പരിഹാസം ആരെയും തകർക്കാൻ ആകരുത്

പാസ്റ്റർ ഷാജി ആലുവിള

0 2,068

പരിഹാസം പലർക്കും ഒരു കല പോലെ ആണ്. അത് പലരെയും വ്യക്തി ഹത്യ നടത്തി എന്നുംവരും.മറ്റൊരാളിനെ
അയാളുടെ പ്രവർത്തിയോടൊപ്പം പരിഹസിക്കുന്ന ഒട്ടനവധി പേർ നമ്മുടെ ചുറ്റും ഉണ്ട്.സമൂഹ മധ്യത്തിൽ പോലും മറ്റുള്ളവരെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും പരിഹസിച്ച് ആക്ഷേപിക്കുന്ന ആത്മീയർ നമ്മുടെ ഇടയിൽ ധാരാളം ഉണ്ട്. നമ്മുടെനൊമ്പരങ്ങൾ മനസിനെ നോവിക്കാം..നാവുകൾ നന്മയും തിന്മയും തന്നേക്കാം..തിന്മയാൽ മുറിക്കുന്ന വാക്ക് നാക്കിൽ വരാതെ നന്നായി സൂക്ഷിക്കാം… ചിലർ കരുതുന്നത് ഞാൻ എല്ലാം തികഞ്ഞ ഒരു കുറവും ഇല്ലാത്ത പൂർണൻ ആണെന്നാണ്.മാധ്യമങ്ങളിലൂടെ തന്നെ പരസ്പരം വിമർശിച്ച് ആത്മീയ ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്നു.പരിഹാസം കൊണ്ട് മറ്റൊരുവന് മാനസിക വേതന അല്ലാതെ മറ്റെന്തു നേട്ടം.നീയും മറ്റൊരിടത്ത് പരിഹസിക്ക പെടും എന്നോർക്കുക.
മറ്റുള്ളവർ നമ്മുടെ പ്രവർത്തിയിൽ പരിഹസിക്കുകയോ ആക്ഷേപിക്കയോ ചെയ്യുമ്പോൾ “ആത്മ വിശ്വാസം” നാം വർധിപ്പിക്കുക.ആത്മ വിശ്വാസമുള്ള വെയ്ക്തിയെ തകർക്കുവാൻ ആർക്കും സാധിക്കില്ല.പരിഹാസത്തെ ഭയക്കാതെ ലക്ഷ്യ ബോധത്തോടും ദിശാ ബോധത്തോടും അർപ്പണമനോഭാവത്തോടും തീവ്രമായ ആഗ്രഹത്തെ ലക്ഷ്യത്തിൽ എത്തിക്കുക.വിവേകത്തോടും ധൈര്യത്തോടും സാഹചര്യങ്ങളെ നേരിടുക.
“ആത്മീയത ” വർധിപ്പിക്കുക.പരിഹാസികൾ തല കുനിപ്പിച്ചാലും നമ്മുടെ ആത്മാവ് ക്ഷീണിക്കരുത്.പരിഹാസി നമ്മുടെ പ്രവർത്തികളെ തളർത്തുകയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്.മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുന്നത് അവന്റെ ആത്മവീര്യം ആണ്.അമിതമായി കുത്തി നോവിക്കുന്ന പരിഹാസങ്ങൾ നടത്തുമ്പോൾ താൻ ഒരു ഹീറോ ആയി എന്നു ചിലർക്ക് തോന്നിയേക്കാം.പരിഹസിക്കപ്പെട്ട വ്യക്തി പ്രതികരിക്കാതെ ഇരുന്നാൽ മറ്റുള്ളവർ കരുതം നിങ്ങൾ വിവേകിയായ ആളാണെന്ന്.ആ സമയത്തും ആത്മ സംയമനം പാലിക്കുക.
പരിഹാസം പാപമാണ്. പരിഹാസത്തിലൂടെ മറ്റൊരുവന് മുറിവുണ്ടാക്കി വേദനിപ്പിക്കുന്നവർ ഓർക്കുക നാളെ താങ്കളും പരിഹസിക്കപ്പെടും.ദൈവ ജനത്തിന്റെ ഇടയിൽ പരിഹാസികൾ വർധിച്ചു വരുന്നൂ എന്നത് മോശകരമാണ്.പരിഹാസി കളുടെ ഇരിപ്പിടത്തിൽ ഇരിക്കരുത് എന്ന് ദാവീദ് ഒന്നാം സങ്കീർത്തനത്തിൽ പറയുമ്പോഴും അവർക്ക് ഇരിപ്പടം കൊടുത്തു കൂടിരിക്കുന്ന പ്രവണതയാണ് കാണുന്നത് പലരിലും.മറ്റുള്ളവരെ കൊണ്ട് പരിഹസിപ്പിക്കയും ചെയ്യുന്നു.ഒരു ആത്മീയന് ഒരിക്കലും പറ്റിയതല്ല ഇത്‌.
മറ്റൊരാളെ സ്നേഹിക്കുക,അനുസരിക്കുക,ബഹുമാനിക്കുക,അംഗീകരിക്കുക എന്നിവയിൽ എല്ലാം ആത്മവിശ്വാസത്തിന്റെ സ്വാധീനം ഉണ്ട്..എന്നാൽ ആത്മ നിന്ദ കൈമുതലയ വ്യക്തി മറ്റുള്ളവരെ കുറ്റപ്പെടുത്തിയും പുച്ഛിച്ചും മുന്നോട്ടു പോകും.മറ്റുള്ളവരെ പരിഹാസത്തിലൂടെ തകർക്കുന്ന എഴുത്തുകൾ പ്രസ്താവനകൾ നാം പാടെ ഉപേക്ഷിക്കണം.ഇനിയുള്ള കാലം കരച്ചിലിനും ഒറ്റ കെട്ടായും നീലകണ്ഠ കാലം ആണ്.ദൈവ ജനം പീഡിപ്പിക്കപ്പെടുന്ന,ആലയങ്ങൾ അടക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യുന്നു.രാഷ്രട്രീയ അഭിനിവേശം ആത്മീയതയെ തകർക്കുമ്പോൾ നമ്മൾ ഉണർന്നു പ്രവർത്തിക്കാൻ കാലമായി.പരസ്പരമുള്ള പരിഹാസങ്ങളും ഒറ്റു കൊടുക്കലും അവസാനിപ്പിച്ചു മറ്റുള്ളവരെ നമ്മെക്കാൾ വിലയേറിയവരായി കണ്ട് മുന്നേറാം.ആരെയും പരിഹസിച്ചു നമ്മുടെ ആത്മീയ ശുസ്രൂഷയും ജീവിതവും മലിനമക്കക്കാതെ മുന്നേറുക.

You might also like
Comments
Loading...