പാപത്തിന്റെ ശമ്പളമോ

ചിന്താ ശകലം : ബ്ലെസി സോണി

0 1,473

പ്രകൃതിയും മനുഷ്യനുമായിട്ടുള്ള ബന്ധം തുടങ്ങിയത് സർവത്തിന്റെയും ഉടയവനായ യെഹോവയായ ദൈവം മണ്ണുകൊണ്ട് മനുഷ്യനായ ആദമിനെ സൃഷ്ടിച്ചതുമുതലാണ്. അനുസരണക്കേടിനാൽ ആദാം പാപിയായിത്തീർന്നു. ആ ഏകന്റെ പാപത്താൽ മരണം ഭൂമിയിൽ കടന്നു. പാപത്തിന്റെ കരാള ഹസ്തങ്ങളിൽ അകപ്പെട്ടുപോയ ആദമിനെ ആദ്യം സംഭവിച്ചത് ആത്മീക മരണം. ദൈവത്തോട് കൂടെ നടക്കാനുള്ള അവസരവും ദൈവത്തിന്റെ പൂന്തോട്ടമായ ഏദനിലുള്ള വാസവും നിഷേധിക്കപ്പെട്ട് ആദാം പുറത്താക്കപ്പെട്ടു. ഭൂമിയിൽ മനുഷ്യർ പെരുകാൻ തുടങ്ങി ,അവ്വണ്ണം തന്നെ പാപവും.

മോശെവരെ ലോകത്തിൽ ന്യായപ്രമാണം ഇല്ലാതിരുന്നതിനാൽ ആ ജനം അന്യായം പ്രവർത്തിക്കുകയും മനം തിരിയാതെയും ഇരുന്നു. എന്നാൽ മോശെ മുഖാന്തരം ദൈവം മനുഷ്യർക്ക് ന്യായപ്രമാണം നൽകി. പാപത്തിന്റെ പരിഹാരമാർഗമായി യാഗങ്ങൾ നിശ്ചയിച്ചു. എന്നാൽ ന്യായപ്രമാണത്തിനു പാപത്തെ പൂർണമായി മോചിക്കുവാൻ കഴിഞ്ഞില്ല

Download ShalomBeats Radio 

Android App  | IOS App 

ദൈവത്തിന്റെ മുന്നറിവിനാൽ മുൻനിയമിച്ചവനായ കർത്താവായ യേശു ക്രിസ്തുവിന്റെ വരവും അവന്റെ കാൽവറി മരണവുമായിരുന്നു അതിനുള്ള ശാശ്വത പരിഹാരം. അപ്പോസ്തോലനായ പൗലോസ് റോമാ ലേഖനം എഴുതുമ്പോൾ ചോദിക്കുന്നു പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ ? ഒരൊറ്റ ഉത്തരമേയുള്ളൂ , അവന്റെ മരണത്തോട് ഏകീഭവിക്കുക, അങ്ങനെയെങ്കിൽ അവന്റെ പുനരുത്ഥാനതോടും ഏകീഭവിക്കും.

ക്രിസ്തു ഒരിക്കലായി പാപ സംബന്ധമായി മരിച്ചു; ആരുടെ പാപം പരിഹരിക്കാനായി ? ഈ സകല മാനവ ജാതിയുടെയും പാപപരിഹാരത്തിനായി തന്നെ. പക്ഷെ അവൻ ഇന്നും ദൈവത്തിന് ജീവിക്കുന്നു. ” അവൻ ദൈവത്തിനു ജീവിക്കുന്നു” എന്നത് കൊണ്ട് എന്താണ് അർഥം ആക്കുന്നത് ? പാപം നിങ്ങളുടെ മർത്യ ശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരികുമാറ് ഇനി വാഴരുത് . നിങ്ങളുടെ അവയങ്ങളെ നീതിയുള്ള അവയങ്ങളായി ദൈവത്തിനു സമർപ്പിപ്പിൻ.

ആത്മീയ ആരാധനക്കും ദൈവിക പ്രവർത്തങ്ങൾക്കും ഈ കാലഘട്ടത്തിൽ ഒരു കുറവുമില്ല. എന്നാൽ ഒരേ ഉറവിൽ നിന്ന് കയ്പ്പും മധുരവും പുറപ്പെടുന്നതാണ് ഇന്നത്ത് അവസ്ഥ. ദൈവേഷ്ടത്തെക്കാൾ സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നതിൽ ചാരുതാർഥ്യം കണ്ടെത്തുന്നു.

പാപത്തിന്റെ ശമ്പളമോ മാരണമെത്രെ . പുനരുദ്ധാനത്തിന്റെ ശക്തി അറിഞ്ഞവരായ നാം പാപത്തിൽ വസിക്കുന്നുവെങ്കിൽ നാമും ജീവനുള്ളവരല്ല മരിച്ചവരാണ് .

എന്നാൽ യേശുക്രിസ്തുവിലുള്ള നീതിയോടുകൂടിയ ജീവിതം നമ്മെ ജീവനിലേക്ക് നയിക്കുന്നു. സമൃദ്ധിയായ ജീവനുണ്ടാകുവാനാണ് ക്രിസ്തു ഈ ലോകത്തിൽ അവതരിച്ചത്. അതിൽ യവനനും യെഹൂദനും എന്നില്ല എല്ലാവരും പാപം ചെയ്തു ഒരുപോലെ കൊള്ളരുതാത്തവരായിതീർന്നു . ഈ ഒരുവന്റെ മരണം എല്ലാവരെയും നീതികരണത്തിലേക്ക് നയിക്കുന്നു. അതിനാൽ ഇനി നാം നമുക്കുള്ളവരല്ല , ക്രിസ്തുവിനല്ലവരത്രെ , അതിനാൽ നാം ക്രിസ്തുവിന്റെ ആനുകാരികളായിരിപ്പാൻ ഉത്സാഹിക്കാം. പാപത്തിന്റെ ശമ്പളം മരണമത്രേ

You might also like
Comments
Loading...