ആശുപത്രിയിലെ ലഘുലേഖ | സുനിൽ . എം പി , റാന്നി

0 1,532

ഈ അടുത്ത കാലത്തു ശ്രദ്ധയിൽ പെട്ട ഒരു വിഷയമാണ് അടുപത്രിയിലെ ലഘുലേഖയും വിവാദവും . എന്തുകൊണ്ട് ലഘുലേഖയെ ഇത്ര ഭയപ്പെടണം ? എന്താണ് ലഘുലേഖ പറയുന്ന വിഷയം ??

   ക്രൈസ്തവർ  ആശുപത്രികളിലും   പൊതുസ്ഥലങ്ങളിലും   വിതരണം  ചെയുന്ന  ലഘുലേഖയിലെ  വിഷയം  സുവിശേഷമാണ് . ലോകത്തു  ആക്രമണങ്ങളും , അനീതിയും ,  വഞ്ചനയും  കുലപാതകങ്ങളും  കണ്ണിനുമുൻപിലൂടെ  നടക്കുമ്പോൾ ,  അതിനെതിരെ  പ്രതികരിക്കാതെ ,  സുവിശേഷകന്മാർ  സ്വന്ത  ശരീരംപോലും  നോക്കാതെ  ആശുപത്രികൾതോറും  കയറിയിറങ്ങി  സുവിശേഷപ്രതി  കൊടുക്കുമ്പോൾ  അവരുടെ  മനസ്സിൽ  ഏക  ആഗ്രഹം  ജനം  സുവിശേഷം  അറിയണം . സുവുശേഷത്തിലൂടെ  യേശുവിനെ  അറിയണം  എന്നുള്ളതാണ് . 

എന്താണ് സുവിശേഷം ?

Download ShalomBeats Radio 

Android App  | IOS App 

2 തിമോഥെയൊസ്‌ 2 : 8 പറയുന്നു , “ദാവീദിന്റെ സന്തതിയായി ജനിച്ചു ജീവിച്ചു മരിച്ചു , തന്റെ വേര്പാടിന് കാരണക്കാരായ ആളുകളുടെ മുൻപിലൂടെ മരണത്തെ തോൽപിച്ചു ഉയർത്തെഴുനേറ്റ യേശുക്രിസ്തുവിനെ ഓർത്തുകൊൾവീൻ , അതാകുന്നു സുവിശേഷം ” മനുഷ്യർ പാപത്തിന്റെ അന്ധകാരത്തിലേക്ക് പോകുമ്പോൾ പാപത്തിൽനിന്നും മാനവജാതിയെ സ്വന്ത രക്തത്താൽ വീണ്ടെടുത്ത രക്ഷകനായ യേശുവാണ് സുവിശേഷത്തിന്റെ വിഷയം .

            " രക്തസാക്ഷികളുടെ  രക്തം  സഭയുടെ   വിത്താണ്  " എന്നാണ്  തെർത്തുല്യൻ  എന്ന  സഭാപിതാവ്  പറഞ്ഞത് . സുവിശേഷപ്രതിയായ  ലഘുലേഖ  കൊടുത്തു  എന്ന  പേരിൽ  ആക്രമണം  നടന്നത്  ഇന്നുമുതലല്ല ,  നൂറ്റാണ്ടുകൾക്കു  മുൻപ്  തുടങ്ങിയതാണീ  പരിപാടി . കേവലം  നൂറ്റിയിരുപതുപേരിൽ  തുടങ്ങിയ  ദൈവ സഭയുടെ  പ്രവർത്തനം  ഇന്ന്  നൂറുകണക്കിന്  ആളുകൾ  നെഞ്ചിലേറ്റിയതിന്റെ  പ്രധാനകാരണം  ദൈവത്തിന്റെ  ഹിതവും  ഇതുപോലുള്ള  സുവിശേഷവേലക്കാരോടുള്ള  ആക്രമണവും  മാത്രമാണ് . ആക്രമണങ്ങൾ  ഈ  വളർച്ചയെ  തളർത്തില്ല , കാരണം  സുവിശേഷത്തിന്റെ  വളർച്ചയുടെ  പിന്നിൽ  രക്ഷകനായ  യേശുവാണ് . 

സ്നേഹിതാ.. പ്രതികരിക്കാൻ ശക്തിയില്ലെന്നു കരുതി ആക്രമണം തുടർന്നാൽ സുവിശേഷത്തിന്റെ മുള ഒടിയില്ല , കാരണം .. നിന്റെ പാപത്തിന്റെ പരിഹാരവും നിത്യമോക്ഷത്തിലേക്കുള്ള സത്യവുമാണ് സുവിശേഷം . മോഷം പ്രാപിക്കാൻ , നിത്യത അനുഭവിക്കാൻ മരണാനന്തരം സ്വർഗ്ഗത്തിലെത്തുവാൻ .. നിന്റെ പാപങ്ങൾ യേശുവിന്റെ മുൻപിൽ ഏറ്റുപറ , നിന്റെ സമുദായം , സ്റ്റാറ്റസ് , കഴിവ് , അറിവ് ഇവയൊന്നും രക്ഷിക്കില്ല , ആയിരിക്കുന്ന സാഹചര്യത്തിൽ നിന്നുകൊണ്ട് പാപങ്ങൾ യേശുവിന്റെ മുൻപിൽ ഏറ്റുപറ , ദൈവം പാപങ്ങൾ ക്ഷമിക്കും .

രക്തച്ചൊരിച്ചിലിന്റെയും  പീഡനത്തിന്റെയും  ശക്തിയുടെ  മുൻപിൽ  വീണ്ടും  സുവിശേഷപ്രതിയായ  ലഘുലേഖ  കരങ്ങളിൽ  വരുന്നതിന്റെ  കാരണം  രക്ഷകനായ  യേശുവാണ് ,  പാപങ്ങൾ  മോചിപ്പിച്ച  യേശുവാണ് , ആ  യേശുവിനു  ജീവിതം  സമർപ്പിക്കാം .

You might also like
Comments
Loading...