ഒരു മഹാപുരോഹിതൻറെ വെളിപ്പെടുത്തലുകൾ

0 1,217

നിങ്ങളുടെ ആദരണീയനായ പുരോഹിതനായ ഞാൻ നിങ്ങളുടെ തകർന്നിരിക്കുന്ന മനസ്സിനെ ഉദ്ധരിക്കുവാനും വാക്കിനാൽ ഉറപ്പിക്കുവാനും ഞാൻ നിങ്ങൾക്കു എഴുതുന്നു ..

കഴിഞ്ഞ ദിവസം രാത്രി ബലവാനായ ദൈവം എന്നോട് അരുളിച്ചെയ്തതെന്തെന്നാൽ ..”ഞാൻ നിങ്ങൾക്ക് വേണ്ടി പുതിയൊരു രാജാവിനെ കണ്ടെത്തിയിരിക്കുന്നു .ബേത്ലഹേമിൽ ഉള്ള യിശ്ശായിയുടെ മകനെയാണ് ഞാൻ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് . പോയി അവനെ രാജാവായി അഭിഷേകം ചെയ്യുക ചെയ്യുക “. എന്നായിരുന്നു . നിലവിൽ ഒരു രാജാവ് ജീവനോടെ ഇരിക്കുമ്പോൾ മറ്റൊരു രാജാവിനെ അഭിഷേകം ചെയ്യാൻ പോയതായി രാജാവ് അറിഞ്ഞാൽ അത് എന്റെ ജീവനു തന്നെ ഭീഷണി ആണെന്ന് എനിക്കറിയാമായിരുന്നു എന്നാൽ ദൈവത്തിന്റെ തീരുമാനം നടക്കേണ്ടത് അത്യാവശ്യം ആയതിനാൽ ബേത്‌ലഹേമിൽ ഒരു യാഗം കഴിക്കാനായി പോവുകയും അവിടെ യിശ്ശായെയും മക്കളയെയും ക്ഷേണിക്കാമെന്നും അവിടെ വെച്ചു അവന്റെ മകനെ രാജാവായി അഭിഷേകം ചെയ്യാമെന്നും ഞാൻ തീരുമാനിച്ചു

Download ShalomBeats Radio 

Android App  | IOS App 

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അന്നേദിവസം രാവിലെ പതിവിലും നേരത്തെ ഞാൻ ദേവാലയത്തിൽ നിന്നിറങ്ങി ,എനിക്ക് സഹായകരമായി കുറച്ചു പേരും എന്റെ കൂടെ വന്നു ഞങ്ങൾ അങ്ങനെ ഒരു 11 മണിയോടെ ബേതലഹേമിൽ എത്തി . എന്റെ വരവ് മുന്കൂട്ടി പറഞ്ഞത് കൊണ്ടാവും അവിടെ ഒരു പെരുന്നാളിന് പോലുള്ള അന്തരീക്ഷം ഉണ്ടായിരുന്നു .വർണ്ണ ഭരിതമായ തോരണങ്ങൾ കൊണ്ട് മറ്റ് അലങ്കാര വസ്തുക്കൾ കൊണ്ടു അവർ അവിടെ ഒരു വലിയ ഉത്സവ പ്രതിനിധി ഉണ്ടാക്കിയിരുന്നു .എന്റെ ക്ഷണം സ്വീകരിച്ചു യിശ്ശായും മക്കളും അവിടെ നേരത്തെ എത്തിയിരുന്നു .ഒന്നോ രണ്ടോ ആൺമക്കളെ അയാൾക്ക് കാണുള്ളൂ എന്ന് വിചാരിച്ച എനിക്ക് ആറെണ്ണം നിരന്നുനിൽക്കുന്ന കണ്ടപ്പോൾ തന്നെ ആകെ സംശയമായി .ഞാൻ ഓരോരുത്തരുടെയും അടുത്തേക്ക് ചെന്നു, നല്ല സൗന്ദര്യവും ആരോഗ്യവും ഉള്ള യുവാക്കൾ ..! അതും നല്ല ശരീരപുഷ്ടി ഉള്ള ആരുകണ്ടാലും തെറ്റ് പറയാത്ത രാജാവാകാൻ ഗാംഭീര്യമുള്ള ചെക്കന്മാർ വിശേഷതയുള്ള വിലപിടിച്ച വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്നു .ഇതിൽ ആരെ ആവും ദൈവം കണ്ടിരിക്കുന്നത് എന്ന് ഓർത്തപ്പോൾ എനിക്ക് നല്ല സംശയം തോന്നി എന്നിരുന്നാലും ഞാൻ വന്നതിന്റ യഥാർത്ഥ ഉദ്ദേശം യിശ്ശായെ അറിയിച്ചു

തന്റെ മക്കളിൽ ഒരാളെ രാജാവായി അഭിഷേകം ചെയ്യാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ തന്നെ യിശ്ശായും ഉത്സാഹത്തിൽ ആയി .വേഗം തന്നെ തൻറെ ദാസന്മാരുടെ ചെവിയിൽ എന്തോ പറഞ്ഞ പോലെ എനിക്ക് തോന്നി .കേട്ടപാതി ദാസന്മാർ ഓടുന്നതാണ് ഞാൻ കണ്ടത് ,നിമിഷനേരംകൊണ്ട് യിശ്ശായുടെ കുടുംബക്കാരും ബന്ധുക്കാരും ചർച്ചക്കാരുടെ അയൽവാസികളും എല്ലാവരും സംഭവസ്ഥലത്ത് വന്ന് നിറഞ്ഞു . യിശ്ശായി മക്കളെ ക്രമമായി നിർത്തി ,ഞാൻ സമയം താമസിപ്പിക്കാതെ കയ്യിൽ അഭിഷേകതൈലം എടുത്തു അവരുടെ അടുത്തേക്ക് നടന്നു . ആദ്യം നിൽക്കുന്നത് ഏറ്റവും മൂത്ത മകൻ ആയിരുന്നു നല്ല നീളവും അതിനൊത്ത വണ്ണവുമുള്ള ചെക്കൻ ഇവൻ തന്നെ ആവും ദൈവം കണ്ടിരിക്കുന്നത് എന്ന് എനിക്കും തോന്നി ഞാൻ അവനെ അഭിഷേകം ചെയ്യാനായി തുടങ്ങിയപ്പോൾ പെട്ടെന്ന് ദൈവം എന്നോട് പറഞ്ഞു .”നീ അവന്റെ മുഖമോ പൊക്കമ്മോ നോക്കരുത് ഞാൻ അവനെ തള്ളിയിരിക്കുന്നു “.ഇത് കേട്ട് ഞാൻ ഒന്നു സംശയിച്ചു നിന്നു എന്നിട്ട് അടുത്തവന്റെ അടുക്കലേക്ക് ചെന്നു . എന്റെ മനസ്സിൽ
ദൈവം സംസാരിച്ചുകൊണ്ടിരുന്നത് ഇങ്ങനെ ആയിരുന്നു ..”മനുഷ്യൻ നോക്കുന്നത് പോലെയല്ല ഞാൻ നോക്കുന്നത് മനുഷ്യൻ കണ്ണിന് കാണുന്നത് നോക്കുന്നു ഞാനോ അവരുടെ ഹൃദയങ്ങളെ നോക്കുന്നു ..”

യിശ്ശായുടെ അടുത്ത മകന്റെ അടുക്കൽ ഞാൻ എത്തി ,അവനെയും ദൈവം തള്ളി അങ്ങനെ ഞാൻ അടുത്തവന്റെ അടുക്കലെത്തി അവനെയും ദൈവം തെരഞ്ഞെടുത്തിട്ടില്ല എന്ന് എനിക്ക് മനസ്സിലായി . യിശ്ശായി ക്രമത്തിൽ നിർത്തിയ എല്ലാം ആൺമക്കളുടേയും അടുക്കൽ ഞാൻ എത്തി പക്ഷേ അവരെ ആരെയും ദൈവം തിരഞ്ഞെടുത്തില്ല. .എനിക്ക് ആകെ ഒരു വല്ലാത്ത സംശയം തോന്നി ദൈവത്തിന് എന്തായാലും തെറ്റ് പറ്റില്ല ഇനി എനിക്ക് തെറ്റു പറ്റിയതാണോ..?
ആ നാട്ടിൽ ഒരു യിശ്ശായി മാത്രമേ ഉള്ളൂ എന്ന് ഞാൻ ഉറപ്പു വരുത്തി. പിന്നെ രണ്ടും കൽപ്പിച്ച് അയാളോട് ചോദിച്ചു “നിങ്ങളുടെ പുത്രന്മാർ എല്ലാരും തികഞ്ഞോ ഇനി ആരെങ്കിലും ബാക്കിയുണ്ടോ” ..?എന്റെ ചോദ്യം കേട്ട് അയാൾ ഒന്നു പരുങ്ങി പക്ഷേ അയാൾ മറുപടി പറഞ്ഞു
“ഇനി ഒരു ചെക്കൻ കൂടിയുണ്ട് പ്രഭൂ.അവൻ ഏതോ കാട്ടിൽ ആടുകളെ മേയ്ക്കുകയാണ് “..ആ ഉത്തരം കേട്ട് ഞാൻ ആകെ അന്ധാളിച്ചു പോയി എനിക്ക് നല്ല ദേഷ്യം വന്നു ഞാൻ അയാളോട് ചോദിച്ചു “താൻ എന്തോ തന്തയാടോ.. ?ഞാൻ വരുന്ന കാര്യം മുൻകൂട്ടി അറിയിച്ചതല്ലേ എന്നിട്ട് തന്റെ ബന്ധുക്കളേയും അയൽവാസികളേയും വിളിക്കാൻ മറന്നില്ലല്ലോ സ്വന്തം മകനെ അറിയിക്കാൻ മറന്നു അല്ലേ “..!!..? തിരിച്ചുള്ള അയാളുടെ മറുപടി പെട്ടെന്നായിരുന്നു “പ്രഭു അവൻ എന്റെ മക്കളിൽ അത്രെ വലിയ സാമർത്ഥ്യം ഉള്ളവനല്ല അതുകൊണ്ടാണ് അവൻ എന്റെ ആടുകളെ ഒക്കെ മേയിച്ച ഇങ്ങനെ നടക്കുന്നത് പിന്നെ അങ്ങയെ പോലുള്ള ഒരാളുടെ മുൻപിൽ നിർത്താൻ മാത്രം അവൻ വലിയ ആളാണെന്ന് എനിക്ക് തോന്നിയില്ല അതുകൊണ്ടാണ് അവനെ ഒന്നും അറിയിക്കാതിരുന്നത് .”അയാളുടെ വിശദീകരണം കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി ഞാൻ ഒട്ടും മടിക്കാതെ തിരിച്ചു പറഞ്ഞു. “എങ്കിൽ അവൻ വന്നിട്ട് അല്ലാതെ ഒരു പരിപാടി ഇവിടെ ഇനി നടക്കില്ല “ഞാൻ ആജ്ഞാപിച്ചു ഭയന്നു വിറച്ച യിശ്ശായി ദാസന്മാരെ പല കാട്ടിലേക്കയച്ചു . കുറച്ചു മണിക്കൂറുകൾക്ക് ശേഷം ആരോ ഒരാൾ ദൂരെ നിന്ന് വരുന്നതായി ഞാൻ കണ്ടു .കൂട്ടം കൂടി നിന്ന് ആളുകൾ അവനുവേണ്ടി വഴിയൊരുക്കി മാറി നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു കാഴ്ചയിൽ സുന്ദരനായ ഒരു പയ്യൻ അവന്റെ വസ്ത്രം വളരെ മുഷിഞ്ഞതായിരുന്നു , അവന്റെ കാലിൽ വിലയുള്ള ചെരുപ്പ് ഇല്ലായിരുന്നു , അവന്റെ ഒരു കയ്യിൽ കിന്നരവും മറുകയ്യിൽ ഒരു വടിയും പിടിച്ച് മന്ദം മന്ദം നടന്നു വരുന്നത് ഞാൻ കണ്ടു.

അവൻ അടുക്കൽ വന്നു എനിക്ക് വന്ദനം നൽകി .ഞാനവനോട് ചോദിച്ചു “നിന്റെ പേര് എന്താണ് ” അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു “ഞാൻ ദാവീദ് , യിശ്ശായുടെ ഏറ്റവും ഇളയ മകൻ ” .ഞാൻ തുടർന്നു ചോദിച്ചു “നീ എന്തിനാണ് ഈ കിന്നരം കൊണ്ടുനടക്കുന്നത് “..? അവൻ പറഞ്ഞ മറുപടി എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു . “പ്രഭു ഞാൻ കാട്ടിൽ എപ്പോഴും ഒറ്റയ്ക്ക് ആയിരിക്കും എൻറെ അപ്പനും അമ്മയും സഹോദരൻമാരും എന്നെ ചിലപ്പോൾ മറന്നുപോകും എനിക്ക് വല്ലാത്ത ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടുമ്പോൾ ഞാനീ കിന്നരം കൊണ്ട് ദൈവത്തിന് പാട്ടുപാടും അപ്പോൾ ഞാൻ എന്റെ സങ്കടം മറക്കും ആര് എന്നെ മറന്നാലും എന്റെ ദൈവം എന്നെ മറക്കില്ല “..ഇത് കേട്ട് കണ്ണുകൾ നിറഞ്ഞു അപ്പോൾ ദൈവം എന്നോട് പറഞ്ഞു “ഇവൻ തന്നെ രാജാവ് ഇവനെ അഭിഷേകം ചെയ്യുക “ഞാൻ തെല്ലും സംശയം കൂടാതെ എന്റെ കയ്യിലുള്ള അഭിഷേകതൈലം ഒഴിച്ച് അവനെ രാജാവായി അഭിഷേകം ചെയ്തു . കണ്ടുനിന്നവർ എല്ലാവരും പുതിയ രാജാവിന്റെ മുമ്പിൽ മുട്ടുകുത്തി അവന്റെ അച്ഛനും സഹോദരങ്ങളും മുട്ടുകുത്തി അവന്റ മുൻപിൽ നിൽക്കുന്ന കാഴ്ച എനിക്ക് വളരെ സന്തോഷം നൽകി. ഞാൻ അവനെ രാജാവ് പ്രഖ്യാപിച്ച കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എല്ലാവരും കേൾക്കാൻ ഞാൻ അവനോട് പറഞ്ഞു ” യിശ്ശായുടെ മകനായ ദാവീദേ ഇന്നുമുതൽ രാജാവായ ദാവീദിനന്റ അപ്പനായി യിശ്ശായി ഇനി അറിയപ്പെടും, നിന്റെ നഗരമായി ഈ നാട് അറിയപ്പെടും ,നിന്റെ കൈകൾ കൊണ്ടു നീ വലിയ കാര്യങ്ങൾ ചെയ്യും കാരണം നീ ദൈവത്തിന്റെ പ്രിയപ്പെട്ട മകനാണ്”. നിറ കണ്ണുകളോടെ അവൻ മുട്ടുകുത്തി ദൈവത്തോട് നന്ദി പറയുന്നത് ഞാൻ കണ്ടു .
ഈ രാജ്യം അവൻറെ കൈകളിൽ സുരക്ഷിതമാണെന്ന് എനിക്കുറപ്പായിരുന്നു.കാരണം ആടുകളെ നന്നായി മേയ്ക്കാൻ അറിയാവുന്ന ഒരു നല്ല ഇടയന് ഏറ്റവും നല്ല രാജാവാകാൻ കഴിയുമെന്നും തന്റെ പ്രജകളെ നന്നായി നയിക്കുവാൻ കഴിയുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു .

ഇതു വായിക്കുന്ന നിങ്ങൾ ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെടൽ അനുഭവിക്കുന്ന ഉണ്ടെങ്കിൽ ഒന്നും നേടാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത നിങ്ങളെ നിങ്ങളെ അലട്ടുന്നുണ്ടങ്കിൽ നിങ്ങൾ വിഷമിക്കരുത് .നിങ്ങളിലെ രാജാവിലെക്കുള്ള ദൂരം വളരെ അടുത്തിരിക്കുന്നു .എത്ര നിങ്ങൾ അവഗണിക്കപ്പെടുന്നോ അതിലേറെ നിങ്ങൾ ആദരിക്കപ്പെടുവാൻ അധികം താമസമില്ല ,കാരണം നിങ്ങളിലെ രാജാവിനെ തിരഞ്ഞെടുക്കുന്നത് മനുഷ്യന്റെ കണ്ണുകൾ അല്ല ദൈവത്തിന്റെ കണ്ണുകളാണ് .നിങ്ങളുടെ കയ്യിലുള്ള കഴിവിനെ ദൈവത്തിന് കൊടുത്താൽ അതുകൊണ്ട് ഒരുനാൾ ദൈവം നിങ്ങളെ രാജാവാക്കും……..

         എന്നു സ്നേഹത്തോടെ നിങ്ങളുടെ മഹാപുരോഹിതൻ
                            ശമുവേൽ
You might also like
Comments
Loading...