ലേഖനം |” ഇത്ര വേഗത്തിൽ എങ്ങോട്ട്” | സുനിൽ എം പി , റാന്നി

0 1,864

ഇന്ന് തിരക്കാണ് എല്ലാവർക്കും . എന്തിനും തിരക്ക് . മരണ വീട്ടിൽ ചെന്നാൽ തിരക്ക് . വിവാഹ വീട്ടിൽ തിരക്കിന്റെ ഇടയ്ക്കു ഒന്ന് തല കാണിക്കുക , സ്കൂളിൽ പേരന്റ്സ് മീറ്റിംഗിന് പോകാൻ സമയം കിട്ടുന്നില്ല , സമയം കിട്ടുമ്പോൾ ടീച്ചറുടെ വാട്ട്‌സാപിലേക്കു അന്വേഷണ മെസ്സേജ് അയക്കുക.. ഇങ്ങനെ പോകുന്നു ഇന്നത്തെ ലോകം..
പണ്ട് കുഞ്ഞുങ്ങളുടെ കൂടെ സമയം ചിലവഴിക്കാൻ സമയം മാറ്റിവയ്ക്കുമായിരുന്നു . പരിചിതരുടെ വിവാഹം ഉണ്ടെങ്കിൽ കുടുംബസമേതം ചെല്ലാൻ എത്രയോ താല്പര്യം ആയിരുന്നു . ഒരു മരണം ഉണ്ടായാൽ ബന്ധം നോക്കാതെ സഹകരിക്കുന്ന ഒരു കാലമുണ്ടായിരുന്നു . ഇന്ന് സ്ഥിതി മാറിയിരിക്കുന്നു . സമയം ഇല്ലാത്തതിനാൽ ഈ കുറിപ്പ് തന്നെ അത്രിപ്തിയോടെ വായിക്കുന്നവർ എത്രയോപേർ . പണ്ട് 90 വയസ് പ്രായമുള്ളവരുടെ മരണ വാർത്ത മാത്രമേ കേൾക്കാൻ കഴിയുള്ളായിരുന്നു.. എന്നാൽ ഇന്നോ.. !.. അറുപതു വയസിനു മുകളിലോട്ടു ജീവിതം പോകാൻ തന്നെ എന്ത് ബുദ്ധിമുട്ട് .

സ്ഥിതി ഇങ്ങനെയായിരിക്കെ, നാം നമ്മോടു തന്നെ ചോദിക്കുക ” ഈ തിരക്കേറിയ ജീവിതശൈലി എങ്ങോട്ടാണ്‌ ..? എവിടെ അവസാനിക്കും ഈ യാത്ര..? പ്രീയരെ ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കാൻ മനുഷ്യന് കഴിയില്ല . എന്നാൽ ഉത്തരം നൽകാൻ കഴിയുന്ന ഒരു നല്ല സ്നേഹിതനെ.. ഒരു രക്ഷകനെ ബൈബിൾ പരിചയപ്പെടുത്തുന്നു . ബൈബിൾ ഒരു മത ഗ്രന്ഥമല്ല .. ഒരു സമൂഹത്തിനു മാത്രം വായിക്കാൻ അനുവാദമുള്ള ഒരു പുസ്തകവുമല്ല ബൈബിൾ . സ്നേഹവാനായ യേശുകർത്താവിന്റെ ജനനത്തിങ്കൽ ജറുസലേമിലുള്ള ശിമ്യോൻ എന്ന നീതിമാനായ മനുഷ്യൻ പറയുന്നത് : ” ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനവുമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതിയുടെയും മുൻപിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ ” എന്നാണ് ( ലുക്കോ 2 : 30 ) യേശുവിനെ കണ്ടമാത്രയിൽ താൻ പറയുന്നു സകല ജാതികൾക്കും ഒരുക്കിയിരിക്കുന്ന ‘ രക്ഷ ‘ യാണ് യേശു എന്നത് . പ്രീയരെ യേശു മതം ഉയർത്തി കാണിക്കുന്ന വ്യക്തിയല്ല , സകലരുടെയും രക്ഷയാണ് .

Download ShalomBeats Radio 

Android App  | IOS App 

ജീവിതം വേഗത്തിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഒന്നോർക്കുക , നിന്റെ ജീവിതം പാപത്തിലാണ് . നീ ചെയ്തുകൂട്ടുന്നതും , പറയുന്നതും , ചിന്തിക്കുന്നതെല്ലാം മറ്റൊരുവന്റെ പതനത്തിന് വേണ്ടി മാത്രമാവുമ്പോൾ ഓർക്കുക സ്നേഹിതാ നിന്റെ ജീവിതം ഇവിടെ അവസാനിക്കുന്നില്ല , നീ ചെയ്തുകൂട്ടുന്ന പാപം ഒരുനാൾ നിന്നെ തിരിഞ്ഞു കൊത്തും . അതിനു മുൻപ് നീ ഓർക്കുക നിന്റെ ജീവിതം സുരക്ഷയിൽ എത്തിക്കുവാൻ സ്നേഹവാനായ യേശു ആഗ്രെഹിക്കുന്നു . നീ മത സ്ഥാപകനായ മനുഷ്യനായി മാത്രം യേശുവിനെ കാണുമ്പോൾ , നീതിമാനായ മനുഷ്യൻ പറയുന്നു ” യേശൂ സകലരുടെയും രക്ഷകനാണ് എന്ന്. നിന്റെ ജീവിതം ഒരിക്കലും അവസാനിക്കാത്ത നിത്യതയിൽ എത്തിക്കുവാൻ , മരണാന്തര ജീവിതത്തിലെത്തിക്കുവാൻ യേശു തന്റെ രക്തം കാൽവരിയിൽ ഒഴുക്കി , നിന്റെ കുറവുകൾ പാപങ്ങൾ യേശുവിന്റെ മുൻപിൽ ഏറ്റുപറയു .. നിന്റെ പാപങ്ങൾ യേശു ക്ഷമിക്കും.. തിരക്കേറിയ ജീവിതത്തിൽ നിന്റെ യാത്ര ദൈവത്തിന്റെ പക്കൽ എത്തട്ടെ . അതിനായി ജീവിതം യേശുവിനായ് സമർപ്പിക്കാം .

You might also like
Comments
Loading...