ധൗത്യം മറന്ന് തമ്മിൽ അടിക്കരുത്

ഷാജി ആലുവിള

0 1,580

പ്രളയദുരന്തം എന്ന മഹാദുരന്തം കേരള ജനതയെ ആകമാനമായി ദുഖത്തിൽ ആഴ്ത്തി. ജീവരക്ഷക്കായി കേണപേക്ഷിച്ചു ചിലർ, ഒരു പൊതി ചോറിനായി നെട്ടോട്ടം ഓടി മറ്റു ചിലർ,ഉടു തുണിയുമായി ,കിട്ടിയ ചങ്ങാടത്തിൽ ചാടി കയറി കരപറ്റി വേറെ ചിലർ.അപ്പോഴും ഡാമുകൾ ,ഗത്യന്തരം ഇല്ലാതെ തുറന്നു വിട്ടുകൊണ്ട് ഇരുന്നു.ഡാമുകൾ തുറക്കാതെ ജലസാന്ദ്രത വർധിച്ചിരുന്നെങ്കിൽ ഇന്ന് കേരളം വെറും ഭൂപടത്തിൽ മാത്രം ഒതുങ്ങുമായിരുന്നു.ഇല്ല അതൊന്നും സംഭവിച്ചില്ല അതു നമ്മുടെ ഭാഗ്യം.
യുദ്ധ കാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.പൊങ്ങി ഒഴുകിയ വെള്ളത്തിൽ ഒലിച്ചുപോയി എല്ലാവരുടെയും സ്വപ്നങ്ങൾ.എല്ലാം നഷ്ടപെട്ട അസ്ഥിമഞ്ചരമായി പോയി മനുഷ്യ ഹൃദയം കുറച്ചു നാളത്തേക്ക്.ഈ വേളയിൽ ദാനധർമം ചെയ്യുവാൻ മനസ്സുള്ളവർ ആപത്തുകളെ തടഞ്ഞുകൊണ്ട് ദുരിതർക്ക് വാരി കോരി കൊടുത്തു.പക്ഷെ അർഹതയുള്ള പലരുടെയും കൈയ്യിൽ എത്തിയില്ല പല സഹായവും.
കേരളത്തിന് അകത്തുനിന്നും,പുറത്തുനിന്നും ,മറ്റ്‌ പല വിദേശ രാജ്യങ്ങളിൽനിന്നുമായി ഒട്ടനവധി സഹായങ്ങൾ എത്തിച്ചേർന്നു.കൈകളിൽ എത്തിച്ചേർന്ന പലവ്യഞ്ജനങ്ങൾ മുതൽ പാചക പാത്രങ്ങൾ വരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലും ദുരിത വീടുകളിലും എത്തിക്കാൻ സന്മനസുള്ള രക്ഷാപ്രവർത്തകർ രംഗത്തെത്തി.പാചകം ചെയ്ത ഭക്ഷണപൊതികളും വസ്ത്രങ്ങളും മരുന്നുകളും എത്തിച്ചു കൊടുത്തു.അത് ഈ ദുരന്ത ഭൂമിയിൽ നൂറുശതമാനവും ആശ്വാസമായിയുന്നു.മെഡിക്കൽ ക്യാമ്പുകൾ വിദഗ്ധ ഡോക്ടർസിന്റെ സഹായത്തോടെ അനേക സംഘടനകൾ നടത്തി.
സാമൂഹിക നേതാക്കന്മാർ,രാഷ്ട്രീയ പ്രവർത്തകർ,സന്നദ്ധസഘടനകൾ,വിദ്യാർഥികൾ,യുവജന പ്രസ്ഥാനങ്ങൾ,പട്ടാള വിഭാഗങ്ങൾ,പോലീസ് ഉദ്യോഗസ്ഥർ,കലാ സാംസ്കാരിക പ്രവർത്തകർ, മൽസ്യ തൊഴിലാളികൾ(കടലിൻന്റെ മക്കൾ) സാമൂഹിക ക്ഷേമ വകുപ്പുകൾ,മന്ത്രിമാർ,കലക്റ്റർമാർ , മതമൈത്രി,സഭാ നേതാക്കൻ മാർ എന്നീ വരോടൊപ്പം മനുഷ്യ സ്നേഹികളായ അനേക ജനങ്ങൾ ഒരേ മനസോടെ ദുരന്ത മുഖത്തു ഒന്നിച്ചു പ്രയത്‌നിച്ചു രക്ഷാ പ്രവർത്തനം നടത്തി.
വിദേശികൾ നീട്ടിയ കൈതാങ്ങ് നിഷേധിച്ച ഭരണാധികാരികൾ സ്വന്തം കാലിൽ നിൽക്കാൻ കേരളത്തെ പഠിപ്പിച്ചു.നിർധരരെ സഹായിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നു എത്തിച്ച വിലയേറിയ വസ്തുക്കൾ പല പോർട്ടുകളിലും റയിൽവേ സ്റ്റേഷൻ കളിലും നിയമ കുരുക്കുമൂലം കെട്ടിക്കിടക്കുന്നു.ഒടുവിൽ അത് കുഴിച്ചിടാൻ പോലും സ്ഥലം പോരാതെ വരും.
ഇതിനടയിൽ പല സംഘടനകൾ വഴി വിവിധ സഹായങ്ങൾ പലരും എത്തിച്ചു.പലരും കൈയിട്ടുവാരി,ചിലർ അടിച്ചുമാറ്റി,മറ്റു ചിലർ സ്വന്തം ഗ്രൂപ്പിൽ മാത്രം ഉള്ളവരെ തിരഞ്ഞു പിടിച്ച് കൊടുത്തു വേർക്രത്യം കാണിച്ചു.മത – രാഷ്ട്രീയ വേർകൃത്യം ഇല്ലാതെ ഒട്ട നവധിപ്പേർ ഒന്നിച്ച് ചേർന്ന് ദുരിതർക്കായി പ്രവർത്തിച്ചപ്പോൾ ആത്മീയരുടെ ഇടയിൽ സ്വന്തം ഗ്രൂപ്പിനു മൈലേജ് കൂട്ടാൻ ആയിരുന്നു ഗ്രൂപ്പുകാർ ശ്രെദ്ധിച്ചത്.ഇവിടെ വിതരണം ചെയ്ത യാതൊന്നും വിതരണക്കാരുടെ കീശയിൽ നിന്നല്ല മാറ്റനേകർ വിയർപ്പൊഴുക്കി എത്തിച്ചു തന്നതാണ്.സ്വന്തമായി ചിലർ നേരിട്ടുതന്നെ ആരുടെയും കൈയ്യിൽ പറ്റിപ്പിക്കാതെ ദുരിതക്കാർക്ക് നേരിൽ എത്തിച്ചു കൊടുത്തു.
സഭാ രാഷ്ട്രീയം മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വന്ന വേർകൃത്യങ്ങൾ, ചർച്ചാ വേളകളിൽ കൈയ്യൻ കളി വരെ എത്തി.വെല്ലുവിളികളും ആക്രോശങ്ങളും നടക്കുന്നു.ഒരേ സഭയിൽപ്പെട്ട മറ്റു സംസ്ത്ഥാനത്തുള്ള സഭാനേ താക്കന്മാർ ഇവിടെ എത്തിച്ച സാധനങ്ങൾ ഗ്രൂപ്പടിസ്ത്ഥാനത്തിൽ വഴിതിരിച്ചു വിട്ട് വേർകൃത്യങ്ങളും കാണിച്ചു എന്ന് പറയപ്പെടുന്നു.ഇത്‌ ന്യായം അല്ല.ഒരിക്കലും ഒരു നേതാവും ഇങ്ങനെ തരം താഴരുത്. ഒരുദേശം മുഴുവൻ നാശത്തിൽ താഴുമ്പോൾ ജീവകാരുണ്യ പ്രവർത്തനം ആ ദേശത്തിന് മൊത്തം ആയിരിക്കണം.നേതാക്കൻമാർ മുഖപക്ഷം ഇല്ലാതെ രംഗത്തു സഹായമായാൽ വോട്ടു കൾ തനിയെ നിങ്ങൾക്കു വരും.അവിടെയാണ് ഒരു നേതാവ് വെത്യസ്തൻ ആകുന്നത്.ഒരു കുപ്പി വെള്ളത്തിനു കൈ നീട്ടിയ പാസ്റ്റർക്ക് ഒരു ജാതീയ രാഷ്ട്രീയക്കാരൻ കൊടുക്കാതെ പോയപ്പോൾ,അന്ന് രാത്രിയിൽ തന്നെ ജെനറേറ്റർ ഉൾപ്പടെ ബാരൽ കണക്കിന് വെള്ളവും ആഹാരവും വസ്ത്രവും എത്തിച്ചുകൊടുത്തു നീതികാണിച്ച സന്നദ്ധ പ്രവർത്തകരും ഇതിനിടയിൽ ഉണ്ടെന്നുള്ളത് ആരും മറക്കരുത്.എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായമായി വരുന്ന ഒറ്റ കാശുപോലും വക തിരിച്ചു സഹായിക്കാൻ ആരും ശ്രമിക്കരുത്.എന്തിനാണ് ഈ കൈയ്യാങ്കളി യും തമ്മിൽ തല്ലും.ഈ പ്രളയം ഒഴിഞ്ഞുപോയി. കരിവാളിച്ച ദുരന്ത മുഖം പച്ചപിടിക്കും.സഹായം കൈപ്പറ്റിയവർ സഹായിച്ചവരെ പതുക്കെ മറക്കും ഒടുവിൽ ചരിത്രത്തിൽ ഈ ദുരന്തം ഇടം തേടി അവസാനിക്കും.അപ്പോൾ ഒരേ സംഘടനയിൽ നിന്ന സഹപ്രവർത്തകർ മുഖാമുഖം കാണും.അപ്പോൾ പരസ്പരം കണ്ട് തമ്മിൽ തമ്മിൽ ഒന്ന് ചിരിക്കണം എന്നുള്ള കാര്യം മറക്കരുത്.നന്മ ലഭിച്ചവർ നിങ്ങളുടെ സൽപ്രവർത്തിയെ കീർത്തിക്കുമ്പോൾ അവരുടെ ഇടയിൽ ദുഷ്പേരുണ്ടാക്കുവാൻ ശ്രമിക്കുന്നത് ലജ്ഞാ കരമാണ് . പ്രവർത്തനങ്ങളിൽ ചിലർ ഗ്രൂപ്പിനൊപ്പമോ സഭക്കൊപ്പോമോ കൂടിയില്ലായിരിക്കാം പക്ഷെ ദുരിതാശ്വാസ പ്രവർത്തനത്തിൽ അവരും സജീവം ആയിരുന്നു എന്നുള്ളത് മറക്കരുത്.
വീടുകൾ പോയവർ വീട്ടുപകരണം നഷ്ടം ആയവർ ഒക്കെ മനസു തകർന്നു നിലവിളിക്കുന്നു.ഇനി അവരുടെ പുനരുദ്ധാരണത്തിനും പണം വരാം.അത്‌ ഗ്രൂപ്പടിസ്ത്ഥാനത്തിൽ, കൂടെ നിൽക്കുന്ന അണികളിലൂടെ,അവരുടെ ഇഷ്ടാക്കരുടെ മാത്രം കയ്യിൽ എത്താതെ ശ്രെദ്ധിക്കണം.മാത്രമല്ല ആ പണം വക തിരിഞ്ഞു പോകയും അരുത്. അങ്ങനെ വന്നാൽ ഈ സമൂഹം ഒന്നിച്ചു നിങ്ങളെ ചോദ്യം ചെയ്യും എന്നുള്ളത് മറക്കരുത്. അതിലുപരി ദൈവവും.ആ ദൈവീക കോടതിയിൽ കഴിഞ്ഞു പോയ സുനാമിയുടെയും ഒഴുകിപോയ പ്രളയത്തിന്റെയും പേരിൽ അഴിമതി കാണിച്ചിട്ടുണ്ടെങ്കിൽ കണക്കു നന്നായി ബോധ്യപ്പെടുത്തണ്ടിവരും ഓരോ നേതാക്കമാരും എന്ന് ഓർക്കണം.
തമ്മിൽ തമ്മിലുള്ള തൊഴുത്തിൽകുത്തും ,തമ്മിലടിയും ഗ്രൂപ്പ് കളിയും, ഇപ്പോൾ മാറ്റിവെച്ച് ഓരോ നേഹമ്യാവ് ആയി തീരുക എല്ലാവരും.കെടുതികൾ കൊണ്ട് തകർന്നും, പ്രളയം കൊണ്ട് നശിച്ചും കിടക്കുന്ന നമ്മുടെ ദേശത്തിന്റെ പുനരുദ്ധാരണത്തിനായി നമുക്ക് ഒന്നിച്ചു കൈകോർക്കം..പണിതുയർത്താം നമ്മുടെ കേരളത്തെ..ഒരു നവ കേരളത്തിനായി.സമൂഹം അറിയട്ടെ പെന്തകോസ്ത് വിശ്വാസത്തിന്റെ വെണ്മ.!!!

You might also like
Comments
Loading...