ഭാവന | ചൂണ്ടയിൽ തീർന്ന ചുങ്കം | ജെസ് ഐസക്ക് കുളങ്ങര

0 3,109

അടുക്കളയിലെ കലപില ശബ്‌ദം കേട്ടാണ് അന്ന് പത്രോസ് ഉണർന്നത്….ഭാര്യ അടുക്കളയിൽ നല്ല ദേഷ്യത്തിൽ ആണ്..സംഭവം ഒന്നും മനസ്സിലാവാതെ പത്രോസ് മെല്ലെ കിടക്കയിൽ നിന്നു ഉണർന്നു , പതിയെ അടുക്കളയിലേക്ക് നടന്നു….. പത്രോസിനെ കണ്ടപ്പോൾ തന്നെ ഭാര്യയെ വളരെ ദേഷ്യത്തിൽ

” ഹോ നിങ്ങള് ഉണർന്നോ…എന്തിനാ നേരത്തെ എണീറ്റത്..? കുറച്ചു നേരം കൂടെ കിടന്നു കൂടയിരുന്നോ…..ഇപ്പോ പ്രത്യേകിച്ചു പണി ഒന്നുമില്ലല്ലോ…..

Download ShalomBeats Radio 

Android App  | IOS App 

പത്രോസ് ശബ്‌ദം താഴ്ത്തി മറുപടി പറഞ്ഞു…
” നിനക്കു ഇതു രാവിലെ എന്നാ പറ്റി..? എന്തിനാ മനുഷ്യന്റെ സമാധാനം കളയാൻ ഓരോന്നു പറഞ്ഞുകൊണ്ടേരിക്കുന്നെ..?

ഭാര്യ : ഹോ ഞാൻ പറഞ്ഞതാ ഇപ്പോ കുറ്റം….നിങ്ങള് വലയും കളഞ്ഞിട്ടു വന്നതിനു ശേഷം പിന്നെ എനിക്ക് ഇവിടെ പരമ സുഖം ആണല്ലോ…..

പത്രോസ് : നിനക്കു എന്താ ഇവിടെ ഒരു കുറവ്.
ഭാര്യ : കുറവില്ല എല്ലാം കൂടുതലാണ്…കടവും ദാരിദ്ര്യം ആണെന്ന് മാത്രം…ഇന്നലെ കൂടി ആ ചുങ്കം പിരിക്കുന്നവർ വന്നിരുന്നു…നിങ്ങള് ഇവിടെ ഇല്ലാത്തതു കൊണ്ട് തിരിച്ച പോയി…

പത്രോസ് : കയ്യിൽ ഒരു നയാ പൈസ ഇല്ല…ഞാൻ എവിടുന്നു എടുത്തിട്ടു കൊടുക്കും എന്തോ….?

ഭാര്യ : അതു നിങ്ങള് വള്ളവും വലയും കളഞ്ഞിട്ടു വന്നപ്പോ ഓർക്കണമായിരുന്നു….

ഇതു കേട്ട പത്രോസ് കുറച്ചു നേരം മൗനമായി നിന്നു….എന്തു മറുപടി പറയണം എന്ന് അറിയാതെ വിഷമിച്ചു…അതിന്റെ ഇടയിലേക്ക് അമ്മയിയമ്മയും കേറി വന്നു..

അമ്മായിയമ്മ : “അവൾ പറഞ്ഞതിൽ എന്താ പത്രോസേ തെറ്റ്…? നീ എല്ലാം കളഞ്ഞിട്ടു വന്നതിനു ശേഷം ഇവിടെ നല്ല ഒരു മീൻകൂട്ടി ചോറു പോലും കഴിക്കാൻ പറ്റിയിട്ടില്ല….ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കേട്ടു നീ ഈ കാണിച്ചത് നല്ല തീരുമാനം ആണെന്ന് തോന്നുന്നില്ല….ഇത്തവണത്തെ ചുങ്കം അടക്കാൻ ഇനി എന്തെങ്കിലും വഴി ഉണ്ടെന്നു എനിക്കു തോന്നുന്നില്ല…..”

അമ്മയിമ്മയുടെ കുത്തുവാക്കു കൂടി കേട്ടപ്പോ പിന്നെ അവിടെ നിൽക്കാൻ പത്രോസിന് തോന്നില്ല….

പത്രോസ് മുറിയിൽ ചെന്നു തുണി മാറി വേഗം വീട്ടിൽ നിന്ന് ഇറങ്ങി…മനസിൽ ഒരായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പത്രോസ് മെല്ലെ നടന്നു….വീട്ടിൽ നിന്നുള്ള കുത്തുവാക്കുകൾ മനസിനെ നന്നായി ക്ഷീണിപ്പിച്ചിരുന്നു അപ്പോഴാണ് വഴിയിൽ ചുങ്കം പിരിക്കുന്നവരെ കാണുന്നത്…

ചുങ്കംപിരിക്കാർ : എടൊ പത്രോസ് താൻ ഇതുവരെ ചുങ്കം പിരിവ് തന്നില്ലല്ലോ..താൻ മാത്രം അല്ല തന്റെ ഗുരുവും തന്നിട്ടില്ല…എന്താ നിങ്ങളുടെ ഉദ്ദേശം..?

പത്രോസ് : ഞാൻ താമസിക്കാതെ തന്നോളം….ഗുരുവിനോട് ഞാൻ ഈ കാര്യം ഓര്മിപ്പിച്ചോളാം..

ചുങ്കംപിരിക്കാർ : വേഗം തന്നാൽ നിങ്ങൾക്ക് കൊള്ളാം…അല്ലെങ്കിൽ എന്താണ് ഭവിഷ്യത്ത് എന്നു ഞങ്ങൾ പറയാതെ അറിയാലോ….ഒന്നാമത്തെ നിന്റെ ഗുരുവിന്റെ പ്രവർത്തി ഇവിടെ ആർക്കും പിടിക്കുന്നില്ല…വേഗം ചുങ്കം തരാൻ പറഞ്ഞോണം……

പത്രോസ് തലയാട്ടി മെല്ലെ മുന്നോട്ടു നടന്നു…..
അങ്ങു .ദൂരെ തന്റെ വരവ് കാത്തു ഗുരു നിൽക്കുന്നത് പത്രോസ് കണ്ടു.. ..തന്റെ അടുത്തു എത്തിയപ്പോൾ പത്രോസിനെ കണ്ട ഗുരു.
.
ഗുരു : എന്താ ശീമോനെ മുഖം വല്ലാതെ ഇരിക്കുന്നെ.?…മനസിനു നല്ല സുഖമില്ല..?

പത്രോസ് : ഒന്നുമില്ല ഗുരോ…ചെറിയ ഒരു പനി ഉള്ളത് കൊണ്ടാവും….

ഗുരു : നീ എന്താ വരാൻ താമസിച്ചത്..?

പത്രോസ് : അതു പിന്നെ ഞാൻ ഇങ്ങോട്ടു വരുമ്പോൾ ആ ചുങ്കം പിരിക്കാർ എന്നെ കണ്ടു…ഗുരു ഇതുവരെ ചുങ്കപിരിവ് കൊടുത്തിട്ടില്ല എന്നു എന്നോട് പറഞ്ഞു….

ഗുരു : ഭൂമിയിൽ രാജാക്കന്മാർ ചുങ്കം ആരോട് കയ്യിൽ നിന്നാണ് മേടിക്കുന്നത്..? പുത്രന്മാരുടെ കയ്യിൽ നിന്നോ അന്യരുടെ കയ്യിൽ നിന്നോ..?

പത്രോസ് : അന്യരുടെ കയ്യിൽ നിന്ന്…

ഗുരു : അപ്പോൾ നമ്മൾ ആ പതിവ് തെറ്റിക്കേണ്ട….ആട്ടെ നിന്റെ പിരിവ് കൊടുത്തോ..?
പത്രോസ് ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു….

ഗുരു : ഒരു കാര്യം ചെയ്..നീ ഒന്നൂടെ കടലിൽ പോ…

പത്രോസിന്റെ മുഖം ഒന്നു തെളിഞ്ഞു….ഇത്തവണ നന്നായി ഒന്നു വല വീശി കുറെയേറെ മീൻ പിടിക്കണം അതു കൊണ്ടു എന്റെ പിരിവുംകൊടുക്കാം പത്രോസ് മനസിൽ കരുതി.

പത്രോസ് : ഗുരു എങ്കിൽ ഞാൻ പോയി വല വീശട്ടെ..?

ഗുരു : വല വേണ്ട അതു നീ ഒരിക്കൽ ഉപക്ഷിച്ചതല്ലേ..?.ചൂണ്ട ഇട്ടാൽ മതി….
ഒരു ചൂണ്ട കൊണ്ടു എത്ര മീൻ പിടിക്കാൻ പറ്റും..കൂടിപ്പോയാൽ ഒന്നോ രണ്ടോ അതു വിറ്റാൽ എങ്ങനെ പിരിവ് കൊടുക്കാൻ പറ്റും പത്രോസ് ആകെ ചിന്തയിലായി….ഗുരു അവനെ നോക്കിട്ടു ഇങ്ങനെ പറഞ്ഞു..

ഗുരു : നീ ഒരണ്ണം പിടിച്ചാൽ മതി , നിന്റെ ചൂണ്ടയിൽ ആദ്യം കൊത്തുന്ന മീനിന്റെ വയറ്റിൽ എനിക്കു നിനക്കും ചുങ്കപിരിവ് കൊടുക്കാനുള്ള ചതുർദ്രഹ്മ പണം കാണും അതു എടുത്തു ചുങ്കം കൊടുത്തേക്ക്…

പത്രോസ് : അപ്പോ മീനോ..?

ഗുരു : അതു നിന്റെ അമ്മയിയമ്മക്കു കൊണ്ടു കൊടുത്തേക്ക്…… അവർ നല്ല മീൻകൂട്ടി ചോറുകഴിച്ചിട്ടു കുറച്ചു നാളായില്ലേ..?

പത്രോസ് അത്ഭുതത്തോടെ ഗുരുവിനെ നോക്കി…..ഗുരു മെല്ലെ നടന്നു നീങ്ങി……..
ഗുരു പറഞ്ഞതു പോലെ ചെയ്ത പത്രോസ് കയ്യിൽ ഒരു വലിയ മീനും അതിന്റെ വയറ്റിൽ നിന്നു കിട്ടിയ പണവും കൊണ്ടു വീട്ടിലേക്കു നടന്നു നീങ്ങിയപ്പോൾ മനസിൽ എങ്ങനെ ഓർത്തു…
” എന്റെ നാഥനെ പോലെ എനിക്കായി കരുതുന്ന മറ്റാരും ഈ ഭൂമിയിൽ ഇല്ല…ഞാൻ അവനോടു എന്റെ കടം പറഞ്ഞില്ല പക്ഷെ എന്റെ ഉള്ളം അറിഞ്ഞ ഗുരു എന്റെ കടവും എന്റെ കുടുംബത്തിന്റെ ആവശ്യവും വീട്ടി….

ഈ നാഥന് വേണ്ടി വള്ളവും വലയും ഉപേക്ഷിച്ചതിൽ എനിക്കൊരു ഒരു നഷ്ടബോധവും ഇല്ല കാരണം എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ലാഭം ഈ കർത്താവിനെ കണ്ടുമുട്ടിയതാണ് .”….

” അല്പം കൊണ്ടു അധികം കരുതാൻ യേശുവിനെ പോലെ മറ്റാരുമില്ല”

You might also like
Comments
Loading...