ലേഖനം | ആദ്യകാല സ്നേഹം നമുക്ക് വീണ്ടെടുക്കാം | റോയി തണ്ണിത്തോട്
കഴിഞ്ഞദിവസം ഏറെ ചിന്തിച്ച് ഒരു വിഷയമാണ് കവളപ്പാറയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്. ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ടെന്നാണ്, മരിച്ചവർ വലിയ വേദന അറിയാതെ പെട്ടെന്നാണ് മരിച്ചതെന്ന് സന്തോഷം. ആ നിലക്ക് നോക്കുമ്പോൾ ഏതാണ്ട് പത്തുമുപ്പതു സെക്കൻഡുകൾ മുമ്പേ കളിച്ചു ചിരിച്ചു ഇരുന്നവർ ഏതാനും നിമിഷങ്ങൾക്കുള്ളിൽ മണ്ണിൽ അമർന്നു. ആർക്ക് എന്തു സംഭവിക്കും എന്ന് പറയാൻ പറ്റാത്ത ഒരു കാലഘട്ടത്തിലേക്കാണ് നമ്മൾ എത്തിയിരിക്കുന്നത്. അവിടെയാണ് ഞാൻ ചിന്തിച്ച ചിന്തയുടെ പ്രാധാന്യം മനസ്സിലാക്കിയത്. നമ്മളിൽ പലരും അങ്ങോട്ടുമിങ്ങോട്ടും കലഹിച്ചു പരസ്പരം മിണ്ടാതെയും സ്നേഹിക്കാതെയും ഈ ചെറിയ ജീവിതത്തിൽ കൂടെ നാം മുന്നോട്ട് പോകുന്നു. ഈ ഭൂമിയിൽ എത്ര നാൾ ഉണ്ടാകും എന്ന് നമ്മൾ ആരും അറിയുന്നില്ല.
1 കൊരിന്ത്യർ 13:1ൽ ഇപ്രകാരം പറയുന്നു ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെ ഭാഷകളിൽ സംസാരിച്ചാലും എനിക്ക് സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.ദൈവിക സ്നേഹമാണ് നമ്മുടെ അകത്തളങ്ങളിൽ ഉണരേണ്ടത് യേശുക്രിസ്തു കാണിച്ചുതന്ന മാതൃകയാണ് നാം പിൻപറ്റേണ്ടത്. നമ്മുടെ അയൽവാസികളെ സ്നേഹിക്കുവാനും നമ്മുടെ സമൂഹത്തിൽ ഉള്ളവരെ സ്നേഹിക്കുവാനും അവരോട് ദയ കാണിക്കുവാനും നാം തയ്യാറാകണം.ദൈവിക സ്നേഹം നമ്മുടെ മനസ്സിൽ യഥാർത്ഥമായി അനുഭവിക്കുന്നവർ ആണെങ്കിൽ മറ്റുള്ളവരെ സ്നേഹിക്കുവാനും തയ്യാറാകും.അടിയുറച്ച ദൈവസ്നേഹത്തിൽ ഊന്നൽ കൊടുത്തുകൊണ്ട് നമ്മുടെ ജീവിത യാത്ര തുടരാം.ഏവരെയും ദൈവം സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥനയോടെ കൂടെ
ക്രിസ്തു യേശുവിൽ നിങ്ങളുടെ സഹോദരൻ
റോയി തണ്ണിത്തോട്