍ ഭരണ വ്യവസ്ഥയിലെ സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കുന്ന എജന്‍സി അവരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും, കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തത് ഏവരും ഞെട്ടലോടെ കേട്ടതാണല്ലോ…
ഭരണകൂടത്തിന്റെ വര്‍ഗ്ഗീയതാണെന്നും, ന്യൂനപക്ഷ പീഢനമാണെന്നും, ക്രിസ്താനിയെ ഇല്ലാതാക്കാനുളള ഹിഡന്‍ അജൻഡ ആണെന്നും മറ്റും ചിലയിടത്തു നിന്ന് ഉയര്‍ന്നു കേട്ടു. എന്റെ വിഷയം അതല്ല. ഇനി അങ്ങനെയാണെലും കണക്ക് സൂക്ഷിക്കേത് നിയമപരമായ കടമയാണെന്നവര്‍ മറന്നു. പണത്തിന്റെ കണക്ക് വ്യക്തമായി സൂക്ഷിക്കാത്തതും, ടാക്‌സ് അടക്കാത്തെതിനേയും മറ്റും മറ്റൊരു രീതിയിൽ കാണുന്നത് എങ്ങനെയെന്നതാണ് എളിയവന്റെ ചോദ്യം. പ്രിയരെ ആത്മീരായി ജീവിക്കുന്നവരും, അതിന്റെ നേതൃത്വ നിരയിലുളളവരും, ഉപദേശിക്കുന്നവരുമായവര്‍ക്ക് സഭയോടും, സമൂഹത്തോടും രാഷ്ട്രത്തോടും എറ്റവും ഉപരിയായി ദൈവത്തോടും കടപ്പെട്ടവരാണ്. ഈ കടപ്പാടുകള്‍ നാം മറക്കാവുന്നതല്ല. കടമകള്‍ നിര്‍വഹിക്കാക്കതും അത് മനപൂര്‍വ്വം വിസ്മരിച്ചു കളയുന്നതും വചനപ്രകാരം പാപമാണ്, നിയമവ്യവസ്ഥയുടെ കണ്ണില്‍ കുറ്റകൃത്യവും ആണ്. കോവിഡ് മൂലം അനേകം ദൈവഭൃത്യരും, സഭാജനങ്ങളും, നമ്മുടെ ചുറ്റുപ്പാടും ഉളള അയല്‍പക്കക്കാരനും വളരെയധികം കഷ്ടം അനുഭവിച്ചതായ മാസങ്ങളാണ് നാം കണ്ടത്. ഇതുവരെ അതിന്റെ ക്ഷീണം വിട്ട് നാം സ്വതന്ത്രരായിട്ടില്ല.

ഗവൺമെന്റ് പിടിച്ചെടുത്ത ശതകോടികള്‍ മുന്‍പ് പരാമര്‍ശിച്ചരായവര്‍ക്ക് അൽപ്പം
കൊടുത്തിരുന്നുവെങ്കില്‍ !.… ജോലി നഷ്ടപ്പെട്ടവര്‍, പട്ടിണി കിടന്നവര്‍, മരുന്ന് വാങ്ങാൻ, ആഹാരം കഴിപ്പാന്‍, വസ്ത്രം വാങ്ങാന്‍, മക്കള്‍ക്ക് പാല് വാങ്ങാന്‍ ഇങ്ങനെ
ഇങ്ങനെ പോകുന്നു, ആ കണക്കുകൾ…….
ഇപ്രകാരം അവ നാടിനും, നാട്ടുകാർക്കും ആയി ചിലവാക്കാമിയിരുന്നു. എത്രയോ സഭകള്‍ക്ക് സ്ഥലം വാങ്ങാനും ബില്‍ഡിംഗ് പണിയാനും കഴിയുമായിരുന്നു. എത്രയെത്ര സന്നദ്ധ സേവനങ്ങള്‍ക്ക് ആ പണം ഉപകരിക്കുമായിരുന്നു. ഒന്നും ചെയ്തില്ല ; ഒരു പക്ഷെ ശേഖരിച്ചതിനോട് ഇനിയും ചേര്‍ത്തു വെയ്ക്കാനുളള വ്യഗ്രതയില്‍ ആയിരുന്നിരിക്കാം ആ പ്രസ്ഥാനത്തിന്റെ നേതാക്കള്‍.

ഇവിടെയാണ് തലക്കെട്ടിന്റെ പ്രസക്തി…
യേശുനാഥന്‍ ആ ധനവാന്റെ പേര് പരാമര്‍ശിച്ചില്ല എന്നത്. പകരം അവിടെ പരാമര്‍ശിച്ചത് ദരിദ്രനും,
നിരാലംബനുമായ സാധുവിന്റെ പേരാണ് “ലാസർ” ആ നാട്ടിലും “ധനവാന്‍” പ്രശസ്തനായിരുന്നു. ഏവര്‍ക്കും അല്‍ഭുത മനുഷ്യന്‍, പക്ഷെ പേരു പോലും പറയാന്‍ കര്‍ത്താവ് തയ്യാറായില്ല. ഇനിയും പിടിക്കപ്പെടാത്ത അനേകം ധനവാന്മാര്‍ നമുക്കിടയില്‍ ഉണ്ട്. ഏജന്‍സികള്‍ വന്ന് പിടിക്കുന്നതിനു മുന്‍പ് ഒരു മാനസന്താരം ഉണ്ടാകട്ടെ എന്ന്
ഈയുളളവന്‍ പ്രാര്‍ത്ഥിക്കുന്നു.
എന്റെ പ്രിയ വായനക്കാരായുളെളാവെ…. നമ്മുടെ ഇടയില്‍ അരുമനാഥന്‍ പേരു പറയാന്‍ പോലും ആഗ്രഹിക്കാത്ത ധനവാന്മാരെകൊണ്ടല്ല സഭകള്‍ നിറയേണ്ടതും, നിറക്കേണ്ടതും, നമ്മെ ഭരിക്കേതും; മിറച്ച് ദൂതന്മാര്‍ പോലും സ്വീകരിപ്പാന്‍ കാത്തു നില്‍ക്കുന്ന ലാസര്‍മാരാല്‍ നിറയട്ടെ നമ്മുടെ സഭകൾ. ഓർക്കുക…….
എത്രപേരുടെ പേരുകള്‍ നാഥന്‍ വിളിക്കും, പേര്‍ വിളിക്കുന്ന നാളില്‍ ?

You might also like
Comments
Loading...