സൗമ്യതയും പുഞ്ചിരിയും നമ്മെ ഒന്നാക്കും

പാസ്റ്റർ ഷാജി ആലുവിള |+91 9846473400

0 1,571

സമാധാനത്തിന്റെ പ്രതീകമാണ് പ്രാവ്. അതിന്റെ സൗമ്യതയും കുറുകി ഞരങ്ങിയുള്ള ഒറ്റക്കുള്ള ഇരിപ്പും പക്ഷികളിൽ നിന്നും അതിനെ വ്യത്യസ്തമാക്കുന്നു.ഇണ നഷ്ടപ്പെട്ട പെൺ പ്രാവ് അതിന്റെ ഇണക്കായി ശിഷ്ടായുസ് കാത്തിരിക്കുന്നു മറ്റൊരു പ്രവിനോട് ഇണചേരതെ, പ്രതീക്ഷയോടെ,സമാധാനത്തിന്റെ പ്രതീകമായ പ്രാവിന് ചിലപ്പൊഴോക്കെ അല്പം അഹങ്കാരം ഉണ്ടോ എന്ന് തോന്നി പോകാറുണ്ട്.കാരണം ചിലപ്പോഴൊക്കെ ഈ പാവം പ്രാവ് ചില പ്രീതിമകളുടെയും ആലയങ്ങളിലുമൊക്കെ കയറി ഇരുന്നു മലിനമാക്കി കളയുന്നു.അനേക മഹാൻ മാരുടെ പ്രീതിമകളുടെ തലയിൽ കയറി ഇരുന്ന് നിസ്സാരമെന്നു കരുതുന്ന പ്രാവ് അതിന്റെ പ്രൗഢിയെ മലിനമാക്കി കളയുന്നു, പ്രതിമക്കു ഈ പ്രാവിനെ ഒന്നും ചെയ്യുവാനും പറ്റില്ല. മഹാന്മാരെ ആധരിക്കുവാനാണല്ലോ അവരുടെ പ്രീതിമകളെ സ്ഥാപിക്കുന്നത്. അത് ഈ പ്രവിന് അറിയത്തുമില്ല

നിങ്ങൾക്ക് ഏതെങ്കിലും രംഗത്തു അസാധാരണ പ്രാവണ്യം ഉണ്ടായിരിക്കാം.എന്നാൽ അതിന്റെ ബലത്തിൽ മറ്റു മേഖലയിലുള്ളവരെ തരം താഴ്ത്തുന്നത് ബുദ്ധിപൂർവ്വകമല്ല. ഏത് മേഖലക്കും ഏത് സ്ഥാനത്തിനും അതിന്റെതായ പ്രാധാന്യത ഉണ്ട്. അന്യരെ ദ്രോഹിക്കയോ,വാക്കുകൾ കൊണ്ട് വേദനിപ്പിക്കയോ, പീഡനത്തിലൂടെ ഉപദ്രവിക്കയോ,ചെയ്യുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്, ഗാന്ധിജി പറഞ്ഞിട്ടുണ്ട്” നിങ്ങൾക്ക് എന്നെ ചങ്ങലക്ക് ഇടാം ,കഠിന ദണ്ഡടനത്തിന് വിധേയനാക്കാം,എൻറെ ശരീരത്തെ നശിപ്പിക്കയും ആകാം ….പക്ഷെ എന്റെ മനസ്സിനെ തടവറയിൽ ആക്കാൻ സാധ്യമല്ല.” തന്നിൽ താഴെ ആണങ്കിൽ പോലും സ്വഭിപ്രായം പറയാൻ പോലും അവസരം നല്കാത്തവരുണ്ടല്ലോ.കോട്ടുവാ ഇടാൻ മാത്രം വായ് തുറക്കാൻ അനുവാദം നൽകുന്നവർ എന്ന് അത്തരക്കാരെ വിശേഷിപ്പിക്കാറുണ്ട്.എന്റെ അഭിപ്രായം മാത്രമാണ് ശരി എന്ന സമീപനം അന്യരെ അകറ്റി കളയും. കുഴപ്പം എന്റെ മനോഭാവത്തിനല്ല ,നിങ്ങളുടെ സമീപനത്തിൽ ആണന്നുള്ള വാശി നാം വിട്ടുകളായണം.കുറച്ചു വിട്ടു വീഴ്ച്ചക്ക് നാം തയ്യാർ ആയാൽ ഏറെക്കുറെ സമാധാനപരമായി കാര്യങ്ങൾ പോകും.സമൂഹത്തിൽ ഒറ്റപ്പെടുമ്പോൾ ഭവനന്തരീക്ഷം മോശമാകുകയും വീട്ടിലുള്ളവർ അതിന്റെ തിക്താനുഭവം അനുഭവിക്കുകയും ചെയ്തേക്കാം. നിറഞ്ഞ കർമശേഷി ഉണ്ടെങ്കിലും വിമർശങ്ങൾ ഭയന്ന്‌ ഒന്നും ചെയ്യാതെ നിഷേധക ചിന്തക്കും ആലസ്യത്തിനും അടിപ്പെട്ടു നിഷ്ക്രിയ രായിരിക്കുന്നവർക്കു ഒരു നേട്ടവും കൈവരിക്കാൻ ആകില്ല.മഹത്തായ മനുഷ്യ ജീവിതം മടിപിടിച്ചും മറ്റുള്ളവരെ ഭയന്നും വ്യർഥമാക്കാനുള്ളതല്ല.പ്രയക്നം ഒരു ആരാധന കൂടി ആണ്.അതിനാൽ ഭീരത്വം ഉപേക്ഷിച്ചു കർമ്മ യോദ്ധാവാകുക

Download ShalomBeats Radio 

Android App  | IOS App 

സ്വന്തം ഉത്തരവാദിത്വങ്ങൾ സമർപ്പണ ബുദ്ധിയോടെ ചെയ്യുന്നതിനേക്കാൾ വലുതായൊന്നുമില്ല.പക്ഷെ കൃത്യ നിർവ്വഹണം പലരും യന്ത്രികമാക്കുന്നു.ഉറങ്ങിക്കിടക്കുന്ന രോഗിയെ ഉണർത്തി ഉറക്ക ഗുളിക കൊടുക്കുന്നപോലെ യുക്തിയും ബുദ്ധിയും ആർക്കുമുണ്ട്.ഏറ്റക്കുറച്ചിൽ ഉണ്ടെന്നു മാത്രം.നമ്മെ കൊണ്ട് മറ്റുള്ളല്ലവർക്ക് പ്രയോജനം ഉണ്ടെന്നു കണ്ടാൽ ദോഷം ഒന്നും ഇല്ല എങ്കിൽ തക്ക സമയം എന്നതാണ് പ്രധാനം.കിട്ടണ്ട സമയത്തു ഉപകരിച്ചില്ലങ്കിൽ അവശ്യക്കാർക്ക് പിന്നെ പ്രയോജനപ്പെടുത്താൻ കഴിയുകയില്ല.അവശ്യക്കാരൻ പിന്നീട് ഉണ്ടായി എന്നും വരികയില്ല. അതോടൊപ്പം ഒരു ചെറിയ പുഞ്ചിരിയും ആകാം ഹൃദയത്തിൽ നിന്നും.ഏതു വളവിനെയും നേരെ ആക്കാൻ പറ്റുന്നതാണ് ഒരു പുഞ്ചിരി.
മുകളിൽ കണ്ട പ്രാവിനെ പോലെ ഇന്ന് നിങ്ങൾ ആയാൽ നാളെ നിങ്ങൾ പ്രതിമയുടെ സ്ഥാനത്തു വരാം അന്നും പ്രാക്കൾ കാണും തലയിൽ കയറി ഇരിക്കാൻ. പ്രാവിന്റെയോ മറ്റൊരു പക്ഷിയെ പോലെയോ മറ്റുള്ളവരെ മലിനമാക്കിയും,അഭിപ്രായങ്ങളിൽ ചവിട്ടി താഴ്ത്തിയും ആരും ആരെയും ചെറുതായി കാണുകയോ ഇല്ലായ്മ ചെയ്യുകയോ അരുത്.പ്രാവിന്റെ നിഷ്കളങ്കവും തന്റെ ഇണക്കായുള്ള കാത്തിരിപ്പും പോലെ ആകട്ടെ നമ്മുടെ ജീവിതവും…”ഉണരുക സഭയെ ഉയർത്തുക ശിരസേ…..സാമൂഹിക സേവനത്തിനായും സുവിശേഷ പ്രഖ്യാപനത്തിനുമായി ഒറ്റ കെട്ടായി!!! ”

You might also like
Comments
Loading...