ലേഖനം | കരിനിഴൽ വീണ നിരാശയുടെ രാത്രി!! | ഷാജി ആലുവിള

0 1,619

അനേക രാത്രിയുടെ അനുഭവത്തിൽ കൂടി പ്രത്രോസ് കടന്ന് പോയിട്ടുണ്ട്. ആ രാത്രി ഒരു പ്രത്യേക രാത്രി ആയിരുന്നു അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത രാത്രി . കർത്താവിൽ നിന്ന് വലിയ നിയോഗം പ്രാപിച്ച ശിഷ്യൻമാർ അതിൽ നിന്ന്, ഒന്ന് ഇടറി പഴയ വള്ളവും വലയും എടുത്ത് മീൻ പിടിക്കാൻ പോയ രാത്രി….. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും പിടിക്കാൻ കഴിയാത്ത രാത്രി….
എന്റെയും നിങ്ങളുടേയും ജീവിതത്തിൽ ഇതുപോലെ ഉള്ള എത്രയോ രാത്രിയുടെ അനുഭവത്തിൻ കൂടി കടന്ന് പോയിട്ടുണ്ടാകാം…..പല വിഷയങ്ങളുടേയും മദ്ധ്യത്തിൽ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ….കരഞ്ഞു കരഞ്ഞു നെടുവീർപ്പിട്ട രാത്രികൾ, ആർക്കും ഭാരമാകാതെ ഈ ലോകത്തിൽ നിന്നും ആരും അറിയാതെ ഒഴിഞ്ഞുപോയാലോ എന്നോർത്ത് ഇടനെഞ്ചു പൊട്ടിയ രാത്രി, കുഞ്ഞുങ്ങളുടെ ഭാവിയെ ഓർത്ത് ഉറക്കം നഷ്ടപെട്ട രാത്രി, കയറി കിടക്കുവാൻ സ്വന്തമായി ഒരു ഭവനം ഇല്ലാതെ ഞരങ്ങിയ രാത്രികൾ….
ശിഷ്യന്മാരുടെ ജീവിതത്തിൽ ഇങ്ങനെ ഒരു രാത്രി ഒരിക്കലും അഭിമുഖീകരിച്ചു കാണില്ല – തങ്ങൾ മിടുക്കന്മാരാണ് കഴിവുണ്ട് എന്ന് ചിന്തിച്ച രാത്രി….പക്ഷേ ആ രാത്രിയിൽ ഒന്നും കിട്ടിയില്ല… തളർന്നവശരായ ശിഷ്യന്മാർ കരയിൽ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഗുരുനാഥനെ കണ്ടു…. പ്രയക്ന ഫലം കിട്ടാത്ത നിരാശയുടെ കൂരിരുൾ ഇതാ ഇവിടെ അസ്തമിക്കുന്നു.. പ്രതീക്ഷയുടെ പൊൻ പുലരി ഉദിച്ചുയർന്നു.. അതെ കഴിഞ്ഞ നാളുകളിൽ രാത്രിയുടെ അനുഭവത്തിൻ കൂടിയാണ് കടന്ന് പോയതെങ്കിൽ ചില വിടുതലുകളുടെ സന്തോഷത്തിന്റെ നല്ല ദിവസങ്ങൾ നമ്മുടെ മുമ്പിൽ ഉണ്ടെന്ന് നാം മറന്ന് പോകരുത്….
യേശു അവരോട് കുഞ്ഞുങ്ങളേ കൂട്ടുവാൻ വല്ലതും ഉണ്ടോ എന്ന് ചോദിച്ചു ….ഇല്ല എന്നുള്ള നിരാശയുടെ ശബ്ദം മാത്രം… ഞങ്ങൾ രാ മുഴുവനും വീശി.. നാഥാ ഒന്നും കിട്ടിയില്ലന്നുള്ള ഇടനെഞ്ചു കലങ്ങിയുള്ള മറുപടി തമ്പുരാൻ കേട്ടു..
തുടർന്ന് യേശു പടകിന്റെ വലത്ത് ഭാഗത്ത് വല വീശുവിൻ എന്ന് പറഞ്ഞു….അവർ വീശി പെരുത്ത മീൻ കൂട്ടം അവർക്ക് ലഭിച്ചു… കർത്താവിന്റെ വാക്കനുസരിച്ചാൻ മാത്രമേ എന്ത് ആഗ്രഹിച്ച് നാം ഇറങ്ങിയോ അത് നമുക്ക് ലഭിക്കയുള്ളൂ…
കരയിൽ വന്നപ്പോൾ ശിഷ്യന്മാർ തീക്കനലും അതിൻമേൽ വെന്തിരിക്കുന്ന മീനും അപ്പവും കണ്ടു.. എന്താ ഇതിന്റെ അർത്ഥം പത്രോസേ നി എന്തിന് വേണ്ടിയാണോ കടലിൽ പോയത് അത് ഞാൻ നിനക്ക് കരക്കും തരുവാൻ വിശ്വസ്ഥനാണ് എന്ന് അവനെ പഠിപ്പിക്കുകയായിരുന്നു…

എന്നിട്ട് കർത്താവ് പറഞ്ഞു . ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടുവരുവിൻ . ഇവിടെ കർത്താവിനാവശ്യം ഇപ്പോൾ പിടിച്ച മീനിനെയാണ്:
നാം എല്ലാവരും കഴിഞ്ഞ കാലങ്ങളിൽ പിടിച്ച മീനിനെയാണ് ഉയർത്തി കാണിക്കുന്നത് .അല്ലങ്കിൽ വളർത്തുന്ന മത്സ്യത്തെ പോറ്റി പുലർത്തുന്നവർ. അല്ലെങ്കിൽ മറ്റ് പലരും പിടിച്ച മത്സ്യം ഉയർത്തി കാട്ടി നില്ക്കുന്നു… . മറ്റുള്ളവരുടെ നേട്ടം നമ്മുടെ വിജയമാക്കാതെ നമുക്കൊരു നേട്ടം കൈവരിക്കാൻ അത്യധ്വാനം ചെയ്യാം… കടൽ വിശാലമാണ്… പലതരം മീനുകൾ…..പലതര വലിപ്പം.. പലതര മേന്മയുള്ള മീനുകളുടെ കൂട്ടം നീന്തി നീങ്ങുന്ന അതി വിശാലമായ കടൽ ഇതാ കിടക്കുന്നു… കരയിൽ നിൽക്കുന്ന കർത്താവുമായി വലയുമെടുത്ത് പടകിൽ കയറി കടലിലേക്ക് നീങ്ങാം… ഇപ്പോൾ പിടിക്കുന്നതിനെ കർത്താവിന്റെ കൈയ്യിൽ ഏല്പിക്കാം….അതിനായി നമ്മെ സമർപ്പിക്കാം.. പത്രോസിൻ പടകിൽ പെരുത്ത മീൻ കൂട്ടം നിറച്ചതുപോൽ ദൈവം നമ്മുടെയും പടകിനെയും നിറയ്ക്കും.. ഇരുളിന്റ മറപറ്റി ഒറ്റപ്പെട്ടു നിൽക്കാതെ സ്വന്തമായ കഴിവിന്റെ വലയും വള്ളവും വലിച്ചെറിഞ്ഞു അരുമനാഥനുമൊത്ത് അക്കരക്ക് യാത്ര ചെയ്യാം

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...