ദൈവത്തിന്റെ ആശ

ജോയി പെരുമ്പാവൂർ

0 1,642

അതെ ….. ദൈവത്തിന് താങ്കളെ കുറിച്ച് പ്രതീക്ഷയുണ്ട്. ഒരു ആശയുണ്ട്. അവന്റെ വിളിയാലുള്ള ആശ .( എഫെസ്യർ .1.18 ). ഇന്നു കണ്ടു നാളെ വാടുന്ന പൂക്കൾ പോലെയുള്ള ഈ കൊച്ചു ജീവിതം അർത്ഥപൂർണമാകുന്നത് ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആശ നിറവേറ്റപ്പെടുമ്പോൾ മാത്രമാണ്.
അന്നും പതിവു പോലെ വെയിലാറിയപ്പോൾ ദൈവം ഏദൻ തോട്ടത്തിൽ വന്നു. ആദമും ഹവ്വയും തന്റെ സന്നിധിയിൽ വരുമെന്ന് ദൈവം പ്രതീക്ഷിച്ചു. … പക്ഷെ …ദൈവത്തിന്റെ പ്രതീക്ഷയിൽ നിന്നും വളരെ അകലെ മരങ്ങൾക്കിടയിൽ അവർ ഒളിച്ചു. ദൈവം മനുഷ്യനെ വിളിച്ചു .” നീ എവിടെ?” എന്നു ചോദിച്ചു. ( ഉല്ലത്തി. 3.9 ).ബ്രദർ …. സിസ്റ്റർ .. താങ്കൾ എവിടെയാണ്….? . ദൈവത്തിന്റെ സന്നിധിയിൽ ഉണ്ടോ….? അതോ ദൈവത്തിന് താങ്കളെക്കുറിച്ചുള്ള പ്രതീക്ഷകളെയെല്ലാം അവഗണിച്ച് ഓടി മറയുകയാണോ?   മഹാപുരോഹിതനാകേണ്ട അഹരോനു വേണ്ടിയുള്ള സ്ഥാനവസ്ത്രത്തിന്റെ രൂപകല്പന ദൈവം മോശക്ക് സീനായ് മലയിൽ വെച്ച് കൊടുക്കുമ്പോൾ ….സീനായ് മലയുടെ അടിവാരത്തിൽ ജനത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അഹരോൻ കാളക്കുട്ടിയെ ഉണ്ടാക്കുകയായിരുന്നു. … ഹാ! കഷ്ടം … എത്രയോ പരിതാപകരം .

നമ്മൾ പലപ്പോഴും ദൈവത്തിന്റെ പ്രതീക്ഷയിൽ നിന്നും എത്രയോ അകലെയാണ് . അല്ലെ? … ബ്രദർ .താങ്കൾ ഇപ്പോൾ എവിടെയാണ് .ദൈവത്തിന്റെ കണ്ണുകൾ തിരയുകയാണ് ….ദൈവത്തിന്റെ ഹൃദയം തേടുന്ന മനുഷ്യരെ …..ദൈവത്തിൽ ഏകാഗ്രചിത്തരായ മനുഷ്യരെ …….. ദൈവത്തിന്റെ മനുഷ്യരെ .ഞാൻ ആരെ അയക്കേണ്ടൂ …. ആർ നമുക്ക് വേണ്ടി പോകും എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ട യെശയ്യാവ്വ് പറഞ്ഞു .” അടിയനി താ .. അടിയനെ അയക്കണമേ….!” എന്ന്. ( യെശയ്യാ .6.8 ).
താങ്കൾ എന്തു പറയുന്നു. ദൈവത്തിന് താങ്കളെ ആവശ്യമുണ്ട്. ശീമോനെ കണ്ടപ്പോൾ യേശു പറഞ്ഞു. ” നിനക്ക് കേഫാ എന്നു പേരാകും . അതു പത്രോസ് എന്നാകുന്നു.( യൊഹന്നാൻ 1.42 ). ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായു് ഉറപ്പും ധൈര്യവും അഭിഷേകവുമുള്ള ഒരു പാറക്കഷണമാണ് ദൈവത്തിന്റെ ആശ.ഉറക്കം തൂങ്ങുന്ന ശീമോനല്ല. വിശക്കുമ്പോഴും പ്രാർത്ഥിക്കുന്ന പത്രോസ് .
ഭീരുവായ ശീമോനല്ല.ആയിരങ്ങളുടെ മുൻപിൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഉയർത്തുന്ന പത്രോസ് . നിഴലിൽ പോലും അഭിഷേകം വ്യാപരിക്കുന്ന പത്രോസു്.അതാണ് കർത്താവിന്റെ പ്രതീക്ഷ …. ആശ.ദൈവത്തിന് യോദ്ധാക്കളെ ആവശ്യമുണ്ട്.നമുക്ക് ചുറ്റും ഒന്നു കണ്ണോടികൂ …. തലയുയർത്തി ഒന്നു നോക്കൂ…..നമ്മുടെ രാജ്യത്തിന്റെ, നമ്മുടെ കേരളത്തിന്റെ , ജില്ലയുടെ , ഗ്രാമത്തിന്റെ , പട്ടണത്തിന്റെ സ്ഥിതിയെന്താണു്. ശത്രുവിന്റെ പടക്കുട്ടങ്ങൾ … അന്ധകാര ദുരാത്മ വ്യാപാരങ്ങൾ ചവിട്ടി മെതിക്കുന്ന കുടുംബങ്ങൾ …. വ്യക്തികൾ എത്രയാണ്.! ചിന്തിക്കൂ.
ആത്മഹത്യകൾ പെരുകുന്നു. കൗമാരം വിടാത്ത കൈകളിൽ പോലും കത്തിയും വടിവാളും നാടൻ ബോംബുകളും …. അരുംകൊലകൾ സാധാരണമാകുന്നു. അതിരില്ലാതെ അഴിഞ്ഞാടുന്ന ലൈംഗികത …. മദ്യപാനം … മയക്കുമരുന്ന് .. ദീകരവാദം .. മാരക രോഗങ്ങൾ … വർഗീയതയുടെ ക്രൂരതകൾ …. ഇന്ത്യയുടെ വിലാപം .നാം പിറന്ന മണ്ണിന്റെ , നമ്മുടെ നാടിന്റെ ദീനരോദനം ദൈവത്തിന്റെ ചെവിയിലെത്തിയിരിയുന്നു.
കയീന്റെ സന്തതികളുടെ കൊലക്കത്തിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന നിരപരാധികളുടെ ചോരയുടെ രോദനം .ഹാബേലു മാരുടെ നിലവിളി .
ഇൻഡ്യയുടെ വിടുതലിനായി ഉപയോഗിക്കാൻ ദൈവത്തിന്റെ കണ്ണുകൾ ചിലരെ തേടുകയാണ്.
അല്ലയോ പരാക്രമശാലിയേ ഇത് ഇൻഡ്യയുടെ സമയമാണ് . താങ്കളുടെ സമയമാണു്.
ഈ കാലത്ത് താങ്കൾ മിണ്ടാതിരിക്കരുത് . ഈ കാലത്തിനായു് ദൈവം താങ്കളെ കണ്ടിരിക്കുകയാണ്.
കേരളത്തിന്റെ സമർത്ഥനായ ഒരു കുറ്റാന്വേഷണ വിദഗ്ദൻ തന്റെ സൂഷമമായ പoനത്തിന് ശേഷം പറഞ്ഞു. കേരളത്തിലെ 90 ശതമാനം ആത്മഹത്യകളും , ഒരു നല്ല വാക്ക് പറയുവാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഒഴിവാകുന്നവയായിരുന്നു എന്ന്.
ഒരു നല്ല വർത്തമാനം .. സുവാർത്ത … സുവിശേഷം . ആരാണ് പറയേണ്ടത് ….? ദൈവത്തിന്റെ പ്രതീക്ഷ താങ്കൾ അത് ചെയ്യുമെന്നാണ്. നാളുകൾ ഏറെയില്ല .ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.ഗിദയോനോട് ദൂതൻ പറഞ്ഞു.”നീ വരുന്നത് വരെ ഞാൻ കാത്തിരിക്കാം …I will wait untill you come back ” . ദൈവം താങ്കളെ കാത്തിരിക്കുന്നു. … പ്രതീക്ഷയോടെ … ആശയോടെ .

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...